Turmeric Recipes To Double The Volume Of Hair ഒരാഴ്കൊണ്ട് മുടി ഇരട്ടിയാക്കും മഞ്ഞള്‍ വിദ്യ...!!

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 17, 2017 8:34 pm

Menu

Published on November 19, 2016 at 7:23 pm

ഒരാഴ്കൊണ്ട് മുടി ഇരട്ടിയാക്കും മഞ്ഞള്‍ വിദ്യ…!!

turmeric-recipes-to-double-the-volume-of-hair

സൗന്ദര്യ സങ്കല്‍പത്തില്‍ മുടിയുടെ സ്ഥാനം വലുതാണ്. അതുകൊണ്ട് മുടി കൊഴിച്ചിലും താരനും അറ്റം പിളരുന്നതുമായ പ്രശ്‌നങ്ങള്‍ക്ക പരിഹാരം തേടി ഓടിനടക്കുന്നവരാണ് പലരും. .സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും ഇതിന് കൃത്രിമപരിഹാരങ്ങള്‍ തേടിപ്പോകാതെ നാടന്‍ വിദ്യകളെ ആശ്രയിക്കുന്നതാണ് എപ്പോഴും ഗുണകരം. നമുക്കു കണ്ണടച്ചു വിശ്വസിയ്ക്കാവുന്ന ഒരു നാടന്‍ ചേരുവയാണ് മഞ്ഞള്‍. ചര്‍മത്തിനു മാത്രമല്ല, മുടിയിലും ഇതുപയോഗിയ്ക്കാം. മുടിയവളര്‍ച്ചയ്ക്കായി. മുടിയുടെ കട്ടി ഇരട്ടിയാക്കാന്‍ സഹായിക്കുന്ന ചില മഞ്ഞള്‍ വിദ്യകളെ കുറിച്ച് അറിയൂ….

തേന്‍

മഞ്ഞള്‍പ്പൊടിയില്‍ തേന്‍ കലര്‍ത്തി ശിരോചര്‍മത്തില്‍ തേച്ചു പിടിപ്പിയ്ക്കാം. ഇത് ശിരോമചര്‍മത്തിലെ അണുബാധകളുള്‍പ്പെടെയുള്ള വയ്ക്കു നല്ല പരിഹാരമാണ്. ഇതുവഴി മുടികൊഴിച്ചില്‍ തടയുകയും ചെയ്യും. പേന്‍ പോലുളള പ്രശ്‌നങ്ങള്‍ക്കും പരിഹാരം.

honey

ഒലീവ് ഓയില്‍

മഞ്ഞള്‍പ്പൊടിയില്‍ ഒലീവ് ഓയില്‍ കലര്‍ത്തി ശിരോചര്‍മത്തില്‍ തേച്ചു പിടിപ്പിയ്ക്കുന്നതും ഏറെ നല്ലതാണ്. അല്‍പം കഴിഞ്ഞ് ഇളം ചൂടുവെള്ളത്തില്‍ കഴുകാം. ഇത് മുടിവളര്‍ച്ചയ്ക്കു മാത്രമല്ല, മുടികൊഴിച്ചിലിനിടയാക്കുന്ന താരന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഫലപ്രദമാണ്.

olive

മഞ്ഞള്‍, പാല്‍, തേന്‍

മഞ്ഞള്‍, പാല്‍, തേന്‍ എന്നിവ കലര്‍ന്ന മിശ്രിതം ശിരോചര്‍മത്തില്‍ തേച്ചു പിടിപ്പിയ്ക്കുന്നതും ഏറെ ഗുണകരമാണ്. ഇത് വരണ്ട മുടിയുള്ളവര്‍ക്കുള്ള നല്ലൊരു പരിഹാരമാണ്. വരണ്ട മുടി പലപ്പോഴും മുടികൊഴിച്ചിലിനുള്ള ഒരു പ്രധാന കാരണമാണ്.

beautiful-hair

തൈര്, മഞ്ഞള്‍പ്പൊടി

തൈര്, മഞ്ഞള്‍പ്പൊടി എന്നിവ കലര്‍ത്തി ശിരോചര്‍മത്തില്‍ തേച്ചു പിടിപ്പിയക്കുന്നത് മുടികൊഴിച്ചില്‍ ഒഴിവാക്കും. മുടി വളരാന്‍ സഹായിക്കും.

ypgort

മഞ്ഞള്‍പ്പൊടി, ഹെന്ന, തൈര്

മഞ്ഞള്‍പ്പൊടി, ഹെന്ന, തൈര് എന്നിവ കലര്‍ത്തിയും മുടിയില്‍ പുരട്ടാം. ഇത് മുടിവളര്‍ച്ചയ്ക്കു മാത്രമല്ല, മുടിയ്ക്ക് ചെറിയൊരു ചുവപ്പുരാശിയും നല്‍കും. മുടി കളര്‍ ചെയ്യണമെങ്കില്‍ ഉപകാരപ്രദമായ നാടന്‍ വഴി.

healthy-hair

ഇവിടെ കാണുന്ന അഭിപ്രായങ്ങൾ "നിർഭയം" ന്റേതാവണമെന്നില്ല! അഭിപ്രായം അറിയിക്കുന്നവർ അശ്ലീലവും അസഭ്യവും അപകീര്ത്തികരവും നിയമവിരുദ്ധവുമായ പരാമര്ശങ്ങള് ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല..!

Loading...

More News