വാസ്തു ദോഷം ഇല്ലാതാക്കാൻ ഇക്കാര്യങ്ങൾ ചെയ്‌താൽ മതി ...!!

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 16, 2018 3:14 am

Menu

Published on December 14, 2017 at 1:34 pm

വാസ്തു ദോഷം ഇല്ലാതാക്കാൻ ഇക്കാര്യങ്ങൾ ചെയ്‌താൽ മതി …!!

vaastu-remedies-for-plot

ഒരു വീട് നിര്‍മ്മിക്കാന്‍ കഴിയുന്നത് പൂര്‍വ്വ പുണ്യമോ, തലമുറകളുടെ പുണ്യമോ ആണെന്നുള്ളതില്‍ ഒരു സംശയവും വേണ്ട. ഒരു ഗൃഹനിർമ്മാണത്തിൽ ഏറ്റവും പ്രാധാന്യമുള്ളതാണ് വാസ്‌തു. വീട് വെയ്ക്കാനുള്ള ഭൂമി തിരഞ്ഞെടുക്കുന്നത് മുതൽ വാസ്തുവിനെ നമ്മൾ ആശ്രയിക്കും. ഒരു ഗൃഹ നിര്‍മ്മാണത്തിന് ശേഷം, വാസ്തു പരിശോധന നടത്തേണ്ടിവരുന്നത് തികച്ചും ഭാഗ്യദോഷമാണ്. അതിനാൽ ഒരു വീട് നിർമ്മിക്കാൻ തുടങ്ങുന്നതിന് മുമ്പ് തന്നെ വാസ്തു നോക്കേണ്ടതാണ്. പുതിയ വീട്ടിൽ താമസിച്ച് തുടങ്ങുമ്പോഴായിരിക്കും പലപ്പോഴും രോഗങ്ങളായിട്ടും അപകടങ്ങളായിട്ടും ഓരോരോ പ്രശ്നങ്ങൾ ഉണ്ടാവുന്നത്. ലക്ഷങ്ങൾ മുടക്കി വീടുണ്ടാക്കിയിട്ടും അവിടെ മനസമാധാനത്തോടെ താമസിക്കാൻ കഴിയാതെ വരുമ്പോൾ ഒരു സാധാരണക്കാരൻറെ ജീവിതം താളം തെറ്റാൻ സാധ്യത കൂടുതലാണ്. അതുകൊണ്ട് തന്നെ വീട് വെയ്ക്കാനുള്ള ഭൂമി വാങ്ങിയാൽ ഉടനെ വാസ്തു നോക്കേണ്ടതാണ്. വാസ്തു ദോഷങ്ങൾ കുറയ്ക്കാൻ ചില എളുപ്പവഴികളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം…ദോഷമുള്ള ഭൂമിയിൽ ചാണകം കലക്കി തളിക്കുകയോ കല്ലുപ്പ് വിതറുകയോ ചെയ്യുന്നത് നല്ലതാണ്. വീടിനു ചുറ്റും വാഴ ,കവുങ്ങ് എന്നിവ നട്ടുവളർത്തി പരിപാലിക്കുക.ഇത് വാസ്തുവിലുള്ള നെഗറ്റീവ് ഊർജ്ജത്തെ കുറയ്ക്കാൻ സഹായിക്കും. വീടിൻറെ വടക്കു ഭാഗത്ത് ലക്ഷ്മീ ദേവി സങ്കൽപ്പത്തിൽ നെല്ലിയും,ലക്ഷ്മീനാരായണ സങ്കല്പത്തിൽ തുളസിത്തറയിൽ തുളസിയോടൊപ്പം മഞ്ഞളും നടുക. ഈശാനകോണിൽ കണിക്കൊന്നയും തെക്ക് കിഴക്ക് ഭാഗത്ത് മുളയും നടുക.വാസ്തുദോഷങ്ങൾ മാറാൻ ഒരു ഉത്തമ പരിഹാരമാണ് പൗർണമി ദിവസം വീടിന്റെ പ്രധാന വാതിലിന്റെ നീളത്തിലും വീതിയിലുമുള്ള കറുകമാല ,വെറ്റിലമാല എന്നിവ കട്ടിളയിൽ ചാർത്തുന്നത്. അടുത്തദിവസം ഈ മാലകൾ ശുദ്ധമായ ജലത്തിൽ മുക്കിയ ശേഷം വീടിന് അകത്തും പുറത്തും പുരയിടത്തിലും തളിക്കുക.അതിനുശേഷം ഈ മാലകൾ അലക്ഷ്യമായി വലിച്ചെറിയാൻ പാടില്ല. ഈ മാല വൃത്തിയുള്ള വെള്ളത്തുണിയിൽ പൊതിഞ്ഞ് ഒഴുക്കുള്ള വെള്ളത്തിൽ കളയണം. വീട് നിർമ്മിക്കാൻ പോകുന്ന ഭൂമിയിൽ നവധാന്യങ്ങൾ പാകി കിളിർപ്പിക്കുക. നവധാന്യങ്ങൾ കിളിർത്തില്ലെങ്കിൽ തീർച്ചയായും വാസ്തു വിദഗ്ധൻറെ ഉപദേശം തേടണം. ഈ ധാന്യങ്ങൾ കിളിർത്താൽ പശുവിനോ മറ്റോ കൊടുക്കണം. വീട് നിർമ്മാണം പൂർത്തിയായാലും ഇങ്ങനെ ചെയ്യാവുന്നതാണ്. നവധാന്യങ്ങൾ ഓരോന്നും ഓരോ നവഗ്രഹങ്ങളെ സൂചിപ്പിക്കുന്നതാണ്. ഗോതമ്പ് സൂര്യനെയും,നെല്ല് ചന്ദ്രനെയും തുവര ചൊവ്വയെയും പയർ ബുധനെയും കടല വ്യാഴത്തെയും അമര ശുക്രനെയും എള്ള് ശനിയെയും ഉഴുന്ന് രാഹുവിനെയും മുതിര കേതുവിനെയുമാണ് പ്രതിനിധീകരിക്കുന്നത്.

Loading...

More News