ഹോട്ടലില്‍ മുറി നല്‍കിയില്ല; തെരുവില്‍, സ്വന്തം പ്രതിമയ്ക്ക് താഴെ ഉറങ്ങി സാക്ഷാല്‍ അര്‍നോള്‍ഡിന്റെ പ്രതിഷേധം

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 20, 2017 7:43 am

Menu

Published on August 22, 2017 at 4:54 pm

ഹോട്ടലില്‍ മുറി നല്‍കിയില്ല; തെരുവില്‍, സ്വന്തം പ്രതിമയ്ക്ക് താഴെ ഉറങ്ങി സാക്ഷാല്‍ അര്‍നോള്‍ഡിന്റെ പ്രതിഷേധം

viral-photo-superstar-sleeping-under-his-famous-bronze-statue

ഒഹിയോ: ഹോളിവുഡ് സൂപ്പര്‍ താരം അര്‍നോള്‍ഡ് ഷ്വാസ്നെഗര്‍ തെരുവില്‍ കിടന്നുറങ്ങുന്ന ചിത്രം വൈറലാകുന്നു. കാലിഫോര്‍ണിയയിലെ തെരുവില്‍ സ്വന്തം വെങ്കല പ്രതിമയ്ക്ക് താഴെയാണ് താരം ഉറങ്ങുന്നത്.

ഒഹിയോയിലെ കൊളംബസിലെത്തിയ താരത്തിനു താമസിക്കാന്‍ ഹോട്ടല്‍ മുറി ലഭിക്കാതെ വന്നപ്പോഴാണ് പ്രതിമയ്ക്ക് മുന്നില്‍ കിടന്നത്. കാലിഫോര്‍ണിയയിലെ മുന്‍ ഗവര്‍ണര്‍ കൂടിയായ ഷ്വാസ്‌നഗെര്‍ ഗവര്‍ണറായിരിക്കുന്ന സമയത്ത് ഉദ്ഘാടനം ചെയ്തതാണ് ഹോട്ടലിനു മുന്നിലെ പ്രതിമ. ഉദ്ഘാടന സമയത്ത് ഹോട്ടലിലെ ഒരു മുറി എപ്പോഴും അര്‍ണോള്‍ഡിനായി ഒഴിഞ്ഞ് കിടക്കുമെന്ന് അധികൃതര്‍ വാഗ്ദാനം നല്‍കിയിരുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസം താരമെത്തിയപ്പോള്‍ മുന്‍ക്കൂട്ടി ബുക്ക് ചെയ്യാത്തതിനാല്‍ മുറികളൊന്നും ഒഴിവില്ലെന്നായിരുന്നു ഹോട്ടലധികൃതരുടെ പ്രതികരണം. തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാരുമായുള്ള വാദപ്രതിവാദങ്ങള്‍ക്ക് ശേഷം ക്ഷുഭിതനായ അര്‍നോള്‍ഡ് തെരുവില്‍ കിടക്കുകയായിരുന്നു.

പക്ഷേ അര്‍നോള്‍ഡിനെ പോലെ പ്രശസ്തനായ ഒരു നടന്‍ മറ്റൊരു ഹോട്ടല്‍ തിരക്കാതെ തെരുവില്‍ എന്തിന് കിടന്നുവെന്നാണ് പലരുടെയും മനസ്സില്‍ ഉയരുന്ന ചോദ്യം. ഇതെക്കുറിച്ച് താരം പറയുന്നതിങ്ങനെ. ‘അധികാരം ഉണ്ടായിരുന്നപ്പോള്‍ ജനങ്ങള്‍ എന്നെ പുകഴ്ത്തി. പക്ഷേ ആ പദവി നഷ്ടപ്പെട്ടപ്പോള്‍ അവരെന്നെ മറന്നു. കാലം മാറും, പദവികളെ വിശ്വസിക്കാന്‍ പാടില്ല, ഉടമസ്ഥനോ അല്ലെങ്കില്‍ അധികാരത്തിലിരിക്കുന്നവരോ അല്ലെങ്കില്‍ ബുദ്ധിശക്തിയോ, മരണാനന്തരം ജീവിതത്തില്‍ ഒന്നുമില്ല’.

ഇവിടെ കാണുന്ന അഭിപ്രായങ്ങൾ "നിർഭയം" ന്റേതാവണമെന്നില്ല! അഭിപ്രായം അറിയിക്കുന്നവർ അശ്ലീലവും അസഭ്യവും അപകീര്ത്തികരവും നിയമവിരുദ്ധവുമായ പരാമര്ശങ്ങള് ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല..!

Loading...

More News