7 ഗ്ലാസ്സ് വെള്ളം മതി തടിയൊതുക്കാന്‍ ; എങ്ങനെ എന്നല്ലേ ?? water therapy for weight loss

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 7, 2019 6:11 pm

Menu

Published on July 20, 2019 at 9:00 am

7 ഗ്ലാസ്സ് വെള്ളം മതി തടിയൊതുക്കാന്‍ ; എങ്ങനെ എന്നല്ലേ ??

water-therapy-for-weight-loss

തടി ശരീരത്തില്‍ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. ഇത് ആരോഗ്യത്തിനും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. തടി കുറക്കുന്നതിന് വേണ്ടി വ്യായാമവും മറ്റ് പല കാര്യങ്ങളും ശീലിക്കുന്നവര്‍ ചില്ലറയല്ല. എന്നാല്‍ ഇത് ആരോഗ്യത്തിന് ഉണ്ടാക്കുന്ന പ്രതിസന്ധികള്‍ ചില്ലറയല്ല. കാരണം വ്യായാമവും മറ്റും ശ്രദ്ധിച്ചില്ലെങ്കില്‍ അത് ആരോഗ്യത്തിന് വില്ലനായി മാറുകയാണ് ചെയ്യുന്നത്. തടി വര്‍ദ്ധിപ്പിക്കുന്നത് നമ്മുടെ തന്നെ ശീലങ്ങളാണ്. എന്നാല്‍ ഇതിനെ നിയന്ത്രിച്ചാല്‍ അത് അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

എന്നാല്‍ ചൂടുവെള്ളം പ്രത്യേക രീതിയില്‍ കുടിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് എത്രത്തോളം ഗുണം ചെയ്യുന്നുണ്ട് എന്ന് നോക്കാവുന്നതാണ്. ഏഴ് രീതിയില്‍ ചൂടുവെള്ളം കുടിച്ചാല്‍ അത് ആരോഗ്യത്തിനും അമിതവണ്ണത്തിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. വെള്ളം കുടിക്കുന്നതിലൂടെ ശരീരത്തിലെ അപചയ പ്രക്രിയ വര്‍ദ്ധിപ്പിക്കുകയും കൊഴുപ്പിനെ നിയന്ത്രിച്ച് അമിതവണ്ണത്തിന് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്. വാട്ടര്‍ തെറാപ്പി എങ്ങനെ ചെയ്യാം എന്ന് നോക്കാവുന്നതാണ്. ഒരു മാസമെങ്കിലും സ്ഥിരമായി ചെയ്താല്‍ ഇത് തക്ക ഫലം നല്‍കുന്നതാണ്.

രാവിലെ വെറും വയറ്റില്‍

ദിവസവും രാവിലെ വെറും വയറ്റില്‍ ഒരു ഗ്ലാസ്സ് ഇളം ചൂടുവെള്ളം കുടിക്കാവുന്നതാണ്. ഈ വെള്ളത്തില്‍ ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങ നീരും ഒരു ടേബിള്‍ സ്പൂണ്‍ തേനും മിക്‌സ് ചെയ്ത് കഴിക്കാവുന്നതാണ്. ഇത് സ്ഥിരമായി എല്ലാ ദിവസവും ചെയ്യാവുന്നതാണ്. എന്നാല്‍ ഈ വെള്ളം കുടിച്ച് കഴിഞ്ഞാല്‍ അരമണിക്കൂര്‍ കഴിഞ്ഞ് മാത്രമേ ബ്രേക്ക്ഫാസ്റ്റ് കഴിക്കാന്‍ പാടുകയുള്ളൂ. ഇത് ഒരു മാസം സ്ഥിരമായി ചെയ്ത് നോക്കൂ. പെട്ടെന്ന് തന്നെ മാറ്റമറിയാവുന്നതാണ്.

അടുത്ത ഗ്ലാസ്സ് വെള്ളം

ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നതിന് മുന്‍പ് തന്നെയാണ് രണ്ടാമത്തെ ഗ്ലാസ്സ് വെള്ളവും കഴിക്കേണ്ടത്. അതിന് വേണ്ടി ഇളം ചൂടുള്ള വെള്ളം മാത്രമാണ് കഴിക്കേണ്ടത്. ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നതിന് അരമണിക്കൂര്‍ മുന്‍പ് വേണം ഈ രണ്ടാമത്തെ ഗ്ലാസ്സ് വെള്ളം കുടിക്കുന്നതിന്. ശ്രദ്ധിക്കേണ്ടത് ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നത് അരമണിക്കൂര്‍ കഴിഞ്ഞ് വേണം എന്നുള്ളതാണ്.

