പല്ലി കയറി ടിവി കേടായി; ഉടമയ്ക്ക് 12,313 രൂപ നഷ്ടപരിഹാരം

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 22, 2018 1:13 pm

Menu

Published on November 7, 2017 at 5:35 pm

പല്ലി കയറി ടിവി കേടായി; ഉടമയ്ക്ക് 12,313 രൂപ നഷ്ടപരിഹാരം

tv-down-because-of-lizard-lg-compensation

പത്തനംതിട്ട: പല്ലി കയറി ടിവി കേടായതിനെ തുടര്‍ന്ന് ഉടമയ്ക്ക് നഷ്ടപരിഹാരം. എല്‍ജി ഇലക്ട്രോണിക്‌സ് കമ്പനിക്ക് 12,313 രൂപയാണ് ഒരു പല്ലി കാരണം നഷ്ടമായത്.

റാന്നി കാച്ചാണത്ത് ജോര്‍ജ് ഏബ്രഹാം 2015 ജൂലൈയില്‍ റാന്നിയിലെ കടയില്‍ നിന്നു വാങ്ങിയ ടിവി ഒരു മാസത്തിനുള്ളില്‍ കേടുവരികയായിരുന്നു. ടെക്‌നീഷ്യന്‍ പരിശോധിച്ച് പല്ലി കയറിയതാണെന്നു പറഞ്ഞ് പവര്‍ യൂണിറ്റ് മാറ്റിവയ്ക്കുകയും 2,813 രൂപ സര്‍വീസ് ചാര്‍ജ് ആയി കൈപ്പറ്റുകയും ചെയ്തു.

എന്നാല്‍ വാറന്റി ഉള്ള സമയത്ത് സര്‍വീസ് ചാര്‍ജ് ഈടാക്കിയെന്നു കാണിച്ചാണ് ജോര്‍ജ് ഏബ്രഹാം ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ഏഴായിരം രൂപ നഷ്ടപരിഹാരവും 2,500 രൂപ ചെലവും ചെലവായ സര്‍വീസ് തുകയും സഹിതം 12,313 രൂപ നല്‍കാനാണ് ഉത്തരവുണ്ടായത്. തുക കമ്പനി ചെക്ക് ആയി കൈമാറുകയും ചെയ്തു.

Loading...

More News