ഇനി വാട്ട്‌സ്ആപ്പില്‍ കയ്യബദ്ധം പറ്റിയാലും പേടിക്കേണ്ട

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 24, 2018 6:55 am

Menu

Published on April 15, 2017 at 12:38 pm

ഇനി വാട്ട്‌സ്ആപ്പില്‍ കയ്യബദ്ധം പറ്റിയാലും പേടിക്കേണ്ട

whatsapp-beta-for-android-update-adds-new-font-shortcuts-revoke-feature

വാട്ട്‌സ്ആപ്പ് ഉപയോഗിക്കുമ്പോള്‍ മെസേജുകളും ചിത്രങ്ങളും വീഡിയോകളും ആളുമാറി അയച്ച് പണികിട്ടാത്തവര്‍ കുറവായിരിക്കും. കോടിക്കണക്കിന് വരുന്ന വാട്ട്‌സ്ആപ്പ് ഉപഭോക്താക്കളുടെ ഈ പ്രശ്‌നത്തിന് ഉടന്‍ പരിഹാരമാകുന്നു.

അയച്ച സന്ദേശം എഡിറ്റ് ചെയ്യുകയോ ഡിലീറ്റ് ചെയ്യുകയോ മാത്രമേ നിവൃത്തിയുള്ളൂ. അടുത്തകാലത്തായി വാട്ട്‌സ്ആപ് തന്നെ ഇതിന് സംവിധാനം കൊണ്ടുവന്നു. ചുരുക്കം ചിലര്‍ക്ക് മാത്രം കിട്ടിയിരുന്ന ഈ സേവനം ഇപ്പോള്‍ എല്ലാവര്‍ക്കും ലഭ്യമാകും.

ഐഫോണിലാണ് ഈ ഫീച്ചര്‍ ആദ്യം ഉള്‍പ്പെടുത്തിയിരുന്നത്. പിന്നീട് വാട്ട്‌സ്ആപ്പിന്റെ വെബ് പതിപ്പിലും എത്തി. പക്ഷേ ഭൂരിഭാഗം ഉപയോക്താക്കളുള്ള ആന്‍ഡ്രോയ്ഡില്‍ സേവനം ലഭ്യമായിരുന്നില്ല. ഈ പരാതിക്കാണ് ഇപ്പോള്‍ പരിഹാരമായത്. അയച്ച സന്ദേശം തെറ്റിപ്പോയെന്നോ ആളുമാറി പോയെന്നോ തോന്നിയാല്‍ അഞ്ചുമിനിറ്റിനകം ഡിലീറ്റ് ചെയ്യാനാകും.

ടെക്സ്റ്റ് മെസേജുകള്‍ എഡിറ്റ് ചെയ്യാനുമാകും, മറ്റേയാള്‍ക്ക് മെസേജ് കിട്ടിയതായി കാണിക്കില്ല എന്നൊരു മെച്ചവുമുണ്ട്. ഇതുകൂടാതെ മറ്റൊരു ഫീച്ചറും വാട്ട്‌സ്ആപ്പ് നടപ്പാക്കും എന്നറിയുന്നു. ഫോണ്ട് ഷോര്‍ട്ട്കട്ടുകളാണ് ഉടന്‍ വരുന്നത്. ടെക്സ്റ്റ് മെസേജില്‍ ബോള്‍ഡ്, ഇറ്റാലിക്‌സ്, സ്‌ട്രൈക് ഫീച്ചറുകള്‍ കിട്ടാന്‍ ഇനി ഷോര്‍ട്ട്കട്ട് മതിയാകും.

Loading...

More News