വാട്ട്സ്‌ആപ്പിൽ അബദ്ധത്തിൽ അയച്ച സന്ദേശങ്ങൾ വായിക്കും മുമ്പ് ഡിലീറ്റ് ചെയ്യാൻ

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 25, 2018 1:05 am

Menu

Published on September 14, 2017 at 2:03 pm

വാട്ട്സ്‌ആപ്പിൽ അബദ്ധത്തിൽ അയച്ച സന്ദേശങ്ങൾ വായിക്കും മുമ്പ് ഡിലീറ്റ് ചെയ്യാൻ

whatsapp-adds-new-feature-remove-sent-messages

 

ഏറെ നാളായി വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്നവരുടെ ഒരു പ്രശ്‌നമാണ് അബദ്ധത്തില്‍ അയച്ച മെസ്സേജുകള്‍ തിരിച്ചെടുക്കാന്‍ കഴിയില്ല എന്നത്. ഒരിക്കല്‍ അയച്ചു കഴിഞ്ഞാല്‍ പിന്നീട് എന്തുതന്നെ ചെയ്താലും തിരിച്ചെടുക്കാന്‍ പറ്റില്ല. ചിലപ്പോഴെങ്കിലും അബദ്ധത്തില്‍ തെറ്റായ സന്ദേശങ്ങള്‍ അയച്ചു പോകുമ്പോള്‍ ഇതുകൊണ്ട് ബുദ്ധിമുട്ട് വരാറുണ്ട്. ഈ ഒരു പ്രശ്‌നത്തിന് പരിഹാരവുമായി ഉടന്‍ തന്നെ പുതിയ വാട്‌സാപ്പ് പതിപ്പ് ഇറങ്ങാന്‍ പോകുകയാണ്.

ആന്‍ഡ്രോയിഡ് ഐ ഒഎസ് പ്ലാറ്റ്ഫോമുകളിലാണ് പുതിയ അപ്‌ഡേറ്റ് ഉടന്‍ ലഭ്യമാകാന്‍ പോകുന്നത്. ‘ delete for every one’ എന്നാണ് ഈ സവിശേഷതയുടെ പേര്. ഈ സംവിധാനം ഉപയോഗിച്ച് നിങ്ങള്‍ അറിയാതെ തെറ്റായ മെസേജ് അയച്ചാലോ അല്ലെങ്കില്‍ മെസേജ് മാറി പോയാലോ അവര്‍ വായിക്കുന്നതിനു മുന്‍പു തന്നെ നിങ്ങള്‍ക്ക് ആ മെസേജ് ഡിലീറ്റ് ചെയ്യാം.

ഈ ഓപ്ഷന്‍ ഇപ്പോള്‍ പരീക്ഷണ ഘട്ടത്തിലാണ് എന്നതിനാല്‍ എല്ലാവര്‍ക്കും ലഭ്യമല്ല. പരീക്ഷണാടിസ്ഥാനത്തില്‍ പരീക്ഷിച്ച ശേഷം മാത്രമായിരിക്കും എല്ലാവര്ക്കും ലഭിക്കുക. ടിപ്സ്റ്റര്‍ റിപ്പോര്‍ട്ട് പ്രകാരം ഐഒഎസ് ആന്‍ഡ്രോയ്ഡ് ഉപകരണങ്ങളിലെ നോട്ടിഫിക്കേഷന്‍ സെന്ററില്‍ നിന്നുളള മെസേജുകളും ഡിലീറ്റ് ചെയ്യാം എന്നാണ്. ഈ ഒരു മാര്‍ഗം അവലംബിച്ചു കൊണ്ടാണ് വാട്‌സാപ്പിലും ഈ സവിശേഷത ഉള്‍ക്കൊള്ളിക്കുന്നത്.

നിലവില്‍ ഈ സൗകര്യം മറ്റു ചാറ്റ് ആപ്പുകളായ ടെലിഗ്രാം, വൈബര്‍ എന്നിവയില്‍ അടക്കം പല ആപ്പുകളിലും ലഭ്യമാണ്. ഈ സേവനം വാട്‌സാപ്പില്‍ കൂടെ വരുന്നത് കൂടുതല്‍ ഗുണകരമാകും.

 

Loading...

More News