ദീർ‌ഘകാല ദാമ്പത്യത്തിന് ഗുരുവായൂരപ്പന്റെ നടയിൽ വിവാഹം wedding ceremony at guruvayur temple and what it means

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 6, 2020 6:38 pm

Menu

Published on August 25, 2019 at 10:00 pm

ദീർ‌ഘകാല ദാമ്പത്യത്തിന് ഗുരുവായൂരപ്പന്റെ നടയിൽ വിവാഹം

wedding-ceremony-at-guruvayur-temple-and-what-it-means

പല വിവാഹത്തിനും ഗുരുവായൂർ ഒരു പ്രധാന വേദി തന്നെയാണ്. നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ വിവാഹങ്ങൾ നടക്കുന്നതും ഗുരുവായൂരപ്പന്റെ മുൻപിൽ വെച്ച് തന്നെയാണ്. എന്നാൽ എന്തുകൊണ്ടാണ് പല വിവാഹങ്ങളും ഗുരുവായൂരിൽ വച്ച് തന്നെ നടത്തുന്നത് എന്ന് നിങ്ങൾക്കറിയുമോ? ഭഗവാന്റെ വൈകുണ്ഡമാണ് ഗുരുവായൂർ. ഭൂലോക വൈകുണ്ഡത്തിൽ ഭഗവാന് മുന്നിൽ വിവാഹം നടത്തിയാൽ ദീർ‌ഘകാല ദാമ്പത്യം ഉണ്ടാവും എന്നാണ് വിശ്വാസം.

എന്നാൽ വിവാഹം കഴിഞ്ഞ ശേഷം ദമ്പതികൾ ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കരുത് എന്നാണ് വിശ്വാസം. നൂറുകണക്കിന് വിവാഹങ്ങളാണ് ഓരോ ദിവസവും ഗുരുവായൂർ ക്ഷേത്രത്തിൽ നടക്കുന്നത്. അത് മാത്രമല്ല പല പ്രമുഖരുടേയും വിവാഹവും ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചാണ് നടന്നിട്ടുള്ളത്. ഇതിൽ ഏറ്റവും നല്ല മാതൃകാ ദാമ്പത്യത്തിന് ഉദാഹരണമാണ് സിനിമാ താരം സംയുക്താ വർമ്മയും ബിജുമേനോനും.

ഭഗവാൻ ശ്രീകൃഷ്ണന്‍റെ മാതാപിതാക്കളായ ദേവകിയും വസുദേവരും പൂജിച്ചിരുന്ന വിഗ്രഹമാണ് ഗുരുവായൂർ ക്ഷേത്രത്തിൽ പ്രതിഷ്ഠയിൽ ഉള്ളത് എന്നാണ് വിശ്വാസം. ഗുരുവും വായുവും ചേർന്നതിനാലാണ് ഗുരുവായൂർ എന്ന് പേര് ലഭിച്ചതും. ഇവിടെ വച്ച് വിവാഹം നടത്തുന്നതിന് പിന്നിൽ പല വിധത്തിലുള്ള വിശ്വാസങ്ങളും ഉണ്ട്.

ഗുരുവായൂരിൽ വെച്ച് വിവാഹം നടത്തിയാൽ ദീർഘമാംഗല്യമാണ് ഫലം എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെയാണ് പലരും വിവാഹം ഗുരുവായൂരിൽ നടത്തുന്നതിന് പലരും വഴിപാട് നേരുന്നത്. ദീർഘസുമംഗലികൾ ആയിരിക്കും ഗുരുവായൂരിലെ വിവാഹത്തിന് ശേഷം. ദാമ്പത്യത്തിൽ കലഹങ്ങൾ ഒന്നും ഇല്ലാതെ തന്നെ ജീവിതം സുഖകരമായി മുന്നോട്ട് പോവുന്നതിനും ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉണ്ടാവുന്നു

വിവാഹത്തിന് ശേഷം വധൂവരൻമാർക്ക് ക്ഷേത്രത്തിൽ ഉടനേ പ്രവേശിക്കാൻ പാടുള്ളതല്ല. അതിന് പിന്നിലും നിരവധി ഐതിഹ്യങ്ങൾ നിലവിലുണ്ട്. മാത്രമല്ല വിവാഹ ശേഷം വധുവും വരനും അതുകൊണ്ട് തന്നെ ക്ഷേത്രത്തിന് പുറത്ത് നിന്നാണ് പ്രാര്‍ത്ഥിക്കാറുള്ളത്. എപ്പോഴും ഭഗവാന്റെ അനുഗ്രഹത്തോടെ ജീവിത കാലം മുഴുവൻ ഒരുമിച്ച് കഴിയാനാവും എന്നത് തന്നെയാണ് ഇവിടെ വിവാഹം നടത്തുന്നതിന് പിന്നിലെ ഏറ്റവും വലിയ വിശ്വാസവും.

പലരും വിവാഹം ഗുരുവായൂരിൽ വെച്ച് നടത്താമെന്ന് വഴിപാട് നടത്തുന്നതിന്റെ ഫലമായും ക്ഷേത്രത്തിൽ വിവാഹം നടത്തുന്നുണ്ട്. വിവാഹ ശേഷം ഇവർക്ക് ക്ഷേത്രത്തിൽ കയറാൻ അനുവാദമില്ലെങ്കിലും അതിന് ശേഷം എപ്പോൾ വേണമെങ്കിലും ഇവർക്ക് ക്ഷേത്രത്തിൽ പ്രവേശിക്കാവുന്നതാണ്. ഒന്നിന് പുറകേ ഒന്നായി ദിവസവും നടക്കുന്ന വിവാഹങ്ങൾ സൂചിപ്പിക്കുന്നതും ഗുരുവായൂരപ്പൻറെ അനുഗ്രഹത്തിനായി എത്തുന്ന ദമ്പതികളുടെ ആഗ്രഹപൂര്‍ത്തീകരണത്തെയാണ്.

Loading...

More News