Ways to Reduce Cell Phone Radiation

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

February 18, 2019 10:12 am

Menu

Published on June 30, 2018 at 4:58 pm

മൊബൈൽ ഫോണ്‍ വഴിയുള്ള റേഡിയേഷൻ എങ്ങനെ ഒഴിവാക്കാം?

ways-to-reduce-cell-phone-radiation-2

മൊബൈൽ ഫോണ്‍ ഇന്ന് നിത്യ ജീവിതത്തിലെ ഒരു ഭാഗമായി കഴിഞ്ഞു. മൊബൈൽ ഫോണ്‍ കയ്യിലില്ലാത്തവർ ഇന്നത്തെ കാലത്ത് വിരളമായിരിക്കും. എന്നാൽ മൊബൈല്‍ ഫോണ്‍ തരംഗങ്ങള്‍ മനുഷ്യശരീരത്തിലുണ്ടാക്കുന്ന പ്രതിഫലനങ്ങളും ആരോഗ്യപ്രശ്‌നങ്ങളും ആരും കാര്യമാക്കാറില്ല. ഒട്ടുമിക്ക വൈദ്യശാസ്ത്ര പഠനങ്ങളും ഇതിന്റെ ദൂഷ്യഫലങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. മനുഷ്യ മസ്തിഷ്‌കത്തില്‍ നടക്കുന്ന വൈദ്യുത രാസ പ്രവര്‍ത്തനത്തില്‍ വ്യതിയാനമുണ്ടാക്കാന്‍ മൊബൈല്‍ തരംഗങ്ങള്‍ക്ക് കഴിയും എന്നത് സംശയാതീതമായി തെളിയിക്കപ്പെട്ട കാര്യമാണ്. മൊബൈല്‍ ഫോണില്‍ ഇരുപത് മിനിറ്റിലധികം സംസാരിക്കുന്നവര്‍ക്ക് തലച്ചോറിന് കാന്‍സര്‍ ബാധിക്കാനുളള സാധ്യത വളരെ കൂടുതലാണ്. കുട്ടികള്‍ക്ക് ഒരിക്കലും മൊബൈല്‍ ഫോണ്‍ നല്‍കാതിരിക്കുക. കാരണം അവരുടെ മസ്തിഷ്‌കം വളര്‍ച്ചയുടെ ഘട്ടത്തിലായത് കൊണ്ട് പ്രായ പൂര്‍ത്തിയായവരെക്കാള്‍ അവര്‍ക്കത് ദോഷം ചെയ്യും. അതുപോലെ തന്നെ ഗർഭിണികൾ മൊബൈൽ ഫോണ്‍ ഉപയോഗിക്കുമ്പോൾ മൊബൈലിലെ വൈദ്യുത കാന്തിക തരംഗങ്ങള്‍ മൂന്ന് മാസങ്ങളിലുളള പൂര്‍ണ്ണ വളര്‍ച്ചയെത്താത്ത ഭ്രൂണത്തിന് ഹാനികരം ചെയ്യും. എന്നാൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനും മൊബൈൽ ഫോണിൽ നിന്നുള്ള റേഡിയേഷൻ ഒഴിവാക്കാനും ചില വഴികളുണ്ട്.

1. ഫോണിലൂടെ മണിക്കൂറുകൾ നീണ്ട സംഭാഷണം ഒഴിവാക്കുക. രണ്ട്‌ മിനുട്ട്‌ കോള്‍ ചെയ്യുന്നത് പോലും തലച്ചോറിന്റെ സ്വാഭാവിക ഇലക്ട്രിക്കല്‍ പ്രവര്‍ത്തനത്തെ വ്യതിചലിപ്പിക്കാൻ സാധ്യതയുണ്ട്.

2. കുട്ടികളിൽ അത്യാവശ്യത്തിന് മാത്രം ഫോണ്‍ നൽകുക. മുതിർന്നവരേക്കാൾ കുട്ടികളിൽ റേഡിയേഷൻ കൂടുതലായി ബാധിക്കും.

3. എല്ലാ ഫോണുകളും റേഡിയേഷൻ പുറപ്പെടുവിക്കുന്നത് ഒരുപോലെയല്ല. അതിനാൽ പുതിയ ഫോണ്‍ വാങ്ങുമ്പോള്‍ നിങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന റേഡിയേഷന്‍ കുറഞ്ഞ ഫോണുകള്‍ വാങ്ങുക.

4. ഹെഡ്‌ സെറ്റില്‍ നിന്നും ഫോണുകളേക്കാള്‍ കുറച്ച് റേഡിയേഷനേ ഉണ്ടാവുകയുള്ളൂ.ചില വയര്‍ലെസ്സ്‌ ഹെഡ്‌സെറ്റുകള്‍ തുടര്‍ച്ചയായി താഴ്‌ന്ന റേഡിയേഷന്‍ പുറപ്പെടുവിച്ചു കൊണ്ടിരിക്കും, അതുകൊണ്ട്‌ കോളില്‍ അല്ലെങ്കില്‍ ഇവ മാറ്റി വയ്‌ക്കുക. ഫോണ്‍ സ്‌പീക്കര്‍ മോഡില്‍ ഇടുന്നതും റേഡിയേഷന്‍ കുറയ്‌ക്കാന്‍ സഹായിക്കും.

