ആ പൊട്ടിച്ച മാല നടി മീര വാസുദേവിന്റേത്; വൈറലാകുന്ന വീഡിയോക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ്

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 24, 2019 2:03 am

Menu

Published on January 4, 2018 at 7:58 pm

ആ പൊട്ടിച്ച മാല നടി മീര വാസുദേവിന്റേത്; വൈറലാകുന്ന വീഡിയോക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ്

truth-behind-viral-fake-robbery-video-meera-vasudevan

കോഴിക്കോട്: കോഴിക്കോട് എല്‍ഐസി സ്‌റ്റോപ്പില്‍ നിന്ന് ബസ് കയറാന്‍ നില്‍ക്കുന്ന യുവതിയുടെ കഴുത്തില്‍ നിന്നും മാലപൊട്ടിച്ചോടുന്ന യുവാവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

ഇയാളെ കയ്യോടെ പിടികൂടണമെന്നും അതിനായി പോസ്റ്റ് പരമാവധി ഷെയര്‍ ചെയ്യൂ എന്നും ആവശ്യപ്പെടുന്ന പോസ്റ്റ് നിരവധിയാളുകളാണ് ഷെയര്‍ ചെയ്യുന്നത്. എന്നാല്‍ ആരും ഇതിനു പിന്നിലെ സത്യാവസ്ഥ അറിയാന്‍ ശ്രമിച്ചില്ല.

യഥാര്‍ത്ഥത്തില്‍ ഇത് കോഴിക്കോട് വെച്ച് ഷൂട്ട് ചെയ്യുന്ന ഒരു പരസ്യത്തിന്റെ ഷൂട്ടിങ് സെറ്റില്‍ നിന്നും ആരോ പകര്‍ത്തിയ ദൃശ്യങ്ങളാണ്.

സുരേഷ് അച്ചൂസ് സംവിധാനം ചെയ്യുന്ന പരസ്യത്തില്‍ നടി മീര വാസുദേവും രാജീവ് രാജനുമാണ് അഭിനയിക്കുന്നത്. മീരയുടെ മാല പൊട്ടിച്ചോടുന്ന രാജീവിന്റെ ചിത്രങ്ങളാണ് കള്ളനെന്ന രീതിയില്‍ പ്രചരിച്ചത്.

ഇരുപതിനായിരത്തോളം ഷെയറുകളാണ് കാശിനാഥന്‍ എന്ന ആളുടെ പ്രൊഫൈലില്‍ പോസ്റ്റ് ചെയ്ത ഈ വീഡിയോക്ക് ലഭിച്ചത്. ഷെയര്‍ ചെയ്ത ആളുകളെല്ലാം സംഭവം സത്യമാണെന്ന് വിശ്വസിക്കുകയും ചെയ്തു.

ദൃശ്യങ്ങള്‍ വൈറലായതോടെ പ്രതികരണവുമായി രാജീവും എത്തി. ‘ചേട്ടനെ എനിക്കറിയില്ല, പക്ഷെ ഒരുപാട് നന്ദിയുണ്ട്. ഞാന്‍ മണിക്കൂറുകള്‍ കൊണ്ട് ഇത്രയും പ്രശസ്തനാവുമെന്ന് വിചാരിച്ചില്ല. എന്തായാലും നാളെ റിലീസ് ആവുന്ന ദിവാന്‍ജിമൂല ഗ്രാന്റ് പ്രീ എന്ന സിനിമയെയും ഇങ്ങന്നെ തന്നെ പ്രമോട്ട് ചെയ്ത് തരണേ പ്ലീസ്’, എന്നായിരുന്നു രാജീവിന്റെ കമന്റ്.

Loading...

More News