വിവോയുടെ Z1 പ്രോ സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ vivo z1 pro smartphone launched

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 7, 2019 6:10 pm

Menu

Published on July 19, 2019 at 3:34 pm

വിവോയുടെ Z1 പ്രോ സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍

vivo-z1-pro-smartphone-launched

കൊച്ചി:മുന്‍ നിര സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ വിവോ പുതിയ Z1 പ്രോ സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ എത്തിച്ചു. ഇന്ത്യയില്‍ ആദ്യമായി ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 712 പ്രോസസ്സര്‍, എഐ എഞ്ചിന്‍ സ്‌പോര്‍ട്‌സ് എന്നീ പ്രത്യേകതകള്‍ അടങ്ങുന്ന സ്മാര്‍ട്‌ഫോണാണ് വിവോ Z1 പ്രോ.

4GB+64GB, 6GB+64GB, 6GB+128GB എന്നിങ്ങനെ വിവോ Z1 പ്രോയുടെ വ്യത്യസ്തമായ മൂന്ന് പതിപ്പുകളാണ് വിപണിയിലെത്തിച്ചിരിക്കുന്നത്. ഇവക്ക് യഥാക്രമം 14990, 16990, 17990 രൂപ എന്നിങ്ങനെയാണ് വില. സോണിക് ബ്ലാക്ക്, സോണിക് ബ്ലൂ, മിറര്‍ ബ്ലാക്ക് എന്നിങ്ങനെ ആകര്‍ഷകമായ മൂന്ന് നിറങ്ങളില്‍ ഫ്‌ളിപ്കാര്‍ട്ട്, വിവോ ഇന്ത്യ ഇ സ്റ്റോര്‍ എന്നീ ഓണ്‍ലൈന്‍ പ്ലാറ്റുഫോമുകളിലൂടെ ഇസഡ് 1പ്രോ സ്വന്തമാക്കാം. മികച്ച പ്രകടനം, ഉയര്‍ന്ന വേഗത, ആകര്‍ഷകമായ ഡിസൈന്‍, പകരം വെക്കാനില്ലാത്ത നൂതന ഫീച്ചറുകള്‍ എന്നിവ ന്യായമായ വിലയില്‍ ലഭിക്കുന്നു എന്നതാണ് ഇസഡ് 1പ്രോ ജനപ്രിയമാക്കുന്നത്.

712എഐഇ സ്‌നാപ്ഡ്രാഗണ്‍ പ്രോസസ്സര്‍, 4ജിബി /6ജിബി റാം 64ജിബി /128ജിബി റോം എന്നിവ അതിശയകരമായ വേഗതയും പ്രകടനവും സാധ്യമാക്കുന്നു. കൂടാതെ 10എന്‍എം ഡിസൈനോടുകൂടിയ 64ബിറ്റ് സിപിയു ക്വാല്‍കൊം ക്രയോ 360, 2.3ജിഗാ ഹെട്‌സ് ക്ലോക്ക് സ്പീഡ്, അഡ്രിനോ 616 ഗ്രാഫിക് പ്രോസസിങ് യൂണിറ്റ് എന്നിവ സ്മാര്‍ട്‌ഫോണിന്റെ വേഗത പതിന്‍ മടങ്ങ് വര്‍ധിപ്പിക്കുന്നു.

6.53ഇഞ്ച് വലുപ്പമുള്ള വിശാലമായ ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ, 90.77ശതമാനം വരുന്ന സ്‌ക്രീന്‍ ബോഡി അനുപാതം, എന്നിവ മികച്ച കാഴ്ച അനുഭവം സാധ്യമാക്കുന്നു. ഡിസ്‌പ്ലേയില്‍ ഒളിഞ്ഞിരിക്കുന്ന 32എംപി ഇന്‍ഡിസ്‌പ്ലെ ഫ്രണ്ട് ക്യാമറയാണ് ഒരു പ്രധാന സവിശേഷത. ഓണര്‍ വ്യൂ 20 ഫോണിലുള്ളതുപോലെ ഫോണിന്റെ ഇടത് ഭാഗത്ത് മുകളിലായി പഞ്ച് ഹോള്‍ മാതൃകയിലാണ് സെല്‍ഫി ക്യാമറ നല്‍കിയിരിക്കുന്നത്.