5.കോൾ ചെയ്യുമ്പോൾ ഉള്ളതിനേക്കാൾ കുറച്ച് റേഡിയേഷനെ മെസ്സേജ് അയയ്ക്കുമ്പോൾ ഉണ്ടാവുകയുള്ളൂ. എങ്കിലും മെസ്സേജ് അയയ്ക്കുമ്പോൾ തലയ്‌ക്കടുത്തു നിന്നും ഫോണ്‍ അകറ്റി വയ്‌ക്കുക.

6.സിഗ്നൽ കുറവാകുന്ന സമയത്ത് ഫോണ്‍ ടവറുമായി ബന്ധപ്പെടാന്‍ കൂടുതല്‍ റേഡിയേഷന്‍ പുറപ്പെടുവിക്കും. അതിനാൽ സിഗ്നൽ നല്ലപോലെ ലഭിച്ചാൽ മാത്രം ഫോണ്‍ വിളിക്കുക.

7.വാഹനങ്ങള്‍,വിമാനം, ലിഫ്‌റ്റ്‌ പോലെ ലോഹ നിര്‍മ്മിതമായ ഇടങ്ങളില്‍ കയറുമ്പോള്‍ മൊബൈൽ ഫോണിൽ വിളിക്കാതിരിക്കുക. ഫോണ്‍ കണക്ട്‌ ചെയ്‌തതിന്‌ ശേഷം മാത്രം ചെവിയില്‍ വയ്‌ക്കുക.

8. ചിലയാളുകൾ ഫോണും കൊണ്ടാണ് ഉറങ്ങാൻ പോകുക. ഇത് ഉറക്കത്തെ തടസ്സപ്പെടുത്തിയേക്കും. അലാറമായിട്ടാണ്‌ ഉപയോഗിക്കുന്നതെങ്കിലും, സെല്‍ഫോണിന്റെ റേഡിയേഷന്‍ നിങ്ങളുടെ ഉറക്കത്തെ ബാധിക്കാം. ഉയര്‍ന്ന ആവൃത്തിയിലുള്ള സെല്‍ഫോണ്‍ ഉപയോഗം ഉറക്ക പ്രശ്‌നങ്ങള്‍ ഉണ്ടാക്കും.അതിനാൽ അലാറമായിട്ടാണ് മൊബൈൽ ഫോണ്‍ ഉപയോഗിക്കുന്നതെങ്കിൽ എയര്‍പ്ലെയ്‌ന്‍ മോഡില്‍ ഇടുക.

11. ആന്റിന കാപ്‌, കീപാഡ്‌ കവര്‍ പോലുള്ള റേഡിയേഷന്‍ ഷീല്‍ഡുകള്‍ ഉപയോഗിക്കുന്നത്‌ റേഡിയേഷന്‍ ഏല്‍ക്കുന്നത്‌ കുറയ്‌ക്കാന്‍ സഹായിക്കും.

12.ഹെഡ്‌സെറ്റും ലൗഡ്‌സ്‌പീക്കറും ഉപയോഗിച്ച്‌ ഫോണില്‍ക്കൂടി സംസാരിക്കുമ്പോള്‍ ഫോണ്‍ ചെവിക്ക്‌ അടുത്തോ, പോക്കറ്റിലോ, ബെല്‍റ്റിലോ വെയ്‌ക്കാതെ കൈ അകലത്തില്‍ വയ്‌ക്കുക.കാരണം മൃദുലമായ ശരീര കോശങ്ങള്‍ റേഡിയേഷന്‍ ആഗിരണം ചെയ്യും.

13.ഹാന്‍ഡ് സെറ്റ് ഒരിക്കലും ഹൃദയത്തിനടുത്ത് വെക്കരുത്. മൊബൈല്‍ തരംഗങ്ങള്‍ ഏറ്റവും കൂടുതല്‍ പ്രതിഫലനമുണ്ടാക്കുന്ന അവയവം ഹൃദയമാണ്. ബാഗില്‍ വെച്ച് ഹൃദയത്തില്‍ നിന്ന് 50 സെന്റീ മീറ്റര്‍ അകലമെങ്കിലും പാലിക്കാന്‍ ശ്രമിക്കണം.

14.റബര്‍ ട്യൂബ് ഇയര്‍ ഫോണുകള്‍ ഉപയോഗിക്കുക. സ്റ്റെതസ്‌കോപ് പോലുളള ഇതിന്റെ റബര്‍ കുഴലുകള്‍ ശബ്ദത്തെ പരമ്പരാഗതമായ രൂപത്തില്‍ മാത്രമെ കടത്തിവിടുകയുളളൂ. എന്നാല്‍ സാധാരണ ഇയര്‍ ഫോണുകള്‍ വികിരണങ്ങള്‍ പ്രസരണം ചെയ്യുന്നതോടൊപ്പം കാന്തിക തരംഗങ്ങളെ വലിച്ചെടുക്കുകയും ചെയ്യുന്നുണ്ട്.

Loading...

More News