ഇന്ന് റോസ് ഡേ; ഇനി പ്രണയത്തിന്റെ നാളുകള്‍

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 24, 2019 2:06 am

Menu

Published on February 7, 2018 at 5:16 pm

ഇന്ന് റോസ് ഡേ; ഇനി പ്രണയത്തിന്റെ നാളുകള്‍

valentine-week-different-days-importance

പ്രണയത്തിനും സ്നേഹത്തിനുമെല്ലാം എന്തിനാണ് ഒരു പ്രത്യേക ദിവസമെന്ന് ചിന്തിക്കുന്നവരുണ്ട്. എന്നാല്‍ യുവാക്കള്‍ക്കിടയില്‍ ഒഴിവാക്കാനാകാത്ത ഒന്നായി ഒരു പ്രണയദിനം മാറിയിട്ട് കാലമേറെയായി.

പ്രേമിക്കാന്‍ ആഗ്രഹമുള്ളവര്‍ക്കും പ്രേമത്തിന്റെ ഉറവ മനസില്‍ സൂക്ഷിക്കുന്നവര്‍ക്കും സ്വകാര്യമായി ആഹ്ലാദിക്കാനുള്ള ഒരു ദിനമാണ് വാലന്റൈന്‍സ് ഡേ. ഫെബ്രുവരി ഏഴു മുതല്‍ 14 വരെയുള്ള ദിവസങ്ങള്‍ ആഘോഷത്തിന്റെ, ആനന്ദത്തിന്റെ പ്രണയദിനങ്ങളാണ് നമുക്ക് സമ്മാനിക്കുന്നത്.

വാലന്റൈന്‍സ് ദിനവുമായി ബന്ധപ്പെട്ട് നിരവധി ഐതീഹ്യങ്ങള്‍ പറഞ്ഞു കേള്‍ക്കാറുണ്ട്. അതില്‍ തന്നെ സെന്റ് വാലന്റൈന്‍ എന്ന പുരോഹിതനുമായി ബന്ധപ്പെട്ട കഥയാണ് പ്രധാനം.

ക്ലോഡിയസ് ചക്രവര്‍ത്തി റോം ഭരിച്ചിരുന്ന കാലത്ത് കത്തോലിക്കാ സഭയുടെ ബിഷപ്പായിരുന്നു വാലന്റൈന്‍. അക്കാലത്ത് സൈന്യത്തിലുള്ള യുവാക്കള്‍ വിവാഹം കഴിക്കരുത് എന്ന് നിബന്ധനയുണ്ടായിരുന്നു. പുരുഷന്‍മാര്‍ക്ക് വിവാഹം കഴിഞ്ഞാല്‍ യുദ്ധത്തില്‍ ശ്രദ്ധ കുറയും എന്നതിനാലായിരുന്നു ഇത്തരത്തിലൊരു നിബന്ധന.

എന്നാല്‍ വാലന്റൈന്‍ പരസ്പരം സ്നേഹിക്കുന്നവരുടെ വിവാഹം നടത്തി കൊടുത്തു. ഇതറിഞ്ഞ ചക്രവര്‍ത്തി അദ്ദേഹത്തെ ജയിലില്‍ അടച്ചു. വാലന്റൈന്റെ തല വെട്ടാനായിരുന്നു നിര്‍ദേശം. എന്നാല്‍ ജയിലറുടെ അന്ധയായ മകളുമായി വാലന്റൈന്‍ ഈ സമയം പ്രണയത്തിലായി. വാലന്റൈന്റെ പരിശുദ്ധമായ പ്രണയം മൂലം പ്രണയിനിക്ക് കാഴ്ച തിരിച്ചു കിട്ടി. വാലന്റൈന്‍ മരിക്കുന്നതിനു മുന്‍പായി തന്റെ പ്രണയിനിക്കായി ഇങ്ങനെ എഴുതി, ‘ഫ്രം യുവര്‍ വാലന്റൈന്‍…’പ്രണയിക്കുന്നവര്‍ക്കായ് ജീവന്‍ വെടിഞ്ഞ പുരോഹിതന്റെ ഓര്‍മ്മയ്ക്കായാണ് വാലന്റൈന്‍സ് ഡേ ആഘോഷിക്കുന്നതെന്നാണ് വിശ്വാസം.

സമ്മാനങ്ങള്‍ നല്‍കിയും കാമുകീ കാമുകന്മാര്‍ കൂടുതല്‍ സമയം ഒരുമിച്ചു ചെലവഴിച്ചുമാണ് ഈ ആഴ്ച ആഘോഷമാക്കുന്നത്. വാലന്റൈന്‍സ് ആഴ്ച്ചയില്‍ ഓരോ ദിനത്തിനും ഓരോ പ്രത്യേകതയുണ്ട്. ബിഗ് ഡേ ആയ ഫെബ്രുവരി 14ന് മുമ്പ് റോസ് ഡേ, പ്രൊപോസ് ഡേ, ചോക്ലേറ്റ് ഡേ, ടെഡ്ഡി ഡേ, പ്രോമിസ് ഡേ, കിസ് ഡേ, ഹഗ് ഡേ എന്നിങ്ങനെയാണ് ആഘോഷദിനങ്ങളുടെ ക്രമം. ഒരാഴ്ച നീളുന്ന ഈ ദിവസങ്ങളുടെ പ്രത്യേകതകള്‍ എന്തെല്ലാമെന്നു നോക്കാം.

