അഗ്‌നിമൂലയില്‍ അടുക്കള ദോഷമോ?

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 25, 2018 1:08 am

Menu

Published on September 14, 2017 at 4:57 pm

അഗ്‌നിമൂലയില്‍ അടുക്കള ദോഷമോ?

vastu-kitchen-in-agnimoola

വാസ്തു ശാസ്ത്ര പ്രകാരം എട്ട് ദിക്കുകളാണല്ലോ ഉള്ളത്. അതില്‍ അഗ്‌നി ദിക്ക് അഥവാ അഗ്‌നി കോണ് എന്ന പേരില്‍ അറിയപ്പെടുന്നത് തെക്കു കിഴക്ക് ദിക്കാണ്. വാസ്തു വിശ്വാസ പ്രകാരം ഈ ദിക്കിന്റെ അധിപന്‍ അഗ്‌നി ദേവനാണ്.

രണ്ട് ശിരസ്സുകളും രണ്ട് കൈകളും നാല് ചെവികളും മൂന്ന് കാലുകളും ഏഴ് നാവുകളുമുണ്ട് എന്നാണ് സങ്കല്‍പ്പം. ‘കുടിലംഗന്‍’ അഥവാ നടത്തത്തില്‍ വൈകല്യമുള്ള അഗ്‌നി ദേവന്റെ ദിക്കിനെ അവഗണിച്ചാല്‍ അഗ്‌നി കോപമുണ്ടായി അനര്‍ത്ഥങ്ങള്‍ ഉണ്ടാവുമെന്നാണ് വിശ്വാസം.

അഗ്‌നി ഏതു വസ്തുവിനെയും ആവാഹിക്കുവാന്‍ ശക്തിയുള്ള ഊര്‍ജ്ജമാണ്. നശീകരിക്കുവാനും, ശുദ്ധീകരിക്കുവാനുമുള്ള കഴിവ് അഗ്‌നിക്കുണ്ട്. അഗ്‌നിയുടെ ശക്തി നിയന്ത്രണാതീതമാണ്. കോപം വന്നാല്‍ സര്‍വ്വനാശകാരിയാകുവാന്‍ അഗ്‌നിയ്ക്ക് അധികസമയം വേണ്ടിവരില്ല. അതുകൊണ്ട് അഗ്‌നി ഭഗവാന്‍ സംരക്ഷിക്കുന്ന തെക്ക് കിഴക്ക് ദിക്കിന് വളരെ പ്രധാനമായൊരു സ്ഥാനമാണ് കല്‍പ്പിക്കപ്പെട്ടിരിക്കുന്നത്.

അഗ്‌നിമൂല എന്ന് അറിയപ്പെടുന്ന തെക്ക് കിഴക്ക് ദിക്ക് അടുക്കളയ്ക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമാണ്. അടുക്കള പോലെ അഗ്‌നിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ഈ ദിക്ക് ശുഭമാണ്. അഗ്‌നിമൂലയില്‍ സ്ഥാപിക്കുന്ന അടുക്കളയില്‍ അഗ്‌നിബാധ ഉണ്ടാകില്ല എന്നാണ് വിശ്വാസം.

എന്നാല്‍, പൂജാമുറി ഈ ഭാഗത്ത് പാടില്ല. ഇവിടെ കിടപ്പു മുറിയോ സെപ്റ്റിക് ടാങ്കോ കുളിമുറികളോ പാടില്ല. അഗ്‌നിമൂലയില്‍ അനുവദിക്കപ്പെടാത്ത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ അത് അഗ്‌നി കോപത്തിനും പലവിധ അനര്‍ത്ഥങ്ങള്‍ക്കും ഇടയാക്കുമെന്നാണ് വിദഗ്ധര്‍ ഉപദേശിക്കുന്നത്.

പാചകകാര്യങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ അഗ്‌നിയെ പ്രീതിപ്പെടുത്തുന്നത് കൂടുതല്‍ ഗുണഫലങ്ങള്‍ നല്‍കും. പാല്‍ തിളപ്പിയ്ക്കും മുന്‍പ് ഒരു ടീസ്പൂണ്‍ പാല്‍ അഗ്‌നിയിലേക്ക് സമര്‍പ്പിക്കുന്നതും, തേങ്ങ ഉടയ്ക്കുമ്പോള്‍ അല്‍പം തേങ്ങ അഗ്‌നിയില്‍ നിക്ഷേപിക്കുന്നതും, അരി വേവിക്കുമ്പോള്‍ ഏതാനും അരിമണികള്‍ അഗ്‌നിയില്‍ ഹോമിക്കുന്നതുമൊക്കെ നല്ലതാണ്.

വേണ്ടവിധത്തില്‍ സംരക്ഷിച്ചാല്‍ അഗ്‌നിമൂലയില്‍ പണിയുന്ന അടുക്കള സദ്ഫലങ്ങള്‍ നല്‍കും. അഗ്‌നിയില്‍ പാചകം ചെയ്ത ഭക്ഷണം കഴിക്കുമ്പോള്‍ നമുക്ക് ലഭിക്കുന്നത് അഗ്‌നിശുദ്ധി വരുത്തിയ ഊര്‍ജ്ജമാണ് എന്ന കാര്യം ഓര്‍ക്കുക.

Loading...

More News