ബ്രേക്ക്ഫാസ്റ്റിന് ശേഷം

ബ്രേക്ക്ഫാസ്റ്റിന് ശേഷമാണ് മൂന്നാമത്തെ ഗ്ലാസ്സ് വെള്ളം കുടിക്കേണ്ടത്. പ്രഭാത ഭക്ഷണത്തിന് ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞ് വേണം ഇളം ചൂടുള്ള വെള്ളം കഴിക്കേണ്ടത്. ഇത് സ്ഥിരമായി കഴിക്കുന്നതിലൂടെ അമിതവണ്ണത്തിനും തടിക്കും പരിഹാരം കാണാവുന്നതാണ്. ബ്രേക്ക്ഫാസ്റ്റിന് ശേഷം കഴിക്കുന്ന വെള്ളത്തില്‍ ഒന്നും ചേര്‍ക്കേണ്ടതില്ല. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്.

ഉച്ചഭക്ഷണത്തിന് മുന്‍പ്

ഉച്ചഭക്ഷണത്തിന് മുന്‍പ് വേണം നാലാമത്തെ ഗ്ലാസ്സ് വെള്ളം കുടിക്കേണ്ടത്. ഉച്ചഭക്ഷണത്തിന് മുന്‍പ് ഇളം ചൂടുവെള്ളം കഴിക്കാവുന്നതാണ്. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതിനെ കുറക്കുകയും വിശപ്പിന് ശമനം വരുത്തുകയും ചെയ്യുന്നുണ്ട്. ഉച്ച ഭക്ഷണത്തിന് അരമണിക്കൂര്‍ മുന്‍പെങ്കിലും വേണം ഈ ചൂടുവെള്ളം കുടിക്കേണ്ടത്. അതുകൊണ്ട് തന്നെ വളരെയധികം ഗുണം ചെയ്യുന്നുണ്ട് ഇത്.

ഉച്ചഭക്ഷണത്തിന് ശേഷം

ഉച്ച ഭക്ഷണത്തിന് ശേഷം വേണം അടുത്ത ഗ്ലാസ്സ് വെള്ളം കുടിക്കേണ്ടത്. ഭക്ഷണത്തിന് ശേഷം ഒന്നര മണിക്കൂറെങ്കിലും കഴിഞ്ഞ് വേണം അടുത്ത ഗ്ലാസ്സ് വെള്ളം കുടിക്കുന്നതിന്. ഇത് നല്ല ദഹനത്തിന് സഹായിക്കുന്നുണ്ട്. ഇത് ശരീരത്തിലെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സ്ഥിരമായി ഈ ശീലം തുടരാവുന്നതാണ്. ഇത് ഉച്ചഭക്ഷണത്തിന് ശേഷം കുടിക്കാന്‍ ശ്രദ്ധിക്കണം.

അത്താഴത്തിന് മുന്‍പ്

അടുത്ത ഗ്ലാസ്സ് വെള്ളം അത്താഴത്തിന് മുന്‍പ് വേണം കഴിക്കുന്നതിന്. അതിന് വേണ്ടി അത്താഴം കഴിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പെങ്കിലും ഇളം ചൂടുവെള്ളം കഴിക്കാവുന്നതാണ്. ഇത് ഒരു മാസം സ്ഥിരമാക്കിയാല്‍ അത് ആരോഗ്യത്തിന് വളരെ മികച്ചതാണ്. ദിവസവും ഇത് കഴിക്കുന്നതിലൂടെ തടിയും ഒളിച്ചിരിക്കുന്ന കൊഴുപ്പും ഇല്ലാതാവുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം.

കിടക്കുന്നതിന് മുന്‍പ്

ആറ് ഗ്ലാസ്സ് വെള്ളം കുടിച്ച ശേഷം അത്താഴം കഴിഞ്ഞ് കിടക്കുന്നതിന് മുന്‍പ് ഇളം ചൂടുള്ള വെള്ളത്തില്‍ അല്‍പം നാരങ്ങ നീര് മിക്‌സ് ചെയ്ത് കുടിക്കാവുന്നതാണ്. ഇത് സ്ഥിരമായി ചെയ്താല്‍ പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അമിതവണ്ണവും തടിയും കുറയുന്നതിലൂടെ ആരോഗ്യം കൃത്യമാക്കുന്നതിനും മികച്ചതാണ് ഈ ഏഴ് ഗ്ലാസ്സ് വെള്ളവും. സ്ത്രീകളിലെങ്കില്‍ ഈ ചൂടുവെള്ളം കുടി ആര്‍ത്തവ സമയത്തുണ്ടാവുന്ന വേദനക്കും പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്. ഒരുമാസമെങ്കിലും സ്ഥിരമായി ഈ ഏഴ് ഗ്ലാസ്സ് വെള്ളം കുടിക്കുന്നതിലൂടെ മാത്രമേ ഇത് ഫലം നല്‍കുകയുള്ളൂ.

Loading...

More News