whatsapp-launches-new-update-to-fight-forward-messages

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 17, 2018 7:56 pm

Menu

Published on June 11, 2018 at 3:54 pm

ശല്യപ്പെടുത്തുന്ന വാട്ട്‌സാപ്പ് ഫോർവേർഡ് മെസ്സേജുകൾക്കു വിട..!! പുതിയ അപ്‌ഡേറ്റുമായി വാട്ട്‌സാപ്പ്

whatsