ഈ വിഷു അശ്വതി നക്ഷത്രക്കാർക്ക് എങ്ങനെ ? ?

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 23, 2019 10:46 pm

Menu

Published on March 13, 2018 at 1:17 pm

ഈ വിഷു അശ്വതി നക്ഷത്രക്കാർക്ക് എങ്ങനെ ? ?

vishu-phalam-2018-complete-prediction-for-awathy-star

ജനിക്കുന്ന സമയവും ജന്മനക്ഷത്രങ്ങളും നിങ്ങളുടെ ജീവിതത്തിലെ ഓരോ കാര്യങ്ങളെയും സ്വാധീനിക്കുന്നുണ്ട്. ജന്മനക്ഷത്രങ്ങൾക്ക് ഭാവി ജീവിതത്തിലെ ദുണദോഷ സമിശ്രങ്ങളെയും പ്രവചിക്കാന്‍ സാധിക്കുന്നു.

അശ്വതി നക്ഷത്രക്കാർക്ക് ഉപരിപഠനത്തിന് ഉദ്ദേശിച്ച വിഷയത്തിൽ പ്രവേശനം ലഭിക്കും. തന്മയത്വത്തോടു കൂടിയ പ്രതികരണം ലക്ഷ്യപ്രാപ്തി കൈവരിക്കുവാൻ ഉപകരിക്കും. സാമ്പത്തിക കാര്യങ്ങളിൽ നിർബന്ധ നിയന്ത്രണത്താൽ നീക്കിയിരുപ്പുമുണ്ടാകും . ഭാഗത്തിൽ ലഭിച്ച പൂർവ്വീകസ്വത്തിൽ ഗൃഹനിർമ്മാണം പൂർത്തീകരിച്ച് ഗൃഹപ്രവേശകർമ്മം നിർവ്വഹിക്കും. സഹപ്രവർത്തകരുടേയും കീഴ്ജീവനക്കാരുടേയും പിൻബലത്താൽ ഏറ്റെടുത്ത കരാറുജോലികൾ ചെയ്തുതീർക്കാനാകും . അഭിപ്രായ സ്വാതന്ത്ര്യം അനുവദിച്ചതിനാൽ മേലധികാരിയോടു ആദരവു തോന്നും.

പൊതുകാര്യങ്ങളിൽ അമിതമായി പ്രവർത്തിക്കുന്നതിനാൽ കുടുംബാംഗങ്ങളിൽനിന്നും ശകാരം കേൾക്കുവാനിടവരും. അവസരോചിതമായി പ്രവർത്തിക്കുവാൻ സാധിക്കുന്നതിനാൽ അനിഷ്ടഫലങ്ങൾ ഒഴിവാകും. അടിസ്ഥാന രഹിതമായ ആരോപണങ്ങളിൽ നിന്നും കുറ്റവിമുക്തനാകും. ജീവിതനിലവാരം വർദ്ധിക്കുമെങ്കിലും അഹംഭാവം ഒഴിവാക്കണം. വിശിഷ്ട വ്യക്തികളെ പരിചയപ്പെടുവാനും ആശയവിനിമയങ്ങൾ പങ്കുവെയ്ക്കുവാനുമവസരമുണ്ടാകും.

ആത്മാർത്ഥ സുഹൃത്തിന് സാമ്പത്തിക സഹായം ചെയ്യുവാനിടവരും. ഭക്ഷ്യവിഷബാധയേൽക്കാതെ സൂക്ഷിക്കണം. മറ്റുള്ളവർ എന്തു വിചാരിക്കും എന്ന് അനാവശ്യമായി ചിന്തിക്കാതെ സ്വന്തം കഴിവിനും പ്രാപ്തിക്കുമനുസരിച്ച് പ്രവർത്തിക്കുവാന്‍ സാധിക്കുന്നതിനാൽ മനസംതൃപ്തിയുണ്ടാകും. ബന്ധുവിന്റെ നിർദ്ദേശത്താൽ അപരിചിതരുമായുള്ള ആത്മബന്ധത്തില്‍ നിന്നും ഒഴിഞ്ഞുമാറും . ചിരകാലാഭിലാഷപ്രാപ്തിയായ വിദേശയാത്ര സഫലമാകും.

Loading...

More News