പെന്‍ഗ്വിനുകളെ കണ്ട് പഠിക്കാന്‍ ജര്‍മനിയിലെ ജനങ്ങളോട് ഡോക്ടര്‍മാര്‍

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 24, 2017 1:59 pm

Menu

Published on January 11, 2017 at 5:47 pm

പെന്‍ഗ്വിനുകളെ കണ്ട് പഠിക്കാന്‍ ജര്‍മനിയിലെ ജനങ്ങളോട് ഡോക്ടര്‍മാര്‍

want-stay-safe-icy-pavements-easy-germans-told-just-walk-like-penguin-doctors-advice-germany

മ്യൂണിക്ക്: ജര്‍മ്മനിയിലെ ജനങ്ങളോട് ഡോക്ടര്‍മാര്‍ നല്‍കിയ പുതിയ നിര്‍ദേശം ഏറെ രസകരമാണ്. പെന്‍ഗ്വിനുകളെ കണ്ട് പഠിക്കാനാണ് ഇവിടത്തെ ഡോക്ടര്‍മാര്‍ ജനങ്ങളോട് നിര്‍ദേശിച്ചിരിക്കുന്നത്.

മഞ്ഞുകാലമാകുന്നതിനു മുന്‍പേയാണ് ഈ നിര്‍ദേശം. പെന്‍ഗ്വിനുകള്‍ നടക്കുന്നതുപോലെ നടക്കുക, മഞ്ഞിലൂടെ നടന്ന് പരുക്ക് പറ്റാതിരിക്കാന്‍ ഇക്കര്യം ശ്രദ്ധിച്ചേ പറ്റൂ. എന്തെന്നാല്‍ കഴിഞ്ഞ വര്‍ഷം ജര്‍മ്മനിയില്‍ മഞ്ഞില്‍ തെന്നിവീണ് പരിക്കുപറ്റിയവരുടെ എണ്ണം വളരെ ക്കൂടുതലായിരുന്നു.

നിര്‍ദേശം മാത്രമല്ല പെന്‍ഗ്വിനുകള്‍ നടക്കുന്നത് എങ്ങനെയെന്ന് വിശദീകരിക്കാന്‍ ഒരു ചിത്രവും ഡോക്ടര്‍മാര്‍ പുറത്തുവിട്ടിട്ടുണ്ട്. പിന്നോട്ടാഞ്ഞ് നടക്കാതെ മുന്നോട്ടാഞ്ഞ് നടക്കണം, കാല്‍ നീട്ടിവയ്ക്കാതെ ചെറിയ അടിവച്ച് നീങ്ങണം, കാല്‍ നിലത്തിന് ലംബമായി വയ്ക്കണം, നടക്കുമ്പോള്‍ കൈകള്‍ അല്‍പം അകത്തി വയ്ക്കണം, കാല്‍പ്പാദങ്ങള്‍ നേരെ മുന്നിലേക്ക് ചൂണ്ടാതെ ഒരല്‍പം വിടര്‍ത്തി വെയ്ക്കണം തുങ്ങി പെന്‍ഗ്വിനുകള്‍ ചെയ്യുന്നത് അനുകരിക്കാന്‍ നിര്‍ദ്ദേശങ്ങള്‍ നീങ്ങുന്നു.

പെന്‍ഗ്വിന്റെ ചലനങ്ങള്‍ മനുഷ്യന്റേതുമായി വ്യത്യാസപ്പെടുന്നത് പ്രധാനമായും ശരീരത്തിന്റെ മുന്നോട്ടായലിലും കാലടികളുടെ ദൈര്‍ഘ്യത്തിലുമാണ്. മനുഷ്യന്‍ നടക്കുമ്പോള്‍ രണ്ടുകാലും നിലത്ത് സ്പര്‍ശിക്കുന്ന ഒരു നിമിഷം ഉണ്ടാവും.

അങ്ങനെ കാലുകള്‍ അകത്തുന്ന നിമിഷം തെന്നി പിന്നിലേക്ക് തലയടിച്ച് വീഴാന്‍ സാധ്യത കൂടുതലാണ്. അതൊഴിവാക്കാനാണ് ഡോക്ടര്‍മാര്‍ ഇപ്പോള്‍ ഇങ്ങനെയൊരു നിര്‍ദേശം മുന്നോട്ടു വയ്ക്കുന്നത്.

ഇവിടെ കാണുന്ന അഭിപ്രായങ്ങൾ "നിർഭയം" ന്റേതാവണമെന്നില്ല! അഭിപ്രായം അറിയിക്കുന്നവർ അശ്ലീലവും അസഭ്യവും അപകീര്ത്തികരവും നിയമവിരുദ്ധവുമായ പരാമര്ശങ്ങള് ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല..!

Loading...

More News