പ്രധാന വാതിലിന്റെ അപാകത കുടുംബത്തിന് ദോഷം

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2019 11:28 am

Menu

Published on January 6, 2018 at 5:46 pm

പ്രധാന വാതിലിന്റെ അപാകത കുടുംബത്തിന് ദോഷം

vastu-for-entrance-and-main-door

ദൈവവിശ്വാസമില്ലാത്ത ആളുകള്‍ പോലും വീട് വെയ്ക്കുന്ന വേളയില്‍ വാസ്തുശാസ്ത്രം നോക്കുന്നത് പതിവാണ്. വീടുകള്‍ നിര്‍മ്മിക്കുമ്പോള്‍ അതിലെ ഓരോ ഭാഗങ്ങളുടേയും സ്ഥാനങ്ങള്‍ കൃത്യമായിരിക്കണമെന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറയുന്നത്. അത് വീടിന്റെ മാത്രമല്ല, അതില്‍ താമസിക്കുന്നവരുടെ ജീവിതത്തിന്റേയും ഒരു ക്രമപ്പെടുത്തലാണെന്നും പറയുന്നു.

അത്തരത്തിലുള്ള ഒന്നാണ് വീടിന്റെ പ്രധാന വാതില്‍. മനുഷ്യന് മുഖം പോലെയാണ് വീടിന് പ്രധാന വാതില്‍. ആഹാരപദാര്‍ത്ഥങ്ങള്‍ വായിലൂടെ ശരീരത്തിലേയ്ക്ക് പ്രവേശിക്കുന്ന പോലെ, ശുദ്ധവായു, സൂര്യപ്രകാശം, ശരിയായ അളവിലുള്ള ഊഷ്മാവ് എന്നിവ മുന്‍വാതിലിലൂടെ വീടിനുള്ളിലേക്ക് പ്രവേശിച്ച് അവയുടെ ഉപയോഗം കഴിഞ്ഞ് പിന്‍വാതിലിലുടെ അല്ലെങ്കില്‍ ജനാലയിലൂടെ പുറന്തള്ളപ്പെടത്തക്കവണ്ണമായിരിക്കണം പ്രധാന വാതില്‍ വെയ്‌ക്കേണ്ടത്.

പ്രധാന വാതിലിന്റെ സ്ഥാനത്തിലെ അപാകത കുടുംബത്തില്‍ അസ്വസ്ഥതകള്‍ക്കും അനൈക്യത്തിനും കരണമാകുന്നു. അതുകൊണ്ട് തന്നെ ഇതിനു ഏറെ പ്രാധാന്യം നല്‍കേണ്ടിയിരിക്കുന്നു.

വാസ്തു ശാസ്ത്രപ്രകാരം ഒരു വീട് നിര്‍മ്മാണത്തില്‍ വാതിലിന്റെ സ്ഥാനനിര്‍ണയത്തിന് പ്രധാനമായ ഒരു സ്ഥാനമുണ്ട്. വീട് എത് ദിശയില്‍ നിര്‍മ്മിച്ചാലും പ്രധാനവാതില്‍ ഏറ്റവും മെച്ചപ്പെട്ട സ്ഥാനമായ ഉച്ചസ്ഥാനത്തു തന്നെ ആയിരിക്കനം. തന്മൂലം അന്തേവാസികള്‍ക്ക് അഭിവൃദ്ധി ഉണ്ടാവുകയും അതുവഴി സന്തോഷവും സമ്പത്തും ഐശ്വര്യവും കുടുംബത്തില്‍ വിളയാടുകയും ചെയ്യുന്നു.

പ്രധാന വാതില്‍ വടക്കോട്ടോ കിഴക്കോട്ടോ അഭിമുഖമായിരിക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അത്തരത്തിലാണെങ്കില്‍ വീടിനകത്തേക്ക് നല്ല ഊര്‍ജ്ജത്തെ ക്ഷണിച്ചു വരുത്താന്‍ സാധിക്കുമെന്നും പറയുന്നു.

വീടിന്റെ വടക്ക്, കിഴക്ക് ഭാഗങ്ങളില്‍ ഉച്ചസ്ഥാത്തുള്ള പ്രധാനകവാടത്തിനു ഒന്നാം സ്ഥാനവും പടിഞ്ഞാറു ദിശയില്‍ ഉച്ചസ്ഥാനത്തുള്ള വാതിലിനു രണ്ടാം സ്ഥാനവും തെക്ക് ദിശയില്‍ ഉച്ചസ്ഥാനത്തുള്ള വാതിലിനു മൂന്നാം സ്ഥാനവുമാണ് വാസ്തു ശാസ്ത്രത്തില്‍ കല്‍പ്പിച്ചു നല്‍കിയിരിക്കുന്നത്.

പ്രധാന വാതിലിന്റെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങള്‍

1. പ്രധാന വാതില്‍ മറ്റ് വാതിലുകളേക്കാള്‍ വലുതായിരിക്കണം.

2. കെട്ടിടത്തിന്റെ നേരെ മധ്യത്തില്‍ വാതില്‍ വരാന്‍ പാടില്ല.

3. പ്രധാന വാതിലിന് എതിരായി മരങ്ങള്‍, ഇലക്ട്രിക്, ടെലിഫോണ്‍ പോസ്റ്റുകള്‍, തൂണുകള്‍, പാര്‍ക്ക് ചെയ്ത കാര്‍, കുഴി എന്നിവ ഉണ്ടായിരിക്കരുത്.

4. വീടിന്റെ ദര്‍ശനമനുസരിച്ച് തെക്കുവശത്താണ് വാതില്‍ സ്ഥാപിക്കുന്നതെങ്കില്‍ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ, ഇറങ്ങത്തക്കവണ്ണം പടികള്‍ നിര്‍മ്മിക്കേണ്ടതാണ്.

5. പ്രധാന വാതിലിനുനേരെ വീടിനുള്ളില്‍ സ്റ്റെയര്‍കേസ് വരാന്‍ പാടില്ലാത്തതാണ്.

6. ഗേറ്റില്‍ നിന്നും പ്രധാന വാതിലിലേക്ക് പ്രവേശിക്കുന്നത് വീടിന് പ്രദക്ഷിണ ദിശയിലായിരിക്കേണ്ടതാണ്.

7. വീടിന്റെ പ്രധാന വാതില്‍ മറ്റൊരു വീടിന്റെ വാതിലുമായി നേര്‍രേഖയില്‍ വരാന്‍ പാടില്ലാത്തതാണ്.

8. മുന്‍വാതിലിന് നേരെ മുറിക്കുള്ളില്‍ തൂണുകള്‍ വരാന്‍ പാടില്ല.

9. വാതിലിന് പുറംതിരിഞ്ഞ് ഇരിക്കുന്ന തരത്തിലുള്ള സംവിധാനം പാടില്ലാത്തതാണ്.

പ്രധാന വാതിലിനോട് ചേര്‍ന്നാവരുത് കുളിമുറിയുടെ വാതിലെന്നും വാസ്തു വ്യക്തമാക്കുന്നു. കുളിമുറിയും പ്രധാന വാതിലും അടുത്ത് വരുന്നത് സൗഭാഗ്യങ്ങള്‍ കഴുകി കളയുന്നതിന് തുല്യമാണെന്നും ശാസ്ത്രം പറയുന്നു.

Loading...

More News