സരിതയുടെ കത്തിൽ മോഹൻലാലിൻറെയും മമ്മൂട്ടിയുടേയും പേരുകൾ ; സത്യാവസ്ഥ പുറത്ത്

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 23, 2017 8:11 am

Menu

Published on October 12, 2017 at 10:58 am

സരിതയുടെ കത്തിൽ മോഹൻലാലിൻറെയും മമ്മൂട്ടിയുടേയും പേരുകൾ ; സത്യാവസ്ഥ പുറത്ത്

truth-about-mohanlals-and-mammootys-name-in-saritha-s-nairs-letter

മമ്മൂട്ടിയെയും മോഹൻലാലിനെയും ബന്ധപ്പെടുത്തി സോളാർ കേസിൽ ഉയർന്ന ആരോപണങ്ങൾക്ക് വിശദീകരണവുമായി സരിത എസ് നായർ രംഗത്ത്. സരിത എസ് നായര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ഉയര്‍ത്തിക്കാണിച്ച വിവാദ കത്തില്‍ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടേയും പേരുകൾ ഉണ്ടായിരുന്നത് അന്ന് വലിയ വാര്‍ത്തയായിരുന്നു. എന്നാൽ അതിലെ യാഥാർത്ഥ്യവുമായി സരിത തന്നെ ഇപ്പോൾ എത്തിയിരിക്കുകയാണ്. അന്ന് പത്രസമ്മേളനത്തിൽ കൊണ്ടുവന്നത് തൻറെ കത്ത് മാത്രമായിരുന്നില്ലെന്നും അന്വേഷണ സംഘം ചോദിച്ച ചോദ്യങ്ങള്‍ക്ക് കൊടുത്ത മറുപടിയുള്‍പ്പെടെയുള്ള ഒരു കുറിപ്പ് കൂടി ആയിരുന്നു അതെന്നുമാണ് സരിത ഇപ്പോൾ പറയുന്നത്.

47 പേജുകളുള്ള ആ കുറിപ്പിൽ മോഹൻലാലിൻറെ പേരും മമ്മൂട്ടിയുടെ പേരും പരാമർശിച്ചിരുന്നതായി സരിത അംഗീകരിക്കുന്നുണ്ട്. സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് കുറച്ച് പ്രാവശ്യം മോഹൻലാലിനെ വിളിക്കേണ്ടി വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരു ഡിവൈഎസ്പി തന്നോട് ചോദിച്ചു. അക്കാര്യമാണ് കത്തിൽ എഴുതിയിരുന്നതെന്ന് സരിത പറഞ്ഞു. മമ്മൂട്ടിക്ക് ടീം സോളാര്‍ പത്ത് ലക്ഷം രൂപ കൊടുത്തു എന്ന രീതിയില്‍ ആരോപണം ഉണ്ടായിരുന്നു എന്ന് സരിത പറയുന്നുണ്ട്. ഇക്കാര്യത്തിലും അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യത്തിനുള്ള മറുപടി പറയുകയായിരുന്നു സരിത. അക്കാലത്ത് ടീം സോളാര്‍ കൊച്ചിയില്‍ നടത്തിയ ഒരു പരിപാടിയിൽ മമ്മൂട്ടി പങ്കെടുക്കുന്നതിൻറെ ദൃശ്യങ്ങൾ പുറത്ത് വരികയും ചെയ്തിരുന്നു.

മോഹന്‍ലാലിന്റെ പേര് മാധ്യമങ്ങള്‍ ഉയര്‍ത്തിക്കാണിച്ചപ്പോള്‍ അന്ന് സരിത അതിനോട് പ്രതികരിച്ചിരുന്നു. എന്നാൽ അന്നത്തെ ആ പത്രസമ്മേളനത്തില്‍ സരിത ഉയര്‍ത്തിപ്പിടിച്ച കത്തിൻറെ ഫോട്ടോയില്‍ ഉണ്ടായിരുന്നത് ‘ബഷീര്‍ തങ്ങള്‍, മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാല്‍… എല്ലാവരും എന്നെ യൂസ് ചെയ്തു’ എന്നതായിരുന്നു. അന്ന് സരിതയുടെ കത്തിന്റെ ഫോട്ടോ മാധ്യമങ്ങള്‍ സൂം ചെയ്ത് കാണിച്ചിരുന്നു. അതിലാണ് മോഹന്‍ലാലിന്റെ പേര് കണ്ടത്.

ഇവിടെ കാണുന്ന അഭിപ്രായങ്ങൾ "നിർഭയം" ന്റേതാവണമെന്നില്ല! അഭിപ്രായം അറിയിക്കുന്നവർ അശ്ലീലവും അസഭ്യവും അപകീര്ത്തികരവും നിയമവിരുദ്ധവുമായ പരാമര്ശങ്ങള് ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല..!

Loading...

More News