റാന്‍സംവെയര്‍ സൈബര്‍ ആക്രമണം; രാജ്യത്ത് 2.25 ലക്ഷം എ.ടി.എമ്മുകള്‍ അടച്ചിടും

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 22, 2017 9:44 am

Menu

Published on May 15, 2017 at 1:49 pm

റാന്‍സംവെയര്‍ സൈബര്‍ ആക്രമണം; രാജ്യത്ത് 2.25 ലക്ഷം എ.ടി.എമ്മുകള്‍ അടച്ചിടും

wanacry-attack-in-india-atms-closed

മുംബൈ: ലോകത്തെ നടുക്കിയ റാന്‍സംവെയര്‍ സൈബര്‍ ആക്രമണത്തിന് ഇന്ത്യയും ഇരയായതോടെ ബാങ്കുകള്‍ക്ക് മുന്നറിയിപ്പുമായി ആര്‍.ബി.ഐയുടെ മുന്നറിയിപ്പ്.

പഴയ ഓപ്പറേറ്റിങ് സിസ്റ്റമുള്ള എല്ലാ എ.ടി.എമ്മുകളും അടിയന്തിരമായി അടച്ചിടണമെന്നാണ് നിര്‍ദേശം. എ.ടി.എമ്മുകളിലെ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ചെയ്തതിനുശേഷം മാത്രമേ ഇവ തുറക്കാവൂ എന്നും നിര്‍ദേശമുണ്ട്.

രാജ്യത്ത് ഏതാണ്ട് 2.25 ലക്ഷം എ.ടി.എമ്മുകള്‍ സുരക്ഷിതമല്ലാത്ത പഴയ ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ആര്‍.ബി.ഐയുടെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഇവ മുഴുവനും അടച്ചിടേണ്ടിവരും. അപ്രതീക്ഷിതമായി ഉണ്ടായ ഈ സൈബര്‍ ആക്രമണം സാധാരണക്കാരും ഇരയാവുകയാണ്.

സ്ഥിതി അതീവഗുരുതരമാണെന്ന് കേന്ദ്രസര്‍ക്കാരിന്റെ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (സി.ഇ.ആര്‍.ടി) കഴിഞ്ഞ ദിവസം വിലയിരുത്തിയിരുന്നു. ഇന്ത്യയില്‍ നൂറുകണക്കിന് കംപ്യൂട്ടറുകളെ റാന്‍സംവെയര്‍ ബാധിച്ചുവെന്നാണ് സൂചന.

നൂറ്റമ്പതോളം രാജ്യങ്ങളിലെ രണ്ട് ലക്ഷം കംപ്യൂട്ടര്‍ ശൃംഖലകളാണ് ഇതുവരെ വാനാക്രൈ ആക്രമണത്തിനിരയായത്. കേരളത്തില്‍ വയനാട്ടിലെ തരിയോട് പഞ്ചായത്തിലെ നാലു കംപ്യൂട്ടറുകള്‍ ആക്രമണത്തിനിരയായിട്ടുണ്ട്.

ആകെ പത്തു കംപ്യൂട്ടറുകളാണ് ഇവിടെയുള്ളത്. അതില്‍ വിന്‍ഡോ 7 ഓപ്പറേറ്റിങ് സിസ്റ്റമുള്ള നാലു കംപ്യൂട്ടറുകളെയാണ് വൈറസ് ബാധിച്ചത്. 300, 600 ഡോളറുകള്‍ വീതം മോചനദ്രവ്യം വേണമെന്നാണ് ആവശ്യം. ഇല്ലെങ്കില്‍ കംപ്യൂട്ടറുകളിലെ വിവരങ്ങള്‍ പൂര്‍ണമായും നഷ്ടമാകുമെന്നും മുന്നറിയിപ്പ് നല്‍കുന്നു.

കമ്പ്യൂട്ടറുകളിലെ ഫയലുകള്‍ ഹാക്ക് ചെയ്ത ശേഷം പണം ആവശ്യപ്പെടുകയാണ് സൈബര്‍ സംഘം ചെയ്യുന്നത്. പണം നല്‍കിയില്ലെങ്കില്‍ ഫയലുകള്‍ നശിപ്പിക്കുകയാണ് രീതി.

 

ഇവിടെ കാണുന്ന അഭിപ്രായങ്ങൾ "നിർഭയം" ന്റേതാവണമെന്നില്ല! അഭിപ്രായം അറിയിക്കുന്നവർ അശ്ലീലവും അസഭ്യവും അപകീര്ത്തികരവും നിയമവിരുദ്ധവുമായ പരാമര്ശങ്ങള് ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല..!

Loading...

More News