നിങ്ങളുടെ ശരീരത്തില്‍ ഇവിടെ മറുകുണ്ടോ? ഭാഗ്യം വരുന്ന വഴിയാണ്

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2019 12:03 pm

Menu

Published on December 19, 2017 at 5:46 pm

നിങ്ങളുടെ ശരീരത്തില്‍ ഇവിടെ മറുകുണ്ടോ? ഭാഗ്യം വരുന്ന വഴിയാണ്

ucky-mole-on-human-body

മിക്കയാളുകള്‍ക്കും ശരീരത്തില്‍ മറുകുകളുണ്ടാകും. പലരും നിസ്സാരമാക്കിക്കളയുന്ന ഇവയെ ഭാഗ്യം കൊണ്ട് വരുന്ന വഴിയായാണ് ജ്യോതിഷ ശാസ്ത്രം കാണുന്നത്.

മറുകുശാസ്ത്രം അഥവാ മോളോളജി ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. കൈരേഖ നോക്കി ഭാവി നിശ്ചയിക്കുന്നത് പോലെ തന്നെയാണ് മറുകിന്റെ സ്ഥാനം നോക്കി ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ പറയുന്നത്. സ്ത്രീ-പുരുഷന്മാരുടെ ശരീരത്തില്‍ എവിടെയാണോ മറുക് അതിനനസുരിച്ച് ഭാഗ്യത്തിന്റെ വരവും വ്യത്യാസപ്പെട്ടിരിക്കുന്നു.

പുരുഷന് വലതുഭാഗത്തും സ്ത്രീകള്‍ക്ക് ഇടതുഭാഗത്തും മറുകുള്ളതാണ് ശുഭലക്ഷണം. ശരീരത്തിന്റെ പിന്‍ഭാഗത്ത് മറുക് വരുന്നത് ഭാഗ്യമാണെന്നും മോളോളജി പറയുന്നു. കഴുത്തിന്റെ മുന്‍വശത്തയാണ് മറുക് ഉള്ളതെങ്കിലോ, അവള്‍ വിദ്യാസമ്പന്നയാകും. ഈ മറുകിനു വെള്ള നിറമാണ് എങ്കില്‍ പറയുകയും വേണ്ട, അവള്‍ വിദ്യകൊണ്ട് അറിയപ്പെടും.

സ്ത്രീകള്‍ക്ക് നെറ്റിയുടെ മധ്യത്തില്‍ മറുക് വന്നാല്‍ പിന്നെ വേറെ ഒന്നും ചിന്തിക്കേണ്ട. തികഞ്ഞ ഐശ്വര്യവതിയാണ് അവള്‍. ധനം, ഐശ്വര്യം എന്നിവ അവളെ തേടിയെത്തും.

അസ്ഥാനങ്ങളില്‍ മറുകുള്ള സ്ത്രീ വേശ്യയാകുമെന്നു പൊതുവെ ഒരു ധാരണ പരക്കുന്നുണ്ട്. എന്നാല്‍ ഇത് സത്യമല്ലെന്ന് ജ്യോതിഷം പറയുന്നു.

പുരുഷന്മാര്‍ക്ക്, ചെവിയുടെ അകത്തോ പുറത്തോ ചുവന്ന മറുക് ഉണ്ടെങ്കില്‍ അവര്‍ സാമ്പത്തികമായി ഭാഗ്യമുള്ളവരായിരിക്കും. ഇനി മേല്‍ച്ചുണ്ടിന് മുകളിലായാണ് മറുക് എങ്കിലും ഫലം ഇത് തന്നെ. മാത്രമല്ല ഇത്തരം പുരുഷന്മാര്‍ ദയാലുവുമായിരിക്കും.

കഴുത്തിന് പിന്‍ഭാഗത്ത് മറുകുള്ള പുരുഷന്‍ തൊഴില്‍ രംഗത്ത് തിളങ്ങും. ഇവര്‍ കര്‍മ്മനിരതരും ധനികരുമായിരിക്കും. രണ്ടു പുരികങ്ങളുടെ ഇടയ്ക്ക് മറുകുള്ള പുരുഷന്‍ ദാരിദ്രത്തിന്റെയും നപുംസകത്തിന്റെയും ലക്ഷണമാണ്. ചുണ്ടില്‍ മറുകുള്ള പുരുഷന്‍ അഹങ്കാരിയാണെന്നും ജ്യോതിഷം പറയുന്നു.

Loading...

More News