വാനാക്രൈ മൂന്നാം പതിപ്പ് പുറത്ത്; നിര്‍ദേശങ്ങളിലെ പിഴവ് തിരുത്തി സെബര്‍ ഡോം

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 25, 2018 12:21 am

Menu

Published on May 17, 2017 at 10:15 am

വാനാക്രൈ മൂന്നാം പതിപ്പ് പുറത്ത്; നിര്‍ദേശങ്ങളിലെ പിഴവ് തിരുത്തി സെബര്‍ ഡോം

wannacry-ransomware-cyber-attack-cyberdom-clears-confusions

തിരുവനന്തപുരം: ലോകത്തെ നടുക്കിയ വാനാക്രൈ റാന്‍സംവെയര്‍ പ്രോഗ്രാമിന്റെ മൂന്നാം പതിപ്പു പുറത്തിറങ്ങിയതായി സൂചന. വിവിധ പതിപ്പുകള്‍ പലയിടത്തുനിന്ന് ഉത്ഭവിച്ചതാകാമെന്നാണ് വിദഗ്ധര്‍ പറ യുന്നത്.

പ്രോഗ്രാമുകള്‍ നിര്‍വീര്യമാക്കാനുള്ള കില്ലര്‍ സ്വിച്ച് സംവിധാനം പുതിയ പതിപ്പുകള്‍ക്ക് ഇല്ലെന്നു വിലയിരുത്തപ്പെടുന്നു. കേരളത്തില്‍ പാലക്കാട് ഡി.ആര്‍.എം ഓഫീസിലെ കംപ്യൂട്ടറുകളില്‍ ഇന്നലെ കണ്ടെത്തിയത് വാനാക്രൈയുടെ രണ്ടാം പതിപ്പായിരുന്നു.

ഇതിനിടെ വാനാക്രൈ എന്ന റാന്‍സംവെയര്‍ ആക്രമണം തടയാന്‍ കേരളാ പൊലീസിന്റെ സൈബര്‍ ഡോം പുറത്തിറക്കിയ നിര്‍ദേശങ്ങളിലെ പിഴവ് തിരുത്തി. കില്‍ സ്വിച്ചിലേക്കുള്ള ഡൊമെയ്ന്‍ ബ്ലോക്ക് ചെയ്യരുതെന്ന നിര്‍ദേശം ഉള്‍പ്പെടുത്തി വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി.

കില്‍ സ്വിച്ചും ബ്ലോക്ക് ചെയ്യാനായിരുന്നു കേരളാ പൊലീസിന്റെ ആദ്യ നിര്‍ദേശം. വൈറസ് ആക്രമണം നിയന്ത്രിക്കാനുള്ള കില്‍ സ്വിച്ചിലേക്കുള്ള പാത അടയ്ക്കരുതെന്ന് രാജ്യാന്തര തലത്തില്‍ തന്നെ നിര്‍ദേശമുള്ളപ്പോഴാണ് ഇതിനു വിരുദ്ധമായി കേരളാ പൊലീസിന്റെ നിര്‍ദേശം വന്നത്.

വാനാക്രൈ കംപ്യൂട്ടര്‍ വൈറസിന്റെ ശക്തി താല്‍ക്കാലികമായി കുറഞ്ഞെങ്കിലും ആക്രമണം കൂടുതല്‍ രൂക്ഷമാകാമെന്ന മുന്നറിയിപ്പും സൈബര്‍ ഡോം നല്‍കിയിരുന്നു. അടുത്ത ഘട്ടത്തില്‍ കംപ്യൂട്ടര്‍ ഡാറ്റയില്‍ തിരിമറി നടന്നേക്കാമെന്നാണ് മുന്നറിയിപ്പ്. മൊബൈല്‍ ഫോണിനെ ബാധിക്കുന്ന റാന്‍സംവെയര്‍ പടരാന്‍ സാധ്യതയുണ്ടെന്നും സൈബര്‍ ഡോം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതേസമയം സ്മാര്‍ട്‌ഫോണ്‍, വെബ് ബ്രൗസറുകള്‍, റൗട്ടറുകള്‍ വിന്‍ഡോസ് 10 ഒഎസ് എന്നിവയിലെ ഗുരുതരമായ സുരക്ഷാ പിഴവുകള്‍, ബാങ്കുകളുടെ സുപ്രധാന വിവരങ്ങള്‍, ആണവ രഹസ്യങ്ങള്‍ എന്നിവ ജൂണ്‍ മുതല്‍ പുറത്തുവിടുമെന്ന അറിയിപ്പുമായി ഷാഡോ ബ്രോക്കേഴ്‌സ് രംഗത്തെത്തി.

വാനാക്രൈ വികസിപ്പിക്കാന്‍ സഹായകമായ സുരക്ഷാ പിഴവിന്റെ വിവരങ്ങള്‍ യുഎസ് സുരക്ഷാ ഏജന്‍സിയായ എന്‍.എസ്.എയില്‍ നിന്നു ചോര്‍ത്തി പരസ്യമാക്കിയ സംഘമാണിത്. പിഴവുകള്‍ പുറത്തുവന്നാല്‍ ദൂരവ്യാപകമായ ആക്രമണങ്ങള്‍ ലോകമെങ്ങുമുണ്ടാകമെന്നു വിലയിരുത്തല്‍.

Loading...

More News