ട്വിസ്റ്റോട് ട്വിസ്റ്റുകളുമായി ഒരു ത്രില്ലർ ഇതാ..

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 5, 2021 5:37 am

Menu

Published on February 17, 2018 at 4:28 pm

ട്വിസ്റ്റോട് ട്വിസ്റ്റുകളുമായി ഒരു ത്രില്ലർ ഇതാ..

top-thriller-movies-part-6-body

ഗരത്തിലെ അതിസമ്പന്നയായ ആ സ്ത്രീ ഹാർട്ട് അറ്റാക് വന്നു മരണപ്പെട്ടിരിക്കുകയാണ്. ഉച്ചയ്ക്കാണ് സംഭവം നടന്നത്. വൈകിട്ടോടെ ബോഡി മോർച്ചറിയിൽ എത്തുന്നു. അന്ന് രാത്രി മോർച്ചറിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഗാർഡ് എന്തോ കണ്ട് പേടിച്ചോടുന്നു. ഒട്ടത്തിനിടെ ഒരു കാറിടിച്ച് അബോധാവസ്ഥയിലായി ആശുപത്രിയിലാകുന്നു. അന്വേഷിച്ചെത്തിയ പോൾസ് മോർച്ചറിയിൽ നിന്നും ആ സ്ത്രീയുടെ ബോഡി മോഷ്ടിക്കപ്പെട്ടതായി കണ്ടെടുത്തുന്നു. അതോടെ സംഭവങ്ങൾക്ക് ചൂട് പിടിക്കുകയാണ്. ബോഡി പോസ്റ്മാർട്ടം ചെയ്തിട്ടുപോലുമുണ്ടായിരുന്നില്ല. അതിനു മുമ്പേ ബോഡി ആര് മോഷ്ടിച്ചു എന്ന സംശയത്തിൽ പോലീസ് സ്ത്രീയുടെ ചെറുപ്പക്കാരനായ ഭർത്താവിനെ ചോദ്യം ചെയ്യാനായി മോർച്ചറിയിലേക്ക് വിളിച്ചുവരുത്തുന്നു. അയാളാണോ ഇത് ചെയ്തത്.. അതോ വേറെ ആരെങ്കിലുമാണോ.. സ്ത്രീ മരണപ്പെട്ടതാണോ അതോ ആരെങ്കിലും കൊന്നതാണോ.. ഇനി ഇതൊന്നുമല്ല, അവൾ മരിച്ചിട്ടില്ലായിരുന്നോ.. എല്ലാം വെറും അഭിനയം മാത്രമായിരുന്നോ.. ഒന്നും പറയാൻ പറ്റാത്ത അവസ്ഥ. തുടർന്നങ്ങോട്ട് ആ രാത്രിയിൽ നടക്കുന്ന സംഭവങ്ങളിലൂടെ കഥ നീങ്ങുന്നു.

The Body
(El cuerpo)
Year: 2012
Genre: Mystery, Thriller
Language: Spanish

ഒരു രാത്രി കൊണ്ട് നടക്കുന്ന സംഭവങ്ങളിലൂടെ ട്വിസ്റ്റും സസ്പെന്സും ത്രില്ലുകളും നിറയെ നൽകിക്കൊണ്ട് നമ്മെ ഞെട്ടിക്കുന്ന ഈ ചിത്രം സ്പാനിഷ് ത്രില്ലർ പ്രേമികളായ ഏതൊരാളും കണ്ടിട്ടുണ്ടാകും. ഇല്ലെങ്കിൽ കാണേണ്ടത് തന്നെയാണ്. കഴിവതും ട്രെയിലർ കാണാതെ ചിത്രത്തെ കുറിച്ചുളള കൂടുതൽ വിവരങ്ങൾ അന്വേഷിക്കാതെ തന്നെ കാണുക. ആദ്യാവസാനം ചിത്രം നിങ്ങളെ പിടിച്ചിരുത്തും. ആരാണ് പ്രതി.. ആരാണ് ഇത് ചെയ്തത്.. എന്തൊക്കെയാണ് സംഭവിക്കുന്നത് എന്നിങ്ങനെ അവസാന നിമിഷം വരെ നമ്മളെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിക്കൊണ്ട് ഒടുക്കം ഒരു ഗംഭീര സസ്പെൻസ് ക്ലൈമാക്സ് കൂടെയാകുമ്പോൾ ചിത്രം നമ്മൾ ഇഷ്ടപ്പെടും. ഇഷ്ടപ്പെടുന്നതോടൊപ്പം മറ്റുള്ളവരെ നമ്മൾ കാണാൻ നിർബന്ധിക്കുകയും ചെയ്യും.

Rating: 7.5/10

ഈ ചിത്രം നിങ്ങൾ ഇനിയും കണ്ടില്ലേ..??– മികച്ച ത്രില്ലർ സിനിമകളിലൂടെ ഭാഗം 5Léon The Professional (1994) വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Loading...

More News