വിരാട് കോലിക്ക് പിഴ ; കുടിവെള്ളം ഉപയോഗിച്ച് കാറ് കഴുകിയതിന് Virat Kohli Fined by Municipal Corporation For Drinking Water used to Wash Cars

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 17, 2019 8:36 pm

Menu

Published on June 7, 2019 at 4:38 pm

വിരാട് കോലിക്ക് പിഴ ; കുടിവെള്ളം ഉപയോഗിച്ച് കാറ് കഴുകിയതിന്

virat-kohli-fined-by-municipal-corporation-for-drinking-water-used-to-wash-cars

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് പിഴ ചുമത്തി ഗുഡ്ഗാവ് മുനിസിപ്പല്‍ കോര്‍പറേഷന്‍. കുടിവെള്ളം ഉപയോഗിച്ച് കാര്‍ കഴുകിയതിനെ തുടര്‍ന്നാണ് നടപടി. ഗുഡ്ഗാവിലെ ഡി.എല്‍.എഫ് ഫെയ്‌സ് വണ്ണിലാണ് കോലി താമസിക്കുന്നത്.

കോലിയുടെ വീട്ടിലെ ജോലിക്കാരന്‍ കുടിവെള്ളം ഉപയോഗിച്ച് കാര്‍ കഴുകിയത് മുനിസിപ്പല്‍ കോര്‍പറേഷന്റെ ശ്രദ്ധയില്‍ പെടുകയായിരുന്നു. അയല്‍ക്കാരാണ് ഇതിനെതിരേ പരാതി നല്‍കിയത്. തുടര്‍ന്ന് കോര്‍പറേഷന്‍ അധികൃതര്‍ ഇന്ത്യന്‍ ക്യാപ്റ്റന്റെ വീട്ടിലെത്തുകയും 500 രൂപ പിഴയായി അടക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

കടുത്ത വേനല്‍ കാരണം ഉത്തരേന്ത്യയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാകുകയാണ്. ഗുഡ്ഗാവിലും സമാനമായ സാഹചര്യമാണ്. ഇതോടെയാണ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നടപടിയിലേക്ക് നീങ്ങിയത്. കോലിയുടെ വീട്ടില്‍ ആറു കാറുകളുണ്ടെന്നും ഇതു കഴുകാനായി ധാരാളം കുടിവെള്ളം പാഴാക്കുന്നുണ്ടെന്നും അയല്‍ക്കാര്‍ കോര്‍പറേഷന് പരാതി നല്‍കുകയായിരുന്നു.

Loading...

More News