ട്രോളന്മാര്‍ക്ക് ഒരു ചാന്‍സും കൊടുക്കാതെ ടോവിനോയുടെ പോസ്റ്റ്

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 23, 2018 6:05 am

Menu

Published on February 14, 2017 at 12:01 pm

ട്രോളന്മാര്‍ക്ക് ഒരു ചാന്‍സും കൊടുക്കാതെ ടോവിനോയുടെ പോസ്റ്റ്

tovino-thomas-fb-post-troll-daughter-cute-photo

മലയാളത്തില്‍ ഇതുവരെ വളരെ കുറച്ച് ചിത്രങ്ങളില്‍ മാത്രം അഭിനയിച്ച താരമാണ് ടോവിനോ തോമസ്. എങ്കിലും കുറച്ച് കഥാപാത്രങ്ങള്‍ കൊണ്ടുതന്നെ ജനമനസില്‍ ഇടം നേടാന്‍ ടോവിനോയ്ക്കായിട്ടുണ്ട്.

ഇതുകൂടാതെ തനിക്കെതിരെ വരുന്ന വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും ഉരുളയ്ക്കുപ്പേരിയായി മറുപടി പറയുന്ന ആളുകൂടിയാണ് അദ്ദേഹം. ഇപ്പോള്‍ മകളുടെ തല മൊട്ടയടിച്ച ചിത്രം തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് ടോവിനോ എഴുതിയ രസകരമായ അടിക്കുറിപ്പാണ് സോഷ്യല്‍മീഡിയയിലെ ചര്‍ച്ച.

tovino-thomas-fb-post-troll-daughter-cute-photo

‘സ്വന്തം അച്ഛന്‍ നായകനായി അഭിനയിക്കുന്ന പടങ്ങള്‍ ഒക്കെ സൂപ്പര്‍ ഹിറ്റ് ആവാന്‍ വേളാങ്കണ്ണി പള്ളിയില്‍ നേര്‍ച്ച നേര്‍ന്ന് മൊട്ടയടിച്ച കുഞ്ഞാവ ‘ ഇങ്ങനെയായിരുന്നു ടൊവിനോയുടെ അടിക്കുറിപ്പ്. കൂടാതെ തന്റെ പുതിയ ചിത്രങ്ങളുടെ പാട്ടുകളുടെയും ട്രെയിലറുകളുടെയും ലിങ്കുകളും ഇതിനോടൊപ്പം അദ്ദേഹം പങ്കുവെച്ചു.

എന്നാല്‍ അതുകൊണ്ടും തീര്‍ന്നില്ല. ഈ പോസ്റ്റിന് താഴെ വരാന്‍ സാധ്യതയുള്ള ട്രോളുകള്‍ മുന്‍കൂട്ടി കണ്ട് മറ്റൊരു വരി കൂടി അദ്ദേഹം കുറിച്ചു. ‘ഫാമിലി സെന്റിമെന്റ്‌സ് കിട്ടാന്‍ വേണ്ടി ടോവിനോ തോമസിന്റെ സൈക്കളോജിക്കല്‍ മൂവ് ‘. ഇതോടെ സംഗതി ക്ലിക്കായി.

ഇനി ഇതൊന്നും പോരാതെ കിടിലനൊരു ഫോട്ടോ കമന്റും ടോവിനോ തന്നെ തന്റെ ചിത്രത്തിന് നല്‍കി. ദിലീപിനൊപ്പം മീനാക്ഷി മൊട്ടയടിച്ച് നില്‍ക്കുന്ന ചിത്രം. ‘ഇത് തപ്പി ഇനി ആരും എങ്ങോട്ടും പോണ്ട’ എന്നു ഫോട്ടോയ്‌ക്കൊപ്പം ഒരു കുറിപ്പും. എന്തായാലും പോസ്റ്റിന് താഴെ രസകരമായ നിരവധി കമന്റുകളും ചിത്രങ്ങളുമാണ് വന്നുകൊണ്ടിരിക്കുന്നത്.

ടോവിനോ നായകനായി രണ്ട് ചിത്രങ്ങളാണ് പുതുതായി പുറത്തിറങ്ങാനിരിക്കുന്നത്. ഗുസ്തിയുടെ കഥ പറയുന്ന ഗോദയും ക്യാമ്പസ് രാഷ്ട്രീയം പറയുന്ന ഒരു മെക്സിക്കന്‍ അപാരതയും. രണ്ട് ചിത്രങ്ങളും ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

Loading...

More News