 

റോസ് ഡേ (ഫെബ്രുവരി 7)

ഫെബ്രുവരി ഏഴിനാണ് റോസ് ഡേ. ഇന്ന് ലോകം മുഴുവന്‍ റോസ് ഡേ ആഘോഷിക്കുകയാണ്. വാലന്റൈന്‍സ് വീക്ക് തുടങ്ങുന്നത് റോസ് ഡേയോടെയാണ്. കമിതാക്കള്‍ പരസ്പരം റോസാപ്പൂക്കള്‍ കൈമാറുന്ന ദിവസമാണിത്.

പ്രൊപോസ് ഡേ (ഫെബ്രുവരി 8)

മനസിലെ പ്രണയം പങ്കാളിയോട് പറയാനുള്ള ദിവസമാണിത്. ഫെബ്രുവരി എട്ടിനാണ് പ്രൊപ്പോസ് ഡേ ആഘോഷിക്കാറുള്ളത്. കിടിലന്‍ സമ്മാനം വാങ്ങി അതുംകൊണ്ട് പ്രണയം പ്രൊപ്പോസ് ചെയ്യാന്‍ ഈ ദിനത്തിനായി കാത്തിരിക്കുന്നവര്‍ നിരവധിയാണ്.

ചോക്ലേറ്റ് ഡേ (ഫെബ്രുവരി 9)

ഫെബ്രുവരി 9നാണ് ചോക്ലേറ്റ് ഡേ. പ്രണയവും ചോക്ലേറ്റുകളും തമ്മില്‍ എന്നും നല്ല കെമിസ്ട്രിയാണ്. പ്രണയസിനിമകളിലെ നായകന്‍മാര്‍ക്ക് ചോക്ലേറ്റ് പയ്യന്‍സ് എന്ന പേരുപോലും വന്നത് അതുകൊണ്ടുതന്നെ. കാമുകിമാര്‍ക്ക് കാമുകന്‍മാര്‍ രുചിയേറുന്ന പ്രണയാര്‍ദ്രമായ ചോക്ലേറ്റുകളാണ് ഈ ദിനത്തില്‍ സമ്മാനിക്കേണ്ടത്.

ടെഡ്ഡി ഡേ (ഫെബ്രുവരി 10)

ഫെബ്രുവരി 10ന് ആഘോഷിക്കുന്ന ടെഡ്ഡി ഡേയില്‍ സ്ത്രീകള്‍ അവരുടെ ഇഷ്ട ടോയ്സിനോടൊപ്പം സമയം ചെലവഴിക്കുന്നു. കാമുകന്‍മാര്‍ അവരുടെ പ്രണയിനികിള്‍ക്ക് അവര്‍ക്കിഷ്ടപ്പെട്ട ടോയ്സ് സമ്മാനിക്കുന്നു.

പ്രോമിസ് ഡേ (ഫെബ്രുവരി 11)

പ്രണയിക്കുന്നവര്‍ക്ക് പരസ്പരമുള്ള പ്രതിബദ്ധത ഊട്ടിയുറപ്പിക്കുന്ന ദിവസമാണ് പ്രോമിസ് ഡേ. ഫെബ്രുവരി 11നാണ് ഇത് ആഘോഷിക്കാറുള്ളത്. ഒരുമിച്ച് ജീവിതത്തിലെ സന്തോഷം പങ്കിടുമെന്ന് അവര്‍ അന്ന് പ്രതിജ്ഞയെടുക്കുന്നു. പ്രണയത്തിന്റെ വാഗ്ദാനങ്ങള്‍ക്കായി നീക്കിവെച്ചതാണ് പ്രോമിസ് ഡേ.

കിസ് ഡേ (ഫെബ്രുവരി 12)

പ്രണയത്തിന്റെ ആര്‍ദ്രത ചുംബനത്തിലൂടെ കൈമാറുന്ന ദിനമാണ് കിസ് ഡേ. ഫെബ്രുവരി 12 ആണ് പ്രണയിനികള്‍ കാത്തിരിക്കുന്ന ആ ദിനം. നല്ലൊരു ചുടുചുംബനം കൈമാറാനായി അവര്‍ കാത്തിരിക്കുന്ന ദിനമാണിത്.

ഹഗ് ഡേ (ഫെബ്രുവരി 13)

പ്രണയം പ്രകടിപ്പിക്കാനുള്ളതാണ്. അതില്‍ സംശയമൊന്നും വേണ്ട. നിങ്ങളുടെ സ്നേഹം പ്രതിഫലിക്കുന്ന തരത്തില്‍ പങ്കാളിയെ കെട്ടിപ്പിടിക്കാനുള്ള ദിനമാണ് ഫെബ്രുവരി 13. ഒരു നല്ല റൊമാന്റിക് ഹഗിലൂടെ നിങ്ങളുടെ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടും, തീര്‍ച്ച.

വാലന്റൈന്‍സ് ഡേ (ഫെബ്രുവരി 14)

സ്നേഹത്തിന്റെ എല്ലാ ഭാവങ്ങളും ഉള്‍ച്ചേര്‍ക്കുന്ന ദിനം, ഫെബ്രുവരി 14. അന്ന് യാതൊരുവിധ വേര്‍തിരിവുകളോ തിരക്കോ ഇല്ലാതെ മറ്റെല്ലാം മാറ്റിവെച്ച് സ്നേഹിക്കുന്നവര്‍ ഒരുമിച്ച് സമയം പങ്കിടുന്നു. അവരുടെ സ്നേഹത്തിന്റെ ഊഷ്മളമായ ഭാവങ്ങള്‍ അനുഭവിച്ചറിയുന്നു.

Loading...

More News