വിവാഹദിനത്തില്‍ വരന്റെ ദേഹത്ത് പടക്കം കെട്ടിവെച്ച് പൊട്ടിച്ച് കൂട്ടുകാര്‍; പൊള്ളലേറ്റ യുവാവിന്റെ നില ഗുരുതരം

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 23, 2017 8:08 am

Menu

Published on October 11, 2017 at 5:35 pm

വിവാഹദിനത്തില്‍ വരന്റെ ദേഹത്ത് പടക്കം കെട്ടിവെച്ച് പൊട്ടിച്ച് കൂട്ടുകാര്‍; പൊള്ളലേറ്റ യുവാവിന്റെ നില ഗുരുതരം

wedding-prank-goes-horribly-wrong

സൊറ കല്ല്യാണങ്ങള്‍ ഈയിടെയായി നമ്മുടെ നാട്ടില്‍ കണ്ടുവരുന്ന ഒരു കലാരൂപമാണ്. വരന്റെയും വധുവിന്റെയും വീട്ടുകാര്‍ക്കും മറ്റും ഏറെ അരോചകമുണ്ടാക്കുന്ന ഒരു കാര്യമാണിത്.

വിവാഹദിനത്തില്‍ വരന്റെ കൂട്ടുകാരില്‍ നിന്നുമാണ് ഇത്തരം പണികള്‍ വരുന്നത്. പണ്ട് മലബാര്‍ മേഖലയില്‍ മാത്രം പ്രചാരത്തിലുണ്ടായ കല്ല്യാണ സൊറ ഇപ്പോള്‍ മിക്ക ഇടങ്ങളിലുമുണ്ട്. വിവാഹദിനം അവിസ്മരണീയമാക്കാന്‍ ഒപ്പിക്കുന്ന ചെറിയ ചില രസങ്ങള്‍ നല്ലതാണ്. എന്നാല്‍ അതിരുകടക്കുന്നതാണ് പ്രശ്നമാകുക.

ഇത്തരത്തില്‍ കൂട്ടുകാരുടെ സൊറ അതിരു കടന്നപ്പോള്‍, വരന്‍ പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായി. ചൈനയിലെ ഗുവാങ്‌ഡോങ് പ്രദേശത്തായിരുന്നു ഈ സംഭവം.

വിവാഹദിനത്തില്‍ വരന്റെ ദേഹത്ത് സുഹൃത്തുക്കള്‍ ചേര്‍ന്ന് പടക്കം കെട്ടിവെച്ച് പൊട്ടിക്കുകയായിരുന്നു. നല്ല നീളത്തിലുള്ള പടക്കമാണ് വരന്റെ ദേഹത്ത് കെട്ടിവെച്ച് പൊട്ടിച്ചത്. പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായ യുവാവിനെ ഒടുവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇവിടെ കാണുന്ന അഭിപ്രായങ്ങൾ "നിർഭയം" ന്റേതാവണമെന്നില്ല! അഭിപ്രായം അറിയിക്കുന്നവർ അശ്ലീലവും അസഭ്യവും അപകീര്ത്തികരവും നിയമവിരുദ്ധവുമായ പരാമര്ശങ്ങള് ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല..!

Loading...

More News