താന്‍ അത്തരത്തിലുള്ള ഒരു വ്യക്തിയല്ല: ടൊവിനോ

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2018 10:28 am

Menu

Published on May 17, 2017 at 2:53 pm

താന്‍ അത്തരത്തിലുള്ള ഒരു വ്യക്തിയല്ല: ടൊവിനോ

tovino-thomas-on-bad-comments

താനൊരു അഹങ്കാരിയോ ജാഡയുള്ളയാളോ അല്ലെന്ന് തന്നെ വ്യക്തിപരമായി അറിയാവുന്ന ആളുകള്‍ക്കോ തന്നോട് ഒരു തവണയെങ്കിലും സംസാരിച്ചിട്ടുള്ളവര്‍ക്കോ അറിയാമെന്ന് നടന്‍ ടൊവിനോ തോമസ്. പുതിയ ചിത്രമായ ഗോദയുടെ റിലീസിനോടനുബന്ധിച്ച് മനോരമയ്ക്ക് അനുവദിച്ച ദീര്‍ഘ അഭിമുഖത്തിലായിരുന്നു ടൊവിനോയുടെ പ്രതികരണം.

താന്‍ അത്തരത്തിലുള്ള ഒരു വ്യക്തിയല്ല. ഇന്നൊരു അഭിമുഖം നല്‍കുമ്പോള്‍ അതില്‍ വലിയ അപകടമുണ്ട്. നമ്മള്‍ പറയുന്ന കാര്യങ്ങള്‍ ചിലപ്പോള്‍ മറ്റൊരു രീതിയില്‍ വ്യാഖ്യാനിക്കപ്പെട്ടേക്കാമെന്നും താന്‍ പറഞ്ഞ കാര്യത്തിലെ ഒരു വാചകം അടര്‍ത്തിയെടുത്തു നല്‍കിയാല്‍ പറഞ്ഞതിന്റെ അര്‍ത്ഥം മുഴുവന്‍ മാറിയേക്കാമെന്നും ടൊവിനോ പറയുന്നു. നമ്മള്‍ പറയുന്നതും ആളുകള്‍ മനസ്സിലാക്കുന്നതും രണ്ടു രീതിയിലാകും. കുറച്ചുകാലം കഴിയുമ്പോള്‍ അത്തരം തെറ്റിദ്ധാരണകള്‍ക്കു മാറ്റം വരുമെന്നു കരുതാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തനിക്കു ലഭിക്കുന്ന സ്വീകാര്യതയെ താരമൂല്യമെന്നു വിളിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും മറിച്ച് ജനപ്രീതി കൂടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിനു തുടര്‍ച്ചയുണ്ടാകണമെന്നും പ്രേക്ഷകരുടെ പിന്തുണ വേണമെന്നും ആഗ്രഹിക്കുന്ന വ്യക്തിയാണ് താന്‍. പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന, മിനിമം ഗ്യാരന്റിയുള്ള സിനിമകളുടെ ഭാഗമാകണമെന്നു തന്നെയാണ് ആഗ്രഹിക്കുന്നതെന്നും ടൊവിനോ വ്യക്തമാക്കി.

ഗോദ സിനിമ അനൗണ്‍സ് ചെയ്യുമ്പോള്‍ ഞാന്‍ ഔട്ട് ഓഫ് ഫിറ്റായിരുന്നുവെന്നും ടൊവിനോ പറയുന്നു. ഗോദയെ സംബന്ധിച്ചിടത്തോളം അമാനുഷികനെന്നു തോന്നിപ്പിക്കുന്ന ഒരു ബോഡി ബില്‍ഡപ്പിന്റെ ആവശ്യമില്ലായിരുന്നു. ഒരു ഗുസ്തിക്കാരനെന്നു തോന്നിപ്പിക്കുന്ന തരത്തില്‍ നാച്ചുറ്വല്‍ ഫിറ്റാകുകയായിരുന്നു വേണ്ടത്.

ചിത്രത്തിലെ ഗുസ്തി രംഗങ്ങള്‍ ചെയ്യുമ്പോള്‍ അത് പ്രേക്ഷകര്‍ക്കു വിശ്വസനീയമായി അനുഭവപ്പെടണമെന്നു നിര്‍ബന്ധമുണ്ടായിരുന്നു. ഇതിനായി ഒരു മാസത്തോളം ഫയല്‍വാന്‍ മിന്നല്‍ ജോര്‍ജ്ജ് ആശാന്റെ കീഴില്‍ ഗുസ്തിയില്‍ പരിശീലനം നേടിയിരുന്നു. ഷൈജന്‍ ആഗസ്റ്റിന്റെ മേല്‍നോട്ടത്തിലായിരുന്നു ബോഡി ബില്‍ഡിങ് വര്‍ക്ക് ഔട്ട്സ് ചെയ്തിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ 30 വര്‍ഷത്തോളമായി കൃത്യമായി വര്‍ക്ക്ഔട്ട് ചെയ്യുന്ന വ്യക്തിയാണ് രഞ്ജി പണിക്കരെന്നും ടൊവിനോ ചൂണ്ടിക്കാട്ടി. അദ്ദേഹം കോളജ് കാലഘട്ടത്തിലൊക്കെ ബോക്സിങ് ചാംപ്യനായിരുന്നുവെന്ന് കേട്ടിട്ടുണ്ട്.

ഗോദയിലെ കഥാപാത്രത്തിന്റെ പൂര്‍ണതക്കു വേണ്ടി അദ്ദേഹം നന്നായി കായിക അദ്ധ്വാനം ചെയ്തിട്ടുണ്ടെന്നും ഷൂട്ടിങിന്റെ ഇടവേളകളില്‍ പോലും അദ്ദേഹം ബോഡി ബില്‍ഡ് ചെയ്യാനായി വിനിയോഗിക്കുമായിരുന്നുവെന്നും ടൊവിനോ പറയുന്നു.

Loading...

More News