മുട്ടയുടെ വെള്ള കഴിച്ച് വിദ്യാബാലൻ കുറച്ചത് 15 കിലോ...!

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 23, 2018 9:27 pm

Menu

Published on October 11, 2017 at 12:32 pm

മുട്ടയുടെ വെള്ള കഴിച്ച് വിദ്യാബാലൻ കുറച്ചത് 15 കിലോ…!

vidya-balans-shocking-weight-loss-diet

മലയാളിയായ ബോളിവുഡ് താരസുന്ദരി വിദ്യാബാലൻ മുട്ടയുടെ വെള്ള മാത്രം കഴിച്ച് കുറച്ചത് 15 കിലോ ഭാരം. ഡര്‍ട്ടി പിക്ചര്‍ എന്ന ഹിറ്റ് സിനിമയ്ക്കു വേണ്ടി വച്ച തടി കുറയ്ക്കാൻ വിദ്യ ഏറെ കഷ്ടപ്പെട്ടിരുന്നു. മണിക്കൂറുകള്‍ പട്ടിണികിടന്ന് ശരീരഭാരം കുറയ്ക്കാന്‍ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. പിന്നീട് ഭക്ഷണം കഴിച്ച് തന്നെ തടി കുറയ്ക്കാൻ താരം തീരുമാനിച്ചു. രണ്ടു മണിക്കൂര്‍ ഇടവിട്ടുള്ള ഭക്ഷണക്രമത്തിലൂടെ 15 കിലോ തൂക്കമാണ് വിദ്യ കുറച്ചത്. തടി കുറയ്ക്കാനായി ആഴ്ചയില്‍ നാലോ അഞ്ചോ ദിവസം ജിം വര്‍ക് ഔട്ട്. ജംപിങ്, കിക്കിങ്, ബെന്‍ഡിങ്, ട്വിസ്റ്റിങ് എന്നിവയെല്ലാം താളത്തില്‍ ചെയ്യുന്ന കാലിസ്തെനിക്സ് എക്സര്‍സൈസ് ആണ് ട്രെയിനര്‍ വിലയത് ഹുസൈന്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്. കാര്‍ഡിയോ എക്സര്‍സൈസും ചെയ്യും.

വീട്ടില്‍ ജിം ഇല്ലെങ്കിലും ലൈറ്റ് വെയ്റ്റ് എക്സര്‍സൈസ് ഇവിടെ ചെയ്യാറുണ്ട്. കൂടുതല്‍ പ്രോട്ടീനും കുറച്ചു കാര്‍ബോഹൈഡ്രേറ്റും അടങ്ങിയ ഭക്ഷണക്രമമാണു ഡയറ്റീഷ്യന്‍ പൂജ മഖിജയുടെ നിര്‍ദേശപ്രകാരം കഴിക്കുന്നത്.നേരത്തെ ശുദ്ധ വെജിറ്റേറിയനായിരുന്ന വിദ്യാബാലൻ ഡയറ്റ് പ്ലാന്‍ തുടങ്ങിയതോടെ മുട്ടയുടെ വെള്ള കഴിച്ചു തുടങ്ങി. മുട്ട കഴിക്കുന്ന കാര്യം വളരെ പ്രയാസമായിരുന്നെന്ന് വിദ്യ പറയുന്നു. പക്ഷേ പ്രോട്ടീന്റെ കാര്യത്തില്‍ കോംപ്രമൈസ് ചെയ്യാനും പറ്റില്ലല്ലോ. അതുകൊണ്ട് കുറച്ചു കൂടുതല്‍ കുരുമുളകുപൊടി ചേര്‍ത്ത് മുട്ടയുടെ വെള്ള കഴിച്ചു തുടങ്ങി. ദിവസം ഒരു തവണയെങ്കിലും വെജിറ്റബിള്‍ ജ്യൂസ് കുടിക്കും. എത്ര ആഹാരനിയന്ത്രണമുണ്ടെങ്കിലും ചോക്കലേറ്റ് കഴിക്കും. പഴങ്ങള്‍ കടിച്ചു മുറിച്ചു കഴിക്കാനാണ് താരത്തിന് ഇഷ്ടം. മൈദ ചേര്‍ത്ത ആഹാരം പൂർണ്ണമായും താരം ഒഴിവാക്കിയിട്ടുണ്ട്. ദിവസവും എട്ടു മണിക്കൂര്‍ താരം ഉറങ്ങും.

Loading...

More News