മക്കൾ നിങ്ങളുടെ ജോലിയെ വെറുക്കാതിരിക്കാൻ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം....!

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 13, 2020 8:15 am

Menu

Published on December 15, 2017 at 3:47 pm

മക്കൾ നിങ്ങളുടെ ജോലിയെ വെറുക്കാതിരിക്കാൻ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം….!

ways-busy-moms-can-balance-work-and-family-life

ഇന്നത്തെ കാലത്ത് മിക്ക സ്ത്രീകളും ഒരു ദിവസത്തിൻറെ കൂടുതൽ സമയവും ജോലിയുമായി ബന്ധപ്പെട്ട് വീടിനു പുറത്താണ് ചെലവഴിക്കാറുള്ളത്. അതുകൊണ്ട് തന്നെ സ്വന്തം മക്കളുടെ കൂടെ ചിലവഴിക്കാനോ അവരുടെ കാര്യങ്ങളിൽ ഇടപെടാനോ ഇവർക്ക് കഴിയാറുമില്ല. ഇത് പല സ്ത്രീകളിലും കുറ്റബോധം ഉണ്ടാക്കാറുമുണ്ട്. മക്കൾക്ക് താൻ അവഗണിക്കപ്പെടുകയാണോ എന്ന ചിന്ത പല സ്ത്രീകളിലും വലിയ ടെൻഷൻ ഉണ്ടാക്കുന്നു. ഒരിക്കലും ഗാർഹിക ജീവിതവും പ്രൊഫഷണൽ ലൈഫും തമ്മിൽ കൂട്ടിക്കുഴയ്ക്കാൻ പാടില്ല. എന്നാൽ ഇവ രണ്ടിനും അതിൻറേതായ പ്രാധാന്യം ഉണ്ട്. പല സ്ത്രീകൾക്കും ജോലി കഴിഞ്ഞ് വീട്ടിൽ എത്തിയാൽ പിന്നീട് വീട്ടിലെ പണികളോർത്ത് ഒരു ദേഷ്യമായിരിക്കും. ഈ അവസ്ഥയിൽ ഇവർ മക്കളോട് വരെ ചിലപ്പോൾ ദേഷ്യപ്പെടാറുണ്ട്. ഇത് മക്കൾക്ക് നിങ്ങൾ ജോലിക്ക് പോകുന്നതിനോട് വെറുപ്പുണ്ടാക്കുകയും ചെയ്യും. അതിനാൽ ഇത്തരം സന്ദർഭങ്ങൾ വരാതിരിക്കാൻ ജോലിയുള്ള സ്ത്രീകൾ ചില കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.ജോലിയുടെ മാന്യത കുട്ടികള്‍ക്ക് മനസ്സിലാകുന്നവിധത്തിൽ വേണം അവരോട് പെരുമാറേണ്ടത്. ജോലി കഴിഞ്ഞ് വീട്ടിലെത്തി അടുക്കളയിൽ പ്രവേശിച്ചാലുടൻ ശാപവാക്കുകൾ പറഞ്ഞുകൊണ്ടാണ് നിങ്ങൾ ജോലി ചെയ്യുന്നതെങ്കിൽ ആ ശീലം ഉടൻ തന്നെ മാറ്റണം. ചെയ്യുന്ന പ്രവൃത്തി എന്ത് തന്നെയായാലും വളരെ സൗമ്യതയോടെ പെരുമാറുക. മക്കളോട് ദേഷ്യത്തോടെയല്ലാതെ സംസാരിക്കാനും ശ്രദ്ധിക്കുക. ദിവസം മുഴുവൻ ജോലി ചെയ്യുന്ന ഒരാളായി നിങ്ങളെ കാണാൻ മക്കൾ ആഗ്രഹിക്കുന്നില്ല. അതിനാൽ ആരോഗ്യകരമായ കുടുംബജീവിതത്തിന് ദിവസവും അല്പസമയമെങ്കിലും വിനോദത്തിനായി കണ്ടെത്തുക. മക്കളുടെ കൂടെ വിവിധ തരത്തിലുള്ള വിനോദങ്ങളിൽ ഏർപ്പെടുന്നത് അവർക്കും നിങ്ങൾക്കും മനസ്സിന് സന്തോഷം നൽകും. അല്ലാതെ ജോലി കഴിഞ്ഞ് വന്ന ഉടനെ അടുക്കളയിലെ ജോലികളെല്ലാം തീർത്ത് രാത്രി വേഗം കിടന്ന് ഉറങ്ങുന്ന ശീലം മാറ്റണം.മൊബൈലും ടിവിയും കമ്പ്യൂട്ടറും ഒക്കെ മാറ്റിവച്ച് അല്പനേരമെങ്കിലും മക്കളുമായി സംസാരിച്ചിരിക്കുന്നതും അവരുടെ വിശേഷങ്ങൾ കേൾക്കുന്നതും നല്ലതായിരിക്കും. ഇതിനെല്ലാം സമയം കണ്ടെത്തണമെങ്കിൽ കൃത്യമായ പ്ലാനിങ് അത്യാവശ്യമാണ്. ഏതാണ് ആദ്യം ചെയ്തുതീര്‍ക്കേണ്ടത്. ഇന്ന ദിവസം എന്തിനാണ് മുന്‍തൂക്കം കൊടുക്കേണ്ടത് എന്ന് നേരത്തെ തന്നെ പ്ലാൻ ചെയ്യുക. ജോലി കഴിഞ്ഞ് വീട്ടിലെത്തി ക്ഷീണിച്ച് അവശയായി അടുക്കളയിലേക്ക് പോകുമ്പോൾ ഉണ്ടാകുന്ന ദേഷ്യം ഒഴിവാക്കാൻ മക്കളെയും ഭര്‍ത്താവിനെയും ഒക്കെ ചേര്‍ത്ത് ഒരു അടുക്കളടീം ഉണ്ടാക്കുക. ഇതുവഴി കുടുംബകാര്യത്തിൽ എല്ലാവർക്കും ഉത്തരവാദിത്വമുണ്ടെന്നും ഒരാള്‍ മാത്രം ചെയ്തുതീര്‍ക്കേണ്ടവയല്ല കുടുംബത്തിലെ കാര്യങ്ങള്‍ എന്നും മക്കൾക്ക് മനസ്സിലാക്കിക്കൊടുക്കാൻ സാധിക്കും.

Loading...

More News