യൂട്യൂബിന് എട്ടിന്റെ പണിയുമായി വീണ്ടും ഫേസ്ബുക്ക്; ഫേസ്ബുക് വാച്ച് സേവനം ഉടന്‍

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2021 4:30 pm

Menu

Published on August 11, 2017 at 2:19 pm

യൂട്യൂബിന് എട്ടിന്റെ പണിയുമായി വീണ്ടും ഫേസ്ബുക്ക്; ഫേസ്ബുക് വാച്ച് സേവനം ഉടന്‍

what-is-facebook-watch-new-video-platform-to-battle-youtube-and-netflix

ഫേസ്ബുക്കിന്റെ വരവും വളര്‍ച്ചയും തെല്ലൊന്നുമല്ല ഗൂഗിളിനെ ബാധിച്ചിട്ടുള്ളത്. ഗൂഗിളിന്റെ സ്വന്തം സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് വെബ്‌സൈറ്റ് ആയ ഓര്‍ക്കൂട്ടിനു ചരമഗീതം പാടിക്കൊണ്ടായിരുന്നു ഫേസ്ബുക്കിന്റെ വരവ്.

തുടര്‍ന്ന് ഗൂഗിള്‍ പല രീതിയിലുള്ള സോഷ്യല്‍ മീഡിയ വെബ്‌സൈറ്റുകളും ആപ്പുകളും പരീക്ഷിച്ചെങ്കിലും അതൊക്കെ തന്നെ ഫേസ്ബുക്കിന്റെ മുന്നില്‍ വമ്പന്‍ പരാജയങ്ങള്‍ മാത്രമായി. ഇപ്പോഴിതാ ഫേസ്ബുക് ഗൂഗിളിന് മറ്റൊരു എട്ടിന്റെ പണി കൂടെ കൊടുക്കാന്‍ പോകുന്നു. അതും ഗൂഗിളിന്റെ ഏറ്റവും വലിയ വെബ്‌സൈറ്റുകളില്‍ ഒന്നായ യൂട്യൂബിന് ഇട്ടു തന്നെ.

സംഭവം നമ്മള്‍ ഫേസ്ബുക്കില്‍ ഇപ്പോള്‍ കാണുന്ന വീഡിയോസ് കാണുന്ന ഓപ്ഷന്‍ തന്നെയാണ്. പക്ഷെ അതല്‍പം പരിഷ്‌കരിച്ചു, ഫേസ്ബുക് വാച്ച് എന്ന പേരിലാണ് അവതരിപ്പിക്കാന്‍ പോകുന്നത്. യൂട്യൂബിനെ കൂടാതെ നെറ്റ്ഫ്‌ലിക്‌സിനെ കൂടെ ബാധിക്കുന്ന തരത്തിലാണ് ഫേസ്ബുക് ഈ പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്.

തുടക്കത്തില്‍ പരിമിതമായ കുറച്ചു ആളുകള്‍ക്ക് മാത്രമാണ് ഫേസ്ബുക് വാച്ച് ഉപയോഗിക്കാന്‍ സാധിക്കുക. ട്രയലിനു ശേഷം പതിയെ എല്ലാവര്‍ക്കും ഉപയോഗിക്കാന്‍ പറ്റുന്ന രീതിയിലേക്ക് പിന്നീട് വാച്ച് എത്തും.

എന്താണ് ഫേസ്ബുക് വാച്ച്? ഒറ്റവാക്കില്‍ പറഞ്ഞാല്‍ യൂട്യൂബിന്റേയും നെറ്റ്ഫ്‌ലിക്‌സിന്റെയും ഒരു മാഷ് അപ്പ് ആണ് ഇത്. യൂട്യൂബിലെ വിഡിയോസിനു താഴെ ഉള്ള കമന്റ്സ് സൗകര്യങ്ങളെക്കാളും ഒരുപിടി അധികം മേന്മകളാകും ഫേസ്ബുക്കിന്റെ ഈ സംരംഭത്തെ യൂട്യൂബിന്റെ എതിരാളിയാക്കാന്‍ കെല്‍പ്പുള്ളതാക്കുന്നത്.

അതോടൊപ്പം നമ്മുടെ ഫേസ്ബുക് അക്കൗണ്ട് അനുസരിച്ചുള്ള പേഴ്‌സണലൈസ്ഡ് വീഡിയോസ് നമുക്ക് ലഭിക്കും എന്നതും ഒരു ഗുണം തന്നെയാണ്. നിലവില്‍ ഈ സൗകര്യങ്ങളൊക്കെ പലതും യൂട്യുബിലും ഉണ്ട് എങ്കിലും ഫേസ്ബുക് അല്‍പം കൂടെ പുതുമ നിറഞ്ഞ രീതിയില്‍ കാര്യങ്ങള്‍ അവതരിപ്പിച്ചാല്‍ അത് ഗൂഗിളിനെ സാരമായി തന്നെ ബാധിച്ചേക്കാം. ഏതായാലും കാത്തിരിക്കാം ടെക് ലോകത്തെ പുതിയ മത്സരങ്ങള്‍ക്കായി. മത്സരങ്ങള്‍ കൂടുന്നോടെ മികച്ച ഫീച്ചറുകള്‍ നമുക്ക് ലഭിക്കുകയും ചെയ്യും.

Loading...

More News