നിങ്ങളുടെ അടുക്കള അഗ്നിമൂലയിലാണെങ്കിൽ....!

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 14, 2019 9:45 am

Menu

Published on March 12, 2019 at 5:43 pm

നിങ്ങളുടെ അടുക്കള അഗ്നിമൂലയിലാണെങ്കിൽ….!

vastu-kitchen-in-agnimoola-2

വാസ്തുശാസ്ത്രപ്രകാരം തെക്കുകിഴക്കിന്റെ അധിപൻ അഗ്നിദേവൻ ആണ്. അതുകൊണ്ട് തന്നെ അഗ്നി ഭഗവാൻ സംരക്ഷിക്കുന്ന ഈ ദിക്കിന് വളരെ പ്രധാനമായൊരു സ്ഥാനമാണുള്ളത്. അഗ്നിമൂല എന്ന് അറിയപ്പെടുന്ന തെക്ക് കിഴക്ക് ദിക്ക് അടുക്കളയ്ക്ക് ഏറ്റവും യോജിച്ച സ്ഥലമാണ്.ഈ ദിക്കിൽ അടുക്കള സ്ഥാപിച്ചാൽ അഗ്നിബാധ ഉണ്ടാകില്ലെന്നും വേവിക്കുന്ന ഭക്ഷണത്തിൽ നിന്നും ലഭിക്കുന്ന ഊർജ്ജം സംശുദ്ധമായിരിക്കുമെന്നും വാസ്തു പറയുന്നു. മാത്രമല്ല ആഹാരാദി കാര്യങ്ങളിൽ ബുദ്ധിമുട്ടും ഉണ്ടാകില്ല.അഗ്നിയിൽ പാചകം ചെയ്ത ഭക്ഷണം കഴിക്കുമ്പോൾ നമുക്ക് ലഭിക്കുന്നത് അഗ്നിശുദ്ധി വരുത്തിയ ഊർജ്ജമാണ്. കോപം വന്നാൽ സർവ്വനാശകാരിയാകുവാൻ അഗ്നിയ്ക്ക് നിമിഷനേരം മതി. അഗ്നിയുടെ ശക്തി നിയന്ത്രണാതീതമാണ്. നശീകരിക്കുവാനും, ശുദ്ധീകരിക്കുവാനും അഗ്നിക്ക് കഴിവുണ്ട്. പാചകകാര്യങ്ങളിൽ ഏർപ്പെടുമ്പോൾ അഗ്നിയെ പ്രീതിപ്പെടുത്തുന്നത് കൂടുതൽ ഗുണഫലങ്ങൾ നൽകും. സസ്യഭക്ഷണങ്ങളും മധുരപലഹാരങ്ങളും പാചകം ചെയ്യുമ്പോള്‍ അവയിൽ ചേർക്കുന്ന ഏതെങ്കിലും ഒന്ന് അഗ്നിയ്ക്ക് നൽകുന്നത് അഗ്നിദേവൻറെ പ്രീതി നേടാൻ സഹായിക്കും.ഇതുപോലെ തേങ്ങ ഉടയ്ക്കുമ്പോൾ അല്പം തേങ്ങ അഗ്നിയിൽ നിക്ഷേപിക്കുന്നതും അരി വേവിക്കുമ്പോൾ ഏതാനും അരിമണികൾ അഗ്നിയിൽ ഹോമിക്കുന്നതും പാൽ തിളപ്പിയ്ക്കും മുൻപ് ഒരു ടീസ്പൂൺ പാൽ അഗ്നിയിലേക്ക് സമർപ്പിക്കുന്നതും നല്ലതാണ്. രണ്ട് ശിരസ്സുകളും, നാലു ചെവികളും, നാലു നാക്കുകളും, രണ്ട് കൈകളും, മൂന്ന് കാലുകളുമാണ് അഗ്നിക്കുള്ളത്. ഈ ദിക്കിലൂടെ മലിനജലവും മഴവെള്ളവും ഒഴുകാൻ പാടില്ല. അഗ്നിമൂലയിൽ പ്രഭാത സൂര്യന്റെ രശ്മികള്‍ പതിക്കുന്നത് ഉന്മേഷദായകമാണ്. അള്‍ട്രാവയലറ്റ് രശ്മികള്‍ക്ക് കീടാണുക്കളെ നശിപ്പിക്കാനുള്ള കഴിവുണ്ട്. അതുകൊണ്ട് തന്നെ ആഹാരം തയ്യാറാക്കുമ്പോൾ കിഴക്കോട്ട് നോക്കി ചെയ്താല്‍ പ്രഭാത രശ്മികള്‍ക്ക് ശരീരത്തിനാവശ്യമായ വൈറ്റമിന്‍ ഡി നൽകാൻ കഴിയും.

Loading...

More News