പാക്കിസ്ഥാനില്‍ വാലന്റൈന്‍സ് ഡേക്ക് നിരോധനം

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 17, 2017 8:27 pm

Menu

Published on February 13, 2017 at 4:22 pm

പാക്കിസ്ഥാനില്‍ വാലന്റൈന്‍സ് ഡേക്ക് നിരോധനം

valentine-day-banned-in-pakistan-capital-islamabad

ഇസ്ലാമാബാദ്: ലോകമെമ്പാടും നാളെ വാലന്റൈന്‍സ് ഡേ ആഘോഷിക്കുമ്പോള്‍ പാക്കിസ്ഥാനില്‍ ആഘോഷത്തിന് വിലക്ക്.

പാക്കിസ്ഥാനില്‍ ഫെബ്രുവരി 14 ന് യാതൊരു വിധ വാലന്റൈന്‍സ് ഡേ ആഘോഷങ്ങളും പാടില്ലെന്ന് ഇസ്ലാമാബാദ് ഹൈക്കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

വാലന്റൈന്‍സ് ഡേ ആഘോഷങ്ങളുമായി ബന്ധപ്പെട്ടുള്ള പരസ്യങ്ങളും ഇതിനെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ അടക്കമുള്ളവയും മാധ്യമങ്ങളില്‍ ഇടംപിടിക്കാന്‍ പാടില്ലെന്നും വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

എല്ലാ പത്ര-ദൃശ്യ-ഓണ്‍ലൈന്‍ മാധ്യമങ്ങളോടും വാലന്റൈന്‍സ് ഡേ പ്രെമോഷനുകളും മറ്റും നിര്‍ത്തിവെക്കാനും ഉത്തരവില്‍ പറയുന്നതായി പാക്ക് മാധ്യമം ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പാക്കിസ്ഥാന്‍ ഇലക്ടോണിക്ക് മീഡിയ റെഗുലേറ്ററി അതോറിറ്റിയോട് മാധ്യമങ്ങളുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടിയെടുക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

വാലന്റൈന്‍സ് ഡേ ഇസ്‌ലാമിക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അബ്ദുല്‍ വാഹീദ് എന്നയാള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി.

ഇവിടെ കാണുന്ന അഭിപ്രായങ്ങൾ "നിർഭയം" ന്റേതാവണമെന്നില്ല! അഭിപ്രായം അറിയിക്കുന്നവർ അശ്ലീലവും അസഭ്യവും അപകീര്ത്തികരവും നിയമവിരുദ്ധവുമായ പരാമര്ശങ്ങള് ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല..!

Loading...

More News