ശശികലയ്ക്ക് ജയിലില്‍ ജീവിതം നിയന്ത്രണങ്ങളില്ലാതെ; വീഡിയോ പുറത്ത്

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 23, 2018 3:22 pm

Menu

Published on July 18, 2017 at 7:10 pm

ശശികലയ്ക്ക് ജയിലിലും സുഖവാസം! ; ചുരിദാറും ബാഗുമായി നടക്കുന്ന ശശികലയുടെ വീഡിയോ പുറത്ത്

vk-sasikala-luxurious-life-in-parappana-agrahara-prison

ബംഗളൂരു: അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി ശശികലയുടെ ആഡംബര ജീവിത ആരോപണത്തിന് തെളിവായി വീഡിയോ പുറത്ത്.

ജയിലില്‍ നിയന്ത്രണങ്ങള്‍ ഒന്നുമില്ലാതെ ശശികല സ്വതന്ത്രയായി വിഹരിക്കുന്ന രംഗമാണ് കന്നട ചാനല്‍ ‘ശുദ്ധി’ പുറത്തുവിട്ടത്.

ജയിലില്‍ നിയന്ത്രണങ്ങളില്ലാതെ സ്വതന്ത്രയായി നടക്കുന്ന ശശികലയെ വീഡിയോയില്‍ കാണാം. ജയില്‍ വസ്ത്രം ശശികലയ്ക്ക് നിര്‍ബന്ധമല്ല. ഉല്ലാസവതിയായി, പൊലീസ് ഉദ്യോഗസ്ഥരോടു കുശലം പറഞ്ഞ് തന്റെ പ്രത്യേക ഭക്ഷണപാത്രവുമായി സെല്ലിലേക്ക് പതുക്കെ ശശികല നടന്നുപോകുന്നതു ദൃശ്യങ്ങളില്‍ വ്യക്തമാണ്.

നേരത്തെ ശശികലയ്ക്ക് വിഐപി ലഭിക്കുന്നുവെന്ന് പൊലീസ് ഓഫീസര്‍ ഡി. രൂപ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് വീഡിയോ പുറത്തുവന്നത്. ശശികലയുടെ ആവശ്യത്തിനായി അവരെ പാര്‍പ്പിച്ചിരിക്കുന്ന ബ്ലോക്കിലെ അഞ്ച് സെല്ലുകള്‍ ഒഴിപ്പിച്ചു തുറന്നിട്ടിരിക്കുകയാണെന്നായിരുന്നു രൂപയുടെ റിപ്പോര്‍ട്ട്.

പ്രത്യേകം പാത്രങ്ങളിലാണു ശശികലയ്ക്കുള്ള ഭക്ഷണം എത്തിക്കുന്നത്. പ്രത്യേക കിടക്കയുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ശശികലയ്ക്കു ജയിലില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജയിലില്‍ ശശികലയ്ക്കു പ്രത്യേക മുറിയാണ് നല്‍കിയിരിക്കുന്നത്. നിയന്ത്രണങ്ങള്‍ ഒന്നുമില്ലാതെ സന്ദര്‍ശകരോടു സംസാരിക്കുന്നുണ്ട്. പ്രത്യേക പരിഗണനയ്ക്കായി ശശികല ജയില്‍ ഡിജിപി ഉള്‍പ്പെടെയുള്ളവര്‍ക്കായി രണ്ടുകോടി രൂപ കൈക്കൂലി നല്‍കിയതായി ഡി. രൂപ ആരോപിച്ചിരുന്നു.

ശശികലയ്ക്കു നല്‍കിയ പ്രത്യേക സൗകര്യങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയെങ്കിലും ഇവ മനപ്പൂര്‍വം മായ്ച്ചുകളഞ്ഞതായും അവര്‍ പിന്നീടു വ്യക്തമാക്കി. സര്‍ക്കാരിനു നല്‍കിയ റിപ്പോര്‍ട്ട് പത്ര, ദൃശ്യ, സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടെന്ന് ആരോപിച്ചു രൂപയ്ക്ക് സര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടിസ് അയച്ചിരുന്നു. ഇതിനു പിന്നാലെ തിങ്കളാഴ്ച അവരെ ഗതാഗത വകുപ്പിലേക്കു സ്ഥലംമാറ്റി.

Loading...

More News