16എംപി പ്രാഥമിക ക്യാമറ, 8എംപി സൂപ്പര്‍ വൈഡ് ആംഗിള്‍ ക്യാമറ, 2എംപി ഡെപ്ത് ക്യാമറ എന്നിവയടങ്ങുന്ന എഐ ട്രിപ്പിള്‍ റിയര്‍ ക്യാമറയാണ് പിന്‍ഭാഗത്ത്. 18വാട്‌സ് ഫാസ്റ്റ് ചാര്‍ജിങ് സാങ്കേതിക വിദ്യയോടുകൂടിയ എളുപ്പത്തില്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന 5000എംഎഎച്ചിന്റെ കരുത്തുറ്റ ബാറ്ററി ഏറെ നേരം തടസ്സങ്ങളില്ലാത്ത പ്രവര്‍ത്തനം ഉറപ്പുവരുത്തുന്നു. ഒടിജി റിവേഴ്സ് ചാര്‍ജിങ് സംവിധാനവും ഇസഡ് 1പ്രോയെ വ്യത്യസ്തമാക്കുന്നു.

വിവോയുടെ പുതിയ മള്‍ട്ടി ടര്‍ബോ എ ആര്‍ ടി++ കോംപ്ലെയര്‍ എന്‍ഹാന്‍സ്‌മെന്റ് സാങ്കേതിക വിദ്യ സ്മാര്‍ട്‌ഫോണിന്റെ മികച്ച പ്രകടനത്തിന് കരുത്തേകുന്നു. ഫോണിന്റെയും അപ്ലിക്കേഷനുകളുടെയും വേഗത വര്‍ധിപ്പിക്കുന്നു. നെറ്റ് ടര്‍ബോ നെറ്റ് വര്‍ക്ക് ആക്‌സിലറേഷന്‍ വഴി മികച്ച നെറ്റ്വര്‍ക്ക് നില നിലനിര്‍ത്തുന്നു, ഒപ്പം സെന്റര്‍ ടര്‍ബോ പ്രോസസറിന്റെ പ്രവര്‍ത്തനം ഗെയിമിന്റെ സിപിയു, മെമ്മറി എന്നിവയുടെ സുഗമമായ പ്രവര്‍ത്തനം ഉറപ്പുവരുത്തുന്നു.

മികച്ച ഗെയിമിംഗ് വിനോദത്തിനായി അള്‍ട്രാ ഗെയിം മോഡ് രൂപകല്‍പ്പന ചെയ്തിരിക്കുന്നു. മത്സര പ്രകടനത്തിന് മുന്‍ഗണന നല്‍കുന്ന കോമ്പറ്റീഷന്‍ മോഡ് ഉപയോഗിച്ച് ഇ-സ്‌പോര്‍ട്‌സ് കളിക്കാം. 4 ഡി ഗെയിമിംഗ് വൈബ്രേഷനും 3ഉ സറൗണ്ടഡ് ശബ്ദ സംവിധാനവും ഒരു യഥാര്‍ത്ഥ ഗെയിം രംഗം പോലെ പൂര്‍ണ്ണമായും അതില്‍ മുഴുകാന്‍ സാധിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

നിബന്ധനകള്‍ക്ക് വിധേയമായി ഐസിഐസിഐ ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിക്കുമ്പോള്‍ 750രൂപ ഡിസ്‌കൗണ്ട് ലഭ്യമാകും. വിവോ ഇന്ത്യ ഇ-സ്റ്റോറില്‍ 6000രൂപ വിലമതിക്കുന്ന ജിയോ ആനുകൂല്യങ്ങളും ലഭ്യമാകും.

Loading...

More News