കോംപാക്ട് എസ്.യു.വി വിഭാഗത്തിലേക്ക് ഫോക്സ്വാഗണ്‍ ടി റോക്ക്

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 21, 2017 10:31 am

Menu

Published on May 24, 2017 at 11:18 am

കോംപാക്ട് എസ്.യു.വി വിഭാഗത്തിലേക്ക് ഫോക്സ്വാഗണ്‍ ടി റോക്ക്

volkswagen-t-roc-compact-suv

കഴിഞ്ഞ കുറച്ചു കാലമായി കോംപാക്ട് എസ്.യു.വി വിഭാഗത്തില്‍ ധാരാളം പരീക്ഷണങ്ങളും നല്ല മാറ്റങ്ങളും കാണാന്‍ സാധിക്കുന്നുണ്ട്. ഏറെ ആവശ്യക്കാരുള്ള ഈ വിഭാഗത്തിലേക്ക് പുതിയൊരു വാഹനവുമായി എത്തുകയാണ് ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്സ്വാഗണ്‍. ടി റോക്ക് എന്ന മോഡല്‍ ഈ വര്‍ഷം അവസാനത്തോടെ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഫോക്സ്വാഗണ്‍ നിരയിലെ ഏറ്റവും ചെറിയ എസ്.യു.വി എന്ന പരിവേഷത്തോടെ ടി റോക്കിനെ അവതരിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. ദിവസങ്ങള്‍ക്ക് മുമ്പ് വാഹനത്തിന്റെ ടെസ്റ്റ് ഡ്രൈവ് ടീസര്‍ വീഡിയോ കമ്പനി പുറത്തുവിട്ടിരുന്നു.

സെപ്തംബറില്‍ നടക്കുന്ന ഫ്രാങ്ക്ഫര്‍ട്ട് ഓട്ടോ ഷോയിലാണ് ടി റോക്ക് ഔദ്യോഗികമായി അവതരിപ്പിക്കുക. 2014 ജനീവ മോട്ടോര്‍ ഷോയിലാണ് ഈ വാഹനത്തിന്റെ കണ്‍സെപ്റ്റ് മോഡല്‍ ഫോക്സ്വാഗണ്‍ ആദ്യമായി അവതരിപ്പിച്ചത്.

കിടിലന്‍ ലുക്കില്‍ അവതരിപ്പിച്ച കണ്‍സെപ്റ്റ് മോഡല്‍ ഡബിള്‍ ഡോര്‍ ആയിരുന്നെങ്കിലും ഫൈനല്‍ പ്രൊഡക്ഷന്‍ മോഡല്‍ ഫോര്‍ ഡോര്‍ ആയിരിക്കും. എം.ക്യു.ബി പ്ലാറ്റ്ഫോമിലാണ് ടി റോക്കിന്റെ നിര്‍മ്മാണം. ഔഡി ക്യു2വിനോട് സാമ്യമുള്ളതാണ് ഈ വാഹനത്തിന്റെ രൂപം.

ഫോക്സ്വാഗണ്‍ ഗ്ലോബല്‍ നിരയില്‍ ടിഗ്വാനും ടോറഗിനും ഇടയിലാകും ഇവന്റെ സ്ഥാനം. ഫ്ളോട്ടിങ് ഡാഷ്ബോര്‍ഡ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 9.2 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയാണ് വാഹനത്തിന്റെ മുഖ്യ സവിശേഷതകള്‍.

5 സീറ്ററിലാണ് വാഹനം നിരത്തിലെത്തുക. ഗോള്‍ഫില്‍ ഉപയോഗിച്ച 150 ബി.എച്ച്.പി കരുത്തുള്ള 1.5 ലിറ്റര്‍ ടി.എസ്.ഐ എന്‍ജിന്‍ ഇതിലും ഉള്‍പ്പെടുത്തിയേക്കും. 110 ബി.എച്ച്.പി കരുത്തും 200 എന്‍.എം ടോര്‍ക്കുമേകുന്ന 1.0 ലിറ്റര്‍ ടി.എസ്.ഐ എന്‍ജിനാകും ബേസ് വേരിയന്റില്‍ നല്‍കുക.

ടോപ് സ്പെക്കില്‍ 2.0 ലിറ്റര്‍ ടി.എസ്.ഐ പെട്രോള്‍, ടി.ഡി.ഐ ഡീസല്‍ എഞ്ചിനും ഉള്‍പ്പെടുത്തിയേക്കും. 6 സ്പീഡ് മാനുവല്‍, 7 സ്പീഡ് ഡി.എസ്.ജി എസ്ട്രോണിക് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനിലും വാഹനം ലഭ്യമാകും.

4179 എം.എം നീളവും 1831 എം.എം വീതിയും 1501 എം.എം ഉയരവും ഇവനുണ്ട്. മോഡുലര്‍ ട്രാന്‍സ്വേര്‍സ് മെട്രിക് പ്ലാറ്റ്ഫോമിലുള്ള നിര്‍മ്മാണം വാഹനത്തിന്റെ ഭാരം 1420 കിലോഗ്രാമില്‍ ഒതുക്കാന്‍ സഹായകമായി. എന്നാല്‍ വാഹനം എന്ന് ഇന്ത്യയില്‍ ലഭ്യമാകുമെന്നതിനെ കുറിച്ചുള്ള വിവരങ്ങളൊന്നും ലഭ്യമല്ല.

ഇവിടെ കാണുന്ന അഭിപ്രായങ്ങൾ "നിർഭയം" ന്റേതാവണമെന്നില്ല! അഭിപ്രായം അറിയിക്കുന്നവർ അശ്ലീലവും അസഭ്യവും അപകീര്ത്തികരവും നിയമവിരുദ്ധവുമായ പരാമര്ശങ്ങള് ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല..!

Loading...

More News