പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്; ടിവി കാഴ്ച കൂടിയാല്‍ ഫലം വന്ധ്യത

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 16, 2018 1:44 pm

Menu

Published on January 9, 2018 at 5:38 pm

പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്; ടിവി കാഴ്ച കൂടിയാല്‍ ഫലം വന്ധ്യത

tv-viewing-leads-to-infertility

ഇഷ്ടപ്പെട്ട സിനിമകളോ കളിയോ മറ്റോ ഉണ്ടാകുമ്പോള്‍ ടെലിവിഷനു മുന്നില്‍ മണിക്കൂറുകളോളം കുത്തിയിരിക്കുന്ന പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്, അമിതമായ നിങ്ങളുടെ ഈ ടിവി കാഴ്ചയുടെ ഫലം വന്ധ്യതയായേക്കാം.

ദിവസം അഞ്ച് മണിക്കൂറിലധികം ടിവി കാണുന്നത് സ്‌പേം കൗണ്ട് 35 ശതമാനം കുറയ്ക്കുമെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്. ദീര്‍ഘ നേരം ഇത്തരത്തില്‍ ടിവിയ്ക്ക് മുന്നില്‍ ചടഞ്ഞിരിക്കുന്നത് ഉയര്‍ന്ന കാലറിയുള്ളതും അനാരോഗ്യകരവുമായ ഭക്ഷണം കഴിക്കാന്‍ കാരണമാകും.

ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നവരെ അപേക്ഷിച്ച് ടിവി അഡിക്ടുകള്‍ക്ക് ബീജത്തിന്റെ കൗണ്ട് 38 ശതമാനം കുറവായിരിക്കുമെന്നാണ് ഈ പഠനത്തില്‍ തെളിഞ്ഞത്.

18 മുതല്‍ 22 വയസുവരെ പ്രായമുള്ള 200 വിദ്യാര്‍ത്ഥികളുടെ സ്‌പേം ശേഖരിച്ചാണ് പഠനം നടത്തിയത്. ലാബ് പരിശോധനയില്‍ കൂടുതല്‍ സമയം ടിവി കാണുന്നവരുടെ സ്‌പേം കൗണ്ട് 37 Mn per m1 ആണെന്നു കണ്ടു. ടിവിയ്ക്കു മുന്നില്‍ അധികസമയം ഇരിക്കാത്തവരുടേത് 52 Mn per M1 ആയിരുന്നു.

അമിതമായ വ്യായാമവും ടി വി കാഴ്ചയും ഫ്രീ റാഡിക്കല്‍ കോശങ്ങളുടെ നാശത്തിന് കാരണമാകും. ബീജത്തിന്റെ കൗണ്ട് കുറയുന്നത് പ്രത്യുല്‍പ്പാദനത്തെയും ബാധിക്കുന്നു.

കൂടാതെ ടിവി കാണാന്‍ ചടഞ്ഞു കൂടിയുള്ള ഇരിപ്പിനോടൊപ്പം അമ്ല സ്വഭാവമുള്ള രാസപദാര്‍ത്ഥങ്ങളും ബീജകോശങ്ങളുടെ ചലനത്തെയും ആകൃതിയെയും തടസ്സപ്പെടുത്തുന്നു. ഇത് കോശമരണത്തിന് കാരണമാകുന്നു.

ഡാര്‍ക്ക് ചോക്ലേറ്റ്, ഏത്തപ്പഴം, ശതാവരി, വെളുത്തുള്ളി, ബ്രൊക്കോളി, വാള്‍നട്ട് തുടങ്ങിയവ ബീജത്തിന്റെ കൗണ്ട് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളാണ്.

Loading...

More News