വിനോദസഞ്ചാരത്തിനെത്തിയ യുവതി കൂട്ടമാനഭംഗത്തിന് ഇരയായി

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 24, 2018 6:51 am

Menu

Published on August 19, 2017 at 8:09 am

വിനോദസഞ്ചാരത്തിനെത്തിയ യുവതി കൂട്ടമാനഭംഗത്തിന് ഇരയായി

tourist-girl-raped-hyderabad

ഹൈദരാബാദ്: വിനോദസഞ്ചാരത്തിനെത്തിയ യുവതി കൂട്ടമാനഭംഗത്തിന് ഇരയായി. ഹൈദരാബാദിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ഡല്‍ഹി സ്വദേശിനിയായ യുവതിയാണ് ബെന്‍ജാര ഹില്‍സില്‍ വെച്ച് പീഡിപ്പിക്കപ്പെട്ടത്.

വിനോദയാത്രക്കിടെ ബെന്‍ജാര ഹില്‍സില്‍ എത്തിയതായിരുന്നു യുവതിയും സുഹൃത്തുക്കളും. അതേ സമയം ഇവരെ പിന്തുടർന്നെത്തിയ പ്രതികളായ നാലു പേർ ഇവർ താമസിക്കാൻ മുറിയെടുത്ത അതേ ഹോട്ടലിൽ ഇവരുടെ റൂമിന്റെ അടുത്തു തന്നെ മുറിയെടുക്കുകയായിരുന്നു.

അടുത്ത ദിവസം പ്രതികളിൽ ഒരാൾ റൂം പരിചാരകന്റെ വേഷത്തിൽ ഇവരുടെ മുറിയിൽ കടക്കുകയും പരാതിക്കാരിയായ യുവതിയെ കെട്ടിയിട്ട് പീഡിപ്പിക്കുകയും ചെയ്തു. ക്രൂരമായ കൂട്ടമാനഭംഗത്തിന് ഇരയായ യുവതി പിന്നീട് പോലീസിൽ പരാതി നൽകുകയായിരുന്നു.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ചില ഹോട്ടൽ ജീവനക്കാരെയും പോലീസ് അറസ്റ്റ് ചെയ്തു. മൊത്തം നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Loading...

More News