ജിയോയെ ജിയോയെ പിടിച്ചുകെട്ടാൻ കിടിലൻ ഓഫറുമായി വൊഡാഫോണ്‍

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 23, 2017 8:06 am

Menu

Published on January 10, 2017 at 10:29 am

ജിയോയെ പിടിച്ച് കെട്ടാൻ കിടിലൻ ഓഫറുമായി വൊഡാഫോണ്‍….അണ്‍ലിമിറ്റഡ് 3ജി/4ജി ഡാറ്റ 16 രൂപയ്ക്ക്…!!

vodafone-offers-unlimited-3g-4g-data-for-an-hour-at-rs-16

ന്യൂഡല്‍ഹി: റിലയന്‍സ് ജിയോയെ എതിരിടാന്‍ കിടിലൻ ഓഫറുമായി വൊഡാഫോണ്‍ എത്തി. പതിനാറ് രൂപയ്ക്ക് ഒരു മണിക്കൂര്‍ നേരം അണ്‍ലിമിറ്റഡ് 3ജി/4ജി ആണ് പ്രീപെയ്ഡ് യൂസര്‍മാര്‍ക്കുള്ള കമ്ബനിയുടെ ഏറ്റവും പുതിയ ഓഫര്‍. എത്ര തവണ വേണമെങ്കിലും യൂസര്‍മാര്‍ക്ക് ഈ ഓഫര്‍ ചെയ്യാം. ഒരു ദിനം 24 തവണ ചെയ്യാമെന്ന് ചുരുക്കം.SupreHour എന്നാണ് ഓഫറിന് വൊഡാഫോണ്‍ നല്‍കിയിരിക്കുന്ന പേര്.ഏഴ് രൂപയ്ക്ക് വൊഡാഫോണ്‍ നെറ്റ്വര്‍ക്കില്‍ അണ്‍ലിമിറ്റഡ് വോയ്സ് കോള്‍ നല്‍കുന്ന ഓഫറും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ശനിയാഴ്ച്ചയാണ് പുതിയ ഓഫറുകളുടെ ലോഞ്ചിങ്ങ്. ജനുവരി ഒമ്പതോടെ എല്ലാ സര്‍ക്കിളുകളിലുമുള്ള പ്രീപെയ്ഡ് യൂസര്‍മാര്‍ക്ക് ഓഫര്‍ ലഭ്യമാകുമെന്നും വൊഡാഫോണ്‍ ഇന്ത്യ പ്രസ്താവനയിലൂടെ അറിയിച്ചു. വിവിധ സര്‍ക്കിളുകള്‍ക്കനുസരിച്ച് ഓഫര്‍ നിരക്കുകളില്‍ ചെറിയ വ്യത്യാസമുണ്ടാകും.

ഛത്തീസ്ഗഡ്,പഞ്ചാബ്, ഹിമാചല്‍ പ്രദേശ്-ജമ്മു കശ്മീര്‍, ആന്ധ്രാപ്രദേശ്-തെലങ്കാന-ബീഹാര്‍-ജാര്‍ഖണ്ഡ്, മധ്യപ്രദേശ്-സര്‍ക്കിളുകളില്‍ പുതിയ ഓഫര്‍ ലഭ്യമാകില്ല. 2ജി യൂസര്‍മാര്‍ക്കായി അഞ്ച് രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഡേറ്റ നല്‍കുന്ന ഓഫറും വൊഡാഫോണ്‍ അവതരിപ്പിച്ചിട്ടുണ്ട്.പുതിയ വോയ്സ്,ഡേറ്റാ പാക്കുകള്‍ എത്രതവണ വേണമെങ്കിലും ചെയ്യാമെന്നും കമ്പനി അറിയിച്ചു. പുതിയ ഓഫറുകള്‍ വഴി യൂസര്‍മാര്‍ക്ക് വൊഡാഫോണ്‍ പ്ലേയിലെ വീഡിയോകളും സിനിമകളും കാണാം. മാര്‍ച്ച് 31 വരെ വൊഡാഫോണ്‍ പ്ലേ സബ്സ്‌ക്രിപ്ഷന്‍ തികച്ചും സൗജന്യമാണ്.

ഇവിടെ കാണുന്ന അഭിപ്രായങ്ങൾ "നിർഭയം" ന്റേതാവണമെന്നില്ല! അഭിപ്രായം അറിയിക്കുന്നവർ അശ്ലീലവും അസഭ്യവും അപകീര്ത്തികരവും നിയമവിരുദ്ധവുമായ പരാമര്ശങ്ങള് ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല..!

Loading...

More News