ഇതൊരു ഒന്നൊന്നര ജയിൽ ചാടിക്കൽ തന്നെയാണ്..

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 5, 2021 7:10 am

Menu

Published on February 27, 2018 at 6:18 pm

ഇതൊരു ഒന്നൊന്നര ജയിൽ ചാടിക്കൽ തന്നെയാണ്..

top-thriller-movies-part-9-the-next-three-days-2010

യിൽ ചാട്ടത്തിന്റെ കഥയല്ല, പകരം ഇതൊരു ജയിൽ ചാടിപ്പിക്കലിന്റെ കഥയാണ്. ചെയ്യാത്ത കൊലപാതകത്തിന്റെ പേരിൽ ജയിലിലായ ഭാര്യയെ രക്ഷിക്കാൻ സാധാരണക്കാരിൽ സാധാരണക്കാരനായ ഒരു ഭർത്താവ് നടത്തുന്ന ശ്രമങ്ങളുടെ കഥ ഏറെ ത്രില്ലിംഗ് ആയി അവതരിപ്പിച്ചിരിക്കുകയാണ് ഈ സിനിമയിലൂടെ.

The Next Three Days
Year: 2010
Genre: Thriller, Drama

ഒരു കൊലപാതകത്തിൽ പ്രതിയായി തന്റെ ഭാര്യ ജയിലിലായതോടെ അയാളുടെ ജീവിതത്തിന്റെ താളം മൊത്തം തെറ്റിയിരിക്കുകയാണ്. അയാളുടെ ഭാര്യ നിരപരാധിയായിരുന്നു. പക്ഷെ തെളിവുകൾ അവൾക്കെതിരായിരുന്നു. അങ്ങനെ തന്റെ മകനോടൊപ്പം ജീവിതം മുന്നോട്ട് നീങ്ങുമ്പോഴാണ് ഭാര്യയെ എങ്ങനെയെങ്കിലും ജയിലിൽ നിന്നും കടത്തി വേറെ എവിടെങ്കിലും പോയി സന്തോഷത്തോടെ ജീവിച്ചാലോ എന്ന് അയാൾ ആലോചിച്ചത്. അതിനായി അയാൾ പദ്ധതിയിട്ടു. ഓരോന്നായി കരുക്കൾ നീക്കി. ജയിൽ ചാടിക്കണം, പുതിയ പാസ്പോർട്ട് ഐഡി പ്രൂഫ് എന്നിവ ഉണ്ടാക്കണം, എല്ലാത്തിലുമുപരി വലിയൊരു സംഖ്യ പണവും വേണം. എല്ലാം പക്ഷെ വിചാരിച്ച പോലെ നടന്നില്ല. എങ്കിലും അയാൾ ഒരു വിധം തന്റെ പ്ലാനുമായി മുന്നോട്ട് പോകുമ്പോഴാണ് പെട്ടെന്ന് കാര്യങ്ങൾ മാറിമറിഞ്ഞത്. അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ ഭാര്യയെ ജയിൽ ചാടിപ്പിച്ചില്ലെങ്കിൽ പിന്നീട് ഒരിക്കലും നടക്കില്ല എന്നായി കാര്യങ്ങൾ. ഈ ഒരു ഘട്ടത്തിൽ തന്റെ ഭാര്യയെ രക്ഷിക്കാനായി അയാൾ നടത്തുന്ന ശ്രമങ്ങളിലൂടെ കഥ മുന്നോട്ട് നീങ്ങി..

തുടക്കത്തിലെ കഥ വികസിക്കുന്നതുമായി ബന്ധപ്പെട്ട ചില സീനുകൾ കഴിഞ്ഞാൽ പിന്നീടങ്ങോട്ട് തീർത്തും ത്രില്ലിങ് ആയി മുമ്പോട്ട് പോകുന്ന ചിത്രം ഏതൊരാൾക്കും ഇഷ്ട്ടപ്പെടുന്ന, പ്രേക്ഷകനെ പിടിച്ചിരുത്താൻ കെൽപ്പുള്ള അവതരണം കൊണ്ട് ശ്രദ്ധ നേടുന്നു. ഒരു സാധാരണക്കാരൻ ഇത്തരത്തിൽ ഒരാളെ ജയിൽ ചാടിപ്പിക്കുമ്പോൾ, അല്ലെങ്കിൽ ചാടിപ്പിക്കാൻ ശ്രമിക്കുമ്പോൾ എന്തൊക്കെ സംഭവിക്കുമോ അതെല്ലാം തന്നെ അതേപോലെ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നു. ഒപ്പം റസ്സൽ ക്രോയുടെ തനതായ പ്രകടനം കൊണ്ടും സിനിമ മുന്നിട്ടുനിൽക്കുന്നു. നല്ലൊരു ത്രില്ലർ കാണണം എന്നുള്ളവർക്ക് തീർച്ചയായും കണ്ടുനോക്കാവുന്നതാണ്.

Rating: 7.5/10

കുപ്പത്തൊട്ടിയിലെ മാണിക്യം എന്നൊക്കെ കേട്ടിട്ടില്ലേ, അതാണിത്.. കണ്ടുനോക്കുക– മികച്ച ത്രില്ലർ സിനിമകളിലൂടെ ഭാഗം 8 The Prey (2011) വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Loading...

More News