whatsapp admins will be taken to custody related to harthal

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 17, 2018 2:34 pm

Menu

Published on April 18, 2018 at 10:26 am

അപ്രഖ്യാപിത ഹർത്താൽ !! വാട്‌സ്അപ്പ് അഡ്മിന്മാരും അനുകൂലിച്ചവരും കുടുങ്ങും, ഫോണുകൾ പിടിച്ചെടുക്കാനും നിർദ്ദേശം

whatsapp-admins-will-be-taken-to-custody-related-to-harthal

കത്വയില്‍ ബാലികയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് അപ്രഖ്യാപിത ഹര്‍ത്താല്‍ നടത്തിയവര്‍ക്കെതിരെ നടപടി ശക്തമാക്കി പൊലീസ്. വാട്‌സ്അപ്പ് വഴി ഹര്‍ത്താലിന് പ്രചാരണം നല്‍കിയവരെയും നിരീക്ഷിക്കാനും ഫോണ്‍ ഉള്‍പ്പടെ കസ്റ്റഡിയിലെടുക്കാനുമാണ് നീക്കമെന്ന് പൊലീസ് അറിയിച്ചു.

വാട്‌സ്അപ്പ് ഗ്രൂപ്പുകളുടെ അഡ്മിന്‍മാരുടെ വിവരങ്ങള്‍ പൊലീസ് സൈബര്‍സെല്ലിന്റെ സഹായത്തോടെ ശേഖരിച്ചു വരികയാണ്. മൂവായിരത്തിലധികം പേരുടെ ഫോണുകള്‍ നിരീക്ഷിക്കണ വിധേയമാക്കണമെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഇവരുടെ വിവരങ്ങളും സൈബര്‍ സെല്‍ ശേഖരിച്ച് തുടങ്ങിയിട്ടുണ്ട്.

ഇവര്‍ക്കെതിരെ ഐ.ടി ആക്ട് പ്രകാരം കേസെടുക്കാനും ഫോണ്‍ സീസ് ചെയ്യാനുമുള്ള നടപടി സ്വീകരിക്കുമെന്നും വയനാട് ഡി.പി.സി പത്രക്കുറിപ്പില്‍ അറിയിച്ചു.

ഒരു സംഘടനയുടെയും പിന്തുണയില്ലാതെ നടത്തുന്ന ഹര്‍ത്താലില്‍ സഹകരിക്കണമെന്നാവശ്യപ്പെട്ടുള്ള സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചായിരുന്നു ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. എന്നാല്‍ ചില സംഘങ്ങള്‍ ഹര്‍ത്താലിന്റെ പേരില്‍ വാഹനങ്ങള്‍ തടയുകയും കടകള്‍ ബലമായി അടപ്പിക്കുകയും ചെയ്തതോടെ പൊലീസുമായി സംഘര്‍ഷത്തിലാകുകയായിരുന്നു.

എന്നാൽ ഹര്‍ത്താല്‍ അക്രമാസക്തമായതിനെ തുടര്‍ന്ന് മലപ്പുറം ജില്ലയുടെ ചില ഭാഗങ്ങളില്‍ പൊലീസിന് നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ടി വന്നു. കേരളാ പൊലീസ് നിയമം 78, 79 വകുപ്പുകള്‍ പ്രകാരമാണ് മലപ്പുറം ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്റ 7 ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
ജില്ലയില്‍ ഹര്‍ത്താലിന്റെ മറവില്‍ നടന്ന വ്യാപക ആക്രമണങ്ങളെ തുടര്‍ന്ന് എസ്.ഡി.പി.ഐ പ്രവര്‍ത്തകരുള്‍പ്പടെ 25 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച വൈകീട്ട് നാലു മണി മുതല്‍ ഏഴു ദിവസത്തേക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. പൊതുസമ്മേളനങ്ങള്‍ക്കും പ്രകടനങ്ങള്‍ക്കും അക്രമാസക്തമായി സംഘടിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

Loading...

More News