ആ സംവിധായകന്‍ ഈ ചിത്രവും തടസ്സപ്പെടുത്താന്‍ ആവശ്യപ്പെടുന്നു; ബി. ഉണ്ണികൃഷ്ണനെതിരെ വിനയന്‍ കലാഭവന്‍ മണിയുടെ ജീവിതവുമായി ബന്ധപ്പെട്ട് വിനയന്‍ സംവിധാനം ചെയ്യുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന സിനിമയുടെ പൂജ കഴിഞ്ഞ ദിവസം നടന്നിരുന്നു. സിനിമാരാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത ചടങ്ങ് ചില വെളിപ്പെടുത്തലുകളാലും ഏറ്റുപറച്ചിലുകളാലും ശ്രദ്ധ നേടിയിരുന്നു. വിനയന്‍ കൈ പിടിച്ച് ഉയര്‍ത്തിയിരുന്നില്ലെങ്കില്‍ പൃഥ്വിരാജും ഇന്ദ്രജിത്തും മലയാള സിനിമയില്‍ ഉണ്ടാകുമായിരുന്നില്ലെന്ന് മല്ലിക സുകുമാരനും വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ കൂട്ടുചേര്‍ന്നതില്‍ മാപ്പ് ചോദിക്കുന്നുവെന്ന് സംവിധായകന്‍ ജോസ് തോമസും ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയുണ്ടായി. ഇപ്പോഴിതാ ഇക്കാര്യത്തില്‍ പ്രതികരണവുമായി വിനയനും രംഗത്തെത്തിയിരിക്കുകയാണ്. പൂജയ്ക്ക് അതിഥിയായി വന്ന സംവിധായകന്‍ ജോസ് തോമസിന്റെ പ്രസംഗം കേട്ടപ്പോള്‍ തനിക്ക് സന്തോഷത്തിന് പുറമെ ഉള്ളില്‍ കടുത്ത വേദന തോന്നിയെന്ന് വിനയന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഫെഫ്കയില്‍ നിന്ന് പ്രശ്നങ്ങള്‍ നേരിടേണ്ടിവന്ന സമയത്ത് വിനയന്‍ മാത്രമാണ് തനിക്കൊപ്പം നിന്നതെന്ന് ജോസ് തോമസ് പറഞ്ഞിരുന്നു. ജോസ് തോമസിന്റെ വെളിപ്പെടുത്തലുകള്‍ സാംസ്‌കാരിക കേരളത്തിന് ലജ്ജയുണ്ടാക്കുന്ന കാര്യമാണെന്നും കമല്‍, സിദ്ധിഖ്, സിബിമലയില്‍, ബി. ഉണ്ണികൃഷ്ണന്‍ തുടങ്ങിയവരോട് സഹതാപം മാത്രമേയുള്ളുവെന്നും വിനയന്‍ പറഞ്ഞു. തന്റെ ഏറ്റവും പുതിയ ചിത്രമായ ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെ പൂജാ ചടങ്ങില്‍ ജോസ് തോമസ് സംസാരിച്ചതിന്റെ ദൃശ്യങ്ങള്‍ ഫെയ്സ്ബുക്കില്‍ ആരാധകരുമായി പങ്കുവയ്ച്ചായിരുന്നു വിനയന്റെ പ്രതികരണം. വിനയന്റെ ഫേസ്ബുക്ക് പോസ്റ്റ്.............. 'ചാലക്കുടിക്കാരന്‍ ചങ്ങാതി' എന്ന എന്റെ പുതിയ ചിത്രത്തിന്റെ ഇന്നലെ നടന്ന പൂജാവേളയില്‍ ബഹുമാന്യയായ മല്ലിക ചേച്ചിയും എന്റെ സഹപ്രവര്‍ത്തകനും സംവിധായകനും, ഫെഫ്ക നേതാവുമായ ജോസ് തോമസും നടത്തിയ പ്രസംഗം കേട്ടപ്പോള്‍ സത്യത്തില്‍ മനസ്സിനൊത്തിരി സന്തോഷം തോന്നി. ജോസ്‌തോമസ്സിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ ഉള്ളില്‍ വല്ലാത്തൊരു വേദനയുമുണ്ടായി. യാതൊരു തെറ്റും ചെയ്യാത്ത ഒരാളെ ഫെഫ്ക നേതാക്കളും കുറേ സിനിമാ പ്രമുഖരും ചേര്‍ന്ന് തേജോ വധം ചെയ്ത് സിനിമയില്‍ നിന്നു തന്നെ പുറത്താക്കാന്‍ ശ്രമിച്ചു എന്ന ജോസ് തോമസ്സിന്റെ വെളിപ്പെടുത്തല്‍ ഈ സാംസ്‌കാരിക കേരളത്തില്‍ തന്നെയാണ് നടന്നതെന്ന് ഓര്‍ക്കുമ്പോളാണ് വേദനയും, ലജ്ജയും,തോന്നുന്നതോടൊപ്പം കമല്‍,സിദ്ദിക്, സിബിമലയില്‍ ,ഉണ്ണികൃഷ്ണന്‍ എന്നീ സംവിധായകരോട് അങ്ങേയറ്റത്തെ സഹതാപവും തോന്നുന്നത്. ഇവര്‍ക്കെതിരേ കോമ്പറ്റീഷന്‍ കമ്മീഷന്റെ വിധി നേടിയതിനേക്കാള്‍ സന്തോഷം ചെയ്ത തെറ്റ് ഒടുവില്‍ അവരിലൊരാള്‍ തന്നെ ഏറ്റു പറഞ്ഞപ്പോള്‍ തോന്നുന്നു. ശ്രീ ജോഷിയും കോഴിക്കോടു രഞ്ജിത്തും ഒക്കെ ആ വാക്കുകള്‍ ഒന്നു കേള്‍ക്കുന്നതു നല്ലതാണ്. ഇപ്പോഴും നിങ്ങളുടെ നേതാവ് ഉണ്ണികൃഷ്ണന്‍ എന്റെ ഈ പുതിയ ചിത്രവും തടസ്സപ്പെടുത്താന്‍ ടെക്‌നീഷ്യന്‍മാരോട് ആവശ്യപ്പെടുന്നുണ്ട്. ഇതേവരെ അങ്ങേര്‍ക്കു നിര്‍ത്താന്‍ സമയമായിട്ടില്ല..കഷ്ടം.. ഇത്തരം തേജോവധങ്ങള്‍ക്കിടയിലും കൊച്ചു കൊച്ചു സന്തോഷം പകരുന്ന വാക്കുകള്‍ പറഞ്ഞ മല്ലികച്ചേച്ചിക്ക് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയട്ടെ.

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 19, 2018 1:11 am

Menu

Published on November 7, 2017 at 1:43 pm

ആ സംവിധായകന്‍ ഈ ചിത്രവും തടസ്സപ്പെടുത്താന്‍ ആവശ്യപ്പെടുന്നു; ബി. ഉണ്ണികൃഷ്ണനെതിരെ വിനയന്‍

vinayan-against-b-unnikrishnan

കലാഭവന്‍ മണിയുടെ ജീവിതവുമായി ബന്ധപ്പെട്ട് വിനയന്‍ സംവിധാനം ചെയ്യുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന സിനിമയുടെ പൂജ കഴിഞ്ഞ ദിവസം നടന്നിരുന്നു. സിനിമാരാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത ചടങ്ങ് ചില വെളിപ്പെടുത്തലുകളാലും ഏറ്റുപറച്ചിലുകളാലും ശ്രദ്ധ നേടിയിരുന്നു.

വിനയന്‍ കൈ പിടിച്ച് ഉയര്‍ത്തിയിരുന്നില്ലെങ്കില്‍ പൃഥ്വിരാജും ഇന്ദ്രജിത്തും മലയാള സിനിമയില്‍ ഉണ്ടാകുമായിരുന്നില്ലെന്ന് മല്ലിക സുകുമാരനും വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ കൂട്ടുചേര്‍ന്നതില്‍ മാപ്പ് ചോദിക്കുന്നുവെന്ന് സംവിധായകന്‍ ജോസ് തോമസും ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയുണ്ടായി.

ഇപ്പോഴിതാ ഇക്കാര്യത്തില്‍ പ്രതികരണവുമായി വിനയനും രംഗത്തെത്തിയിരിക്കുകയാണ്. പൂജയ്ക്ക് അതിഥിയായി വന്ന സംവിധായകന്‍ ജോസ് തോമസിന്റെ പ്രസംഗം കേട്ടപ്പോള്‍ തനിക്ക് സന്തോഷത്തിന് പുറമെ ഉള്ളില്‍ കടുത്ത വേദന തോന്നിയെന്ന് വിനയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫെഫ്കയില്‍ നിന്ന് പ്രശ്നങ്ങള്‍ നേരിടേണ്ടിവന്ന സമയത്ത് വിനയന്‍ മാത്രമാണ് തനിക്കൊപ്പം നിന്നതെന്ന് ജോസ് തോമസ് പറഞ്ഞിരുന്നു. ജോസ് തോമസിന്റെ വെളിപ്പെടുത്തലുകള്‍ സാംസ്‌കാരിക കേരളത്തിന് ലജ്ജയുണ്ടാക്കുന്ന കാര്യമാണെന്നും കമല്‍, സിദ്ധിഖ്, സിബിമലയില്‍, ബി. ഉണ്ണികൃഷ്ണന്‍ തുടങ്ങിയവരോട് സഹതാപം മാത്രമേയുള്ളുവെന്നും വിനയന്‍ പറഞ്ഞു.

തന്റെ ഏറ്റവും പുതിയ ചിത്രമായ ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെ പൂജാ ചടങ്ങില്‍ ജോസ് തോമസ് സംസാരിച്ചതിന്റെ ദൃശ്യങ്ങള്‍ ഫെയ്സ്ബുക്കില്‍ ആരാധകരുമായി പങ്കുവയ്ച്ചായിരുന്നു വിനയന്റെ പ്രതികരണം.

 

വിനയന്റെ ഫേസ്ബുക്ക് പോസ്റ്റ്…………..

 

‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ എന്ന എന്റെ പുതിയ ചിത്രത്തിന്റെ ഇന്നലെ നടന്ന പൂജാവേളയില്‍ ബഹുമാന്യയായ മല്ലിക ചേച്ചിയും എന്റെ സഹപ്രവര്‍ത്തകനും സംവിധായകനും, ഫെഫ്ക നേതാവുമായ ജോസ് തോമസും നടത്തിയ പ്രസംഗം കേട്ടപ്പോള്‍ സത്യത്തില്‍ മനസ്സിനൊത്തിരി സന്തോഷം തോന്നി.

ജോസ്‌തോമസ്സിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ ഉള്ളില്‍ വല്ലാത്തൊരു വേദനയുമുണ്ടായി. യാതൊരു തെറ്റും ചെയ്യാത്ത ഒരാളെ ഫെഫ്ക നേതാക്കളും കുറേ സിനിമാ പ്രമുഖരും ചേര്‍ന്ന് തേജോ വധം ചെയ്ത് സിനിമയില്‍ നിന്നു തന്നെ പുറത്താക്കാന്‍ ശ്രമിച്ചു എന്ന ജോസ് തോമസ്സിന്റെ വെളിപ്പെടുത്തല്‍ ഈ സാംസ്‌കാരിക കേരളത്തില്‍ തന്നെയാണ് നടന്നതെന്ന് ഓര്‍ക്കുമ്പോളാണ് വേദനയും, ലജ്ജയും,തോന്നുന്നതോടൊപ്പം കമല്‍,സിദ്ദിക്, സിബിമലയില്‍ ,ഉണ്ണികൃഷ്ണന്‍ എന്നീ സംവിധായകരോട് അങ്ങേയറ്റത്തെ സഹതാപവും തോന്നുന്നത്.

ഇവര്‍ക്കെതിരേ കോമ്പറ്റീഷന്‍ കമ്മീഷന്റെ വിധി നേടിയതിനേക്കാള്‍ സന്തോഷം ചെയ്ത തെറ്റ് ഒടുവില്‍ അവരിലൊരാള്‍ തന്നെ ഏറ്റു പറഞ്ഞപ്പോള്‍ തോന്നുന്നു. ശ്രീ ജോഷിയും കോഴിക്കോടു രഞ്ജിത്തും ഒക്കെ ആ വാക്കുകള്‍ ഒന്നു കേള്‍ക്കുന്നതു നല്ലതാണ്. ഇപ്പോഴും നിങ്ങളുടെ നേതാവ് ഉണ്ണികൃഷ്ണന്‍ എന്റെ ഈ പുതിയ ചിത്രവും തടസ്സപ്പെടുത്താന്‍ ടെക്‌നീഷ്യന്‍മാരോട് ആവശ്യപ്പെടുന്നുണ്ട്. ഇതേവരെ അങ്ങേര്‍ക്കു നിര്‍ത്താന്‍ സമയമായിട്ടില്ല..കഷ്ടം..

ഇത്തരം തേജോവധങ്ങള്‍ക്കിടയിലും കൊച്ചു കൊച്ചു സന്തോഷം പകരുന്ന വാക്കുകള്‍ പറഞ്ഞ മല്ലികച്ചേച്ചിക്ക് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയട്ടെ.

Loading...

More News