യുവതി കുപ്പത്തൊട്ടിയിലെറിഞ്ഞ ലോട്ടറി ടിക്കറ്റിന് സമ്മാനം

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

February 21, 2018 10:47 am

Menu

Published on January 4, 2017 at 1:29 pm

യുവതി കുപ്പത്തൊട്ടിയിലെറിഞ്ഞ ലോട്ടറി ടിക്കറ്റിന് സമ്മാനം

uk-couple-retrieves-winning-lottery-ticket-from-roadside-bin

ലണ്ടന്‍: കൈവിട്ട ഭാഗ്യം ചവറ്റുകുട്ടയില്‍ നിന്ന് ലഭിച്ച സന്തോഷത്തിലാണ് യുകെ ദമ്പതികളായ ജോവാനും ഡീലനും. സമ്മാനമടിച്ചില്ലെന്നു കരുതി ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞ ടിക്കറ്റിനാണ് 66,000 പൗണ്ട് സമ്മാനം അടിച്ചത്. മേര്‍സിസൈഡ് സ്വദേശിയായ ജോവാന്‍ ജോയ്ന്‍സന്‍ (37) വാങ്ങിയ സ്പാനിഷ് ലോട്ടറി ടിക്കറ്റിന് ആദ്യഘട്ടത്തില്‍ സമ്മാനമൊന്നുമില്ലായിരുന്നു. ടിക്കറ്റ് കുപ്പയിലേക്ക് ചുരുട്ടിയെറിഞ്ഞു. പക്ഷേ, പിന്നീടു നടത്തിയ ആഴ്ചനറുക്കെടുപ്പിലാണ് ഭാഗ്യം വന്നത്. പിന്നെ നേരെ കുപ്പത്തൊട്ടിയിലേക്കു പാഞ്ഞു. മുങ്ങിത്തപ്പിയപ്പോള്‍ ടിക്കറ്റു കിട്ടി. സമ്മാനം കിട്ടിയ 66,000 പൗണ്ട് (54,27,180 രൂപ) കൊണ്ട് ജോവാന്‍ വിവാഹജീവിതത്തിലേക്കു കടക്കുകയാണ്. 15 വര്‍ഷമായി ഒപ്പമുള്ള ഡിലനുമായാണു കല്യാണം.

വിവാഹം കഴിക്കാന്‍ ദൈവം തനിക്ക് തന്ന സമ്മാനമാണിതെന്ന് ജോവാന്‍. വിവാഹ ചെലവും തുടര്‍ന്നുള്ള കുടുംബ ജീവിതവും ആലോചിച്ചപ്പോള്‍ വിവാഹം കഴിക്കേണ്ടെന്ന് തീരുമാനിച്ചിരിക്കുകയായിരുന്നു. ഈ സമയത്താണ് തനിക്ക് ലോട്ടറി അടിച്ചിരിക്കുന്നതെന്ന് ജോവാന്‍. മൂന്നു പൗണ്ടാണ് സ്പാനിഷ് ലോട്ടറിയുടെ വില. ഈ ചെറിയ തുകയില്‍ നിന്ന് ഇത്രയും വലിയ സമ്മാനം ലഭിച്ചത് വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഇരുവരും.

Loading...

More News