സെവാഗിനു മുന്നില്‍ വെള്ളം കുടിച്ച കഥ വെളിപ്പെടുത്തി അശ്വിന്‍

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 24, 2019 2:07 am

Menu

Published on June 7, 2017 at 3:23 pm

സെവാഗിനു മുന്നില്‍ വെള്ളം കുടിച്ച കഥ വെളിപ്പെടുത്തി അശ്വിന്‍

virender-sehwag-had-a-demoralising-effect-on-me-reveals-ravichandran-ashwin

ന്യൂഡല്‍ഹി: വെടിക്കെട്ട് ബാറ്റിങ്ങിന് പേരുകേട്ട താരമാണ് ഇന്ത്യയുടെ വീരേന്ദര്‍ സെവാഗ്. മറ്റ് ടീമിലെ ബോളര്‍മാരെ മാത്രമല്ല സ്വന്തം ടീമിലെ ബോളര്‍മാരെയും അടിച്ചു പറത്താന്‍ സെവാഗിന് യാതൊരു മടിയുമില്ലായിരുന്നു. ഇത്തരത്തില്‍ സെവാഗ് തന്നെ ഭീരുവാക്കിയ കഥ തുറന്ന പറഞ്ഞിരിക്കുകയാണ് ഇന്ത്യയുടെ രവിചന്ദ്രന്‍ അശ്വിന്‍.

ഐ.പി.എല്ലിലും, ഇന്ത്യന്‍ ടീമിലും മികച്ച രീതിയില്‍ പന്തെറിഞ്ഞു കൊണ്ടിരുന്ന കാലത്താണ് സെവാഗ് തന്നെ ഭീരുവാക്കിയതെന്ന് ഇന്ത്യയുടെ മികച്ച സ്പിന്നറായ അശ്വിന്‍ പറയുന്നു.

ധാംബുള്ളയില്‍ നെറ്റ്സില്‍ സെവാഗിനെതിരെ പന്തെറിഞ്ഞപ്പോഴാണ് സംഭവം. ഞാനെറിഞ്ഞ ആദ്യ പന്ത് ഓഫ് സ്റ്റമ്പിലായിരുന്നു. അത് സെവാഗ് കട്ട് ചെയ്തു. അടുത്ത പന്തും ഓഫ് സ്റ്റമ്പില്‍ അതും അദ്ദേഹം കട്ട് ചെയ്തു. അടുത്ത പന്ത് മിഡ് സ്റ്റമ്പില്‍ എറിഞ്ഞു അതും അദ്ദേഹം കട്ട് ചെയ്തു. പിന്നീട് ഞാന്‍ ഫുള്‍ ലെങ്ത്തില്‍ എറിഞ്ഞു. അപ്പോള്‍ സെവാഗ് ഫ്രണ്ട് ഫൂട്ടില്‍ കയറിവന്ന് സിക്സറടിച്ചു. അതോടെ ഓഫ് സ്പിന്നറെന്ന നിലയില്‍ തന്റെ കഴിവിനെ കുറിച്ച് വിശ്വാസമില്ലാതായെന്ന് അശ്വിന്‍ പറയുന്നു.

ഒന്നുകില്‍ ഞാന്‍ അത്ര കേമനല്ല അല്ലെങ്കില്‍ സെവാഗിന് പന്തെറിയാന്‍ മാത്രം ഞാന്‍ ആളായിട്ടില്ല എന്നെനിക്ക് മനസിലായി. നെറ്റ്സില്‍ സച്ചിന് പന്തെറിയുമ്പോള്‍ പോലും താന്‍ ഇത്രക്ക് കഷ്ടപെട്ടിട്ടില്ലെന്ന് അശ്വിന്‍ പറയുന്നു.

അതുകൊണ്ട് അദ്ദേഹത്തോട് തന്നെ ഇക്കാര്യത്തെ കുറിച്ച് ഞാന്‍ ചോദിച്ചു. ഞാന്‍ എവിടെയാണ് മെച്ചപെടേണ്ടത് എന്ന് ഞാന്‍ ചോദിച്ചു. സച്ചിനോടാണ് ഇക്കാര്യം ചോദിക്കുന്നതെങ്കില്‍ അദ്ദേഹം കുറച്ച് ടിപ്സ് പറഞ്ഞുതരും, ധോണിയോടാണെങ്കില്‍ അദ്ദേഹം ദീര്‍ഘവീക്ഷണത്തോടെ ചിലത് പറഞ്ഞ് തരും എന്നാല്‍ സെവാഗ് പറഞ്ഞത് ഓഫ് സ്പിന്നര്‍മാരെ താന്‍ ബൗളറായി കണക്കാക്കുന്നില്ലെന്നായിരുന്നു. അവരുടെ പന്തുകള്‍ തന്നെ കുഴക്കാറില്ല. ഓപ് സ്പിന്നറുടെ പന്തുകള്‍ അടിച്ചകറ്റാന്‍ വളരെ എളുപ്പമാണ്. അപ്പോള്‍ ഞാന്‍ പറഞ്ഞു നിങ്ങള്‍ എന്നെ കട്ട് ചെയ്യുകയായിരുന്നു, അതിന് അദ്ദേഹം പറഞ്ഞത് അതെ ഓഫ് സ്പിന്നര്‍മാരെ ഓഫ് സൈഡിലേക്കും ഇടംകയ്യന്‍ സ്പിന്നര്‍മാരെ ലെഗ് സൈഡിലേക്കും ഞാനടിക്കും. അടുത്ത ദിവസം നെറ്റ്സില്‍ ഞാന്‍ ധാരാളം വ്യത്യസ്ത പന്തുകള്‍ പരീക്ഷിച്ചു. അപ്പോഴും അദ്ദേഹം എന്നെ അടിച്ചു പറത്തി. പത്ത് വയസുകാരനായ കുട്ടിക്കെതിരെ താനെങ്ങനെ കളിക്കുമോ അങ്ങനെയാണ് സെവാഗ് തനിക്കെതിരെ കളിച്ചതെന്നും അശ്വിന്‍ പറഞ്ഞു.

പിന്നീട് സെവാഗിനെ പുറത്താക്കാന്‍ കണ്ടെത്തിയ വഴിയെ കുറിച്ചു അശ്വിന്‍ പറഞ്ഞു. മോശം പന്തുകളിലൂടെ മാത്രമേ സെവാഗിനെ പുറത്താക്കാന്‍ കഴിയൂ. എത്ര മോശമായി എറിയുന്നുവോ അത്രയും മോശമായി എറിഞ്ഞാല്‍ അദ്ദേഹം അലക്ഷ്യമായി വിക്കറ്റ് നല്‍കും. ഐ.പി.എല്ലില്‍ തന്റെ അത്തരം പരീക്ഷണങ്ങള്‍ വിജയിച്ചിട്ടുണ്ടെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു. വാട്ട് ദ ഡക്ക് എന്ന ടെലിവിഷന്‍ ഷോയില്‍ പങ്കെടുക്കെവയാണ് അശ്വിന്റെ ഈ തുറന്നു പറച്ചില്‍.

 

Loading...

More News