നിങ്ങളുടെ ശ്വാസകോശം അപകടത്തിലാണ്- ലക്ഷണങ്ങൾ ഇതാ...

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2018 4:44 pm

Menu

Published on January 5, 2017 at 4:14 pm

നിങ്ങളുടെ ശ്വാസകോശം അപകടത്തിലാണ്- ലക്ഷണങ്ങൾ ഇതാ…

warning-signs-of-lung-disease-2

മനുഷ്യ ശരീരത്തിൽ വളരെയധികം പ്രധാനമുള്ള അവയവമാണ് ശ്വാസകോശം..അതുകൊണ്ട് തന്നെ ശ്വാസകോശത്തിന് ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഗുരുതരമായ അസുഖങ്ങളായി തീരാൻ അധികം സമയമൊന്നും വേണ്ട.പലപ്പോഴും നമ്മളത് അറിയാതെ പോകുന്നു. എന്നാല്‍ പിന്നീട് ഇത് ഗുരുതരമായി മാറുമ്പോഴാണ് ഇതെല്ലാം ശ്രദ്ധിക്കുന്നത്. പല സൂചനകള്‍ തരുമ്പോഴും അതെല്ലാം അവഗണിയ്ക്കുകയാണ് നമ്മള്‍ ചെയ്യുന്നത്. നിങ്ങളുടെ ശ്വാസകോശത്തിന് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്നതിന്റെ ചില പ്രധാന ലക്ഷണങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്….

ശ്വാസ തടസം

സാധാരണ ജോലികള്‍ ചെയ്യുമ്പോഴും പടികള്‍ കയറുമ്പോഴും ശ്വാസം ലഭിക്കാതെ വന്നാല്‍ ശ്രദ്ധിക്കണം. ബ്രോങ്കൈറ്റിസ്, ആസ്‌ത്മ, സിഒപിഡി(ക്രോണിക് ഒബ്‌സ്‌ട്രക്‌ടീവ് പള്‍മണറി ഡിസീസ്) തുടങ്ങിയ അസുഖങ്ങളുടെ ലക്ഷണമാകാം ഇത്. കൂടാതെ ഹൃദ്രോഗത്തിന് ഇതേ ലക്ഷണം അനുഭവപ്പെടാം.

caugh

കട്ടിയായ മൂക്കൊലിപ്പ്

ചുമയും ജലദോഷവും മൂക്കൊലിപ്പുമൊക്കെ പലരും അവഗണിക്കുകയാണ് പതിവ്. എന്നാല്‍ ചുമയും മൂക്കില്‍നിന്നുള്ള സ്രവം(മൂക്കള) കട്ടിയായി പോകുന്നതും മൂന്നു മാസത്തില്‍ ഏറെ നീണ്ടുനിന്നാല്‍ അത് നിസാരമാക്കരുത്. ഇത് സിഒപിഡിയുടെ ലക്ഷമായിരിക്കും. ഉടന്‍ വിദഗ്ദ്ധ ചികില്‍സ തേടാന്‍ മടിക്കരുത്.

cold

ഉമിനീരിലും കഫത്തിലും രക്താശം

ഉമിനീരിലോ കഫത്തിലോ രക്താംശം കണ്ടെത്തിയാല്‍ അത് നിസാരമായി കാണരുത്. ന്യൂമോണിയ പോലെയുള്ള പ്രശ്‌നങ്ങളുടെ തുടക്കമായി ഇതിനെ കണക്കിലെടുക്കാവുന്നതാണ്. ഇത് നീണ്ടുനില്‍ക്കുന്നുവെങ്കില്‍ വൈദ്യസഹായം തേടാന്‍ വൈകരുത്.

vomit

നെഞ്ചുവേദന

സാധാരണഗതിയില്‍ നെഞ്ചുവേദന ഹൃദയസംബന്ധമായ അസുഖങ്ങളുടെ ലക്ഷണമാണ്. എന്നാല്‍ ശ്വാസകോശ രോഗങ്ങള്‍ക്കും ഇതേ ലക്ഷണം കണ്ടുവരുന്നുണ്ട്. ചുമയ്‌ക്കുമ്പോഴും ശ്വസിക്കുമ്പോഴുമൊക്കെ നെഞ്ചുവേദന അനുഭവപ്പെടുന്നത് ശ്വാസകോശ അണുബാധയുടെ ലക്ഷണമായിരിക്കും.

heart

സംസാരിക്കുമ്പോഴുള്ള ശ്വാസംമുട്ട്

ശ്വാസമുട്ട് കാരണം സംസാരിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന അവസ്ഥ ശ്വാസകോശ രോഗത്തിന്റെ ലക്ഷണമാണ്. ആസ്‌ത്മ, ബ്രോങ്കൈറ്റിസ്, ന്യൂമോണിയ, അലര്‍ജി റിയാക്ഷന്‍ എന്നിവയുടെയൊക്കെ ലക്ഷണമാണ് ഇത്തരത്തിലുള്ള ശ്വാസമുട്ട്.

tired

ഗുരുതരമായ ചുമ

സാധാരണഗതിയില്‍ പനി, ജലദോഷം എന്നിവയ്‌ക്ക് ഒപ്പം ചുമ പിടിപെടാറുണ്ട്. എന്നാല്‍ അത്തരം ചുമയൊക്കെ അസുഖം മാറുന്നതിനൊപ്പം ഭേദമാകാറുണ്ട്. രണ്ടാഴ്‌ചയില്‍ അധികമായി ഗുരുതരമായ ചുമ തുടരുന്നുണ്ടെങ്കില്‍ അത് ശ്രദ്ധിക്കണം. ഇതും ബ്രോങ്കൈറ്റിസും ആസ്‌ത്മ, ന്യുമോണിയ എന്നിവയുടെ ലക്ഷണമാണ്.

caugh

 

Loading...

More News