കശ്മീരില്‍ ഇന്ത്യൻ സൈന്യം 2 ഭീകരരെ വധിച്ചു.. two terrorists killed in the ongoing encounter between security forces and terrorists in tral

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 20, 2019 6:36 pm

Menu

Published on March 5, 2019 at 10:53 am

കശ്മീരില്‍ ഇന്ത്യൻ സൈന്യം 2 ഭീകരരെ വധിച്ചു..

two-terrorists-killed-in-the-ongoing-encounter-between-security-forces-and-terrorists-in-tral

ശ്രീനഗര്‍: ജമ്മുകശ്മീരിലെ ത്രാലില്‍ നടന്ന ഏറ്റുമുട്ടലിനിടെ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. രൂക്ഷമായ ഏറ്റുമുട്ടലിന് ശേഷമാണ് ഭീകരരെ സുരക്ഷാ സേന വധിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് ത്രാലില്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരം സുരക്ഷാസേനയ്ക്ക് ലഭിച്ചത്. തുടര്‍ന്ന് നടന്ന തിരച്ചലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.

സുരക്ഷാ സേനയുടെ നടപടിക്കിടെ പുലര്‍ച്ചെയോടെ ഒരു ഭീകരനെ വധിച്ചിരുന്നു. പിന്നാലെ രണ്ടാമനെയും സേന വകവരുത്തി. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് രണ്ട് ലഷ്‌കര്‍ ഇ തോയ്ബ ഭീകരരെ കുപ്‌വാരയില്‍ സുരക്ഷാസേന വധിച്ചിരുന്നു. മൂന്നു ദിവസം നീണ്ടുനിന്ന ഏറ്റുമുട്ടലിനിടെ രണ്ട് സുരക്ഷാസൈനികര്‍ക്കും ഒരു പ്രദേശവാസിക്കും ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

പുല്‍വാമ ആക്രമണത്തിന് ശേഷം കശ്മീരില്‍ ഭീകരരുമായി ഏറ്റുമുട്ടലുണ്ടാകുന്ന സാഹചര്യങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Loading...

More News