കോഹ്‌ലി - അനുഷ്‌ക വിവാഹം അടുത്തയാഴ്ച ഇറ്റലിയില്‍ ?

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 17, 2018 2:03 am

Menu

Published on December 7, 2017 at 10:42 am

കോഹ്‌ലി – അനുഷ്‌ക വിവാഹം അടുത്തയാഴ്ച ഇറ്റലിയില്‍ ?

virat-kohli-anushka-sharma-to-get-married-in-italy

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും ബോളിവുഡ് നടി അനുഷ്‌ക ശര്‍മ്മയും ഉടന്‍ വിവാഹിതരാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.

അടുത്തയാഴ്ച ഇറ്റലിയില്‍ വച്ചാണ് വിവാഹം നടക്കുന്നതെന്നാണ് സൂചന. ഡിസംബര്‍ പന്ത്രണ്ടിനായിരിക്കും ആര്‍ഭാടപൂര്‍ണമായ വിവാഹം നടക്കുകയെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. ചടങ്ങില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വിവാഹത്തിനായി കോഹ്‌ലി വൈകാതെ ഇറ്റലിയിലേക്കു പോകുമെന്നാണ് വിവരം. ബോളിവുഡിലെ പ്രശസ്ത ഫാഷന്‍ ഡിസൈനറായ സബ്യസാചി മുഖര്‍ജിയാണ് അനുഷ്‌കയുടെ വിവാഹവസ്ത്രം ഡിസൈന്‍ ചെയ്യുന്നത്. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുക്കുന്ന വിവാഹത്തിനു വേദിയാകുന്നത് ഇറ്റലിയിലെ മിലാന്‍ ആണ്. തുടര്‍ന്ന് ഡിസംബര്‍ 21ന് ഇരുവരുടെയും സുഹൃത്തുക്കള്‍ക്കായി മുംബൈയില്‍ റിസപ്ഷന്‍ സംഘടിപ്പിക്കുന്നുണ്ടെന്നും പറയപ്പെടുന്നു.

എന്നാല്‍ വിവാഹവാര്‍ത്തയെക്കുറിച്ചുള്ള പ്രതികരണം ആരാഞ്ഞപ്പോള്‍ അത്തരത്തിലുള്ള പ്രചരണങ്ങളെല്ലാം അവാസ്തവമാണെന്നാണ് അനുഷ്‌കയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

നേരത്തെ ഡിസംബറില്‍ ഇരുവരും വിവാഹിതരാകുമെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഡിസംബര്‍ പന്ത്രണ്ട് എന്ന തീയതിയായിരിക്കും അനുഷ്‌ക തിരഞ്ഞെടുക്കാന്‍ സാധ്യതയെന്നും പ്രചരിച്ചിരുന്നു. 2008 ഡിസംബര്‍ 12-നാണ് അനുഷ്‌ക രബ്‌നേ ബനാദി ജോഡി എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഈ ദിവസത്തോടുള്ള പ്രിയം കൊണ്ടുകൂടിയാണ് വിവാഹതീയതിയും അതു തന്നെയാക്കാന്‍ തീരുമാനിച്ചതെന്നും പ്രചാരണമുണ്ടായിരുന്നു.

അതേസമയം ഡിസംബര്‍ പത്തുമുതല്‍ ശ്രീലങ്കയ്‌ക്കെതിരെ നടക്കാനിരിക്കുന്ന ഏകദിന-ട്വന്റി20 പരമ്പരകളില്‍ കോഹ്ലിക്കു വിശ്രമം അനുവദിച്ചത് വിവാഹത്തിനെ മുന്‍നിര്‍ത്തിയാണെന്നാണ് സൂചന. അനുഷ്‌കയും പുതിയ സിനിമകളുടെ കാര്യത്തില്‍ ചെറിയൊരു ഇടവേളയെടുത്തിട്ടുണ്ടെന്നാണ് കേള്‍ക്കുന്നത്.

2013 ല്‍ ഒരു പരസ്യചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ചത് മുതലാണ് കോഹ്‌ലിയും അനുഷ്‌കയും അടുത്ത് പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും. തുടര്‍ന്നുള്ള കോഹ്‌ലിയുടെ മത്സരങ്ങളിലെ അനുഷ്‌കയുടെ സാന്നിധ്യം ഗോസിപ്പ് കോളങ്ങളില്‍ ഇടംപിടിച്ചു. പല പൊതുപരിപാടികളും ഇരുവരും ഒന്നിച്ചാണ് പങ്കെടുക്കാറുണ്ടായിരുന്നത്.

യുവരാജ് സിങിന്റെ വിവാഹത്തിനു കൂടി ഒന്നിച്ചെത്തിയതോടെ ആരാധകര്‍ അതു വെറുമൊരു സംശയമല്ലെന്നു മനസ്സിലാക്കി.

Loading...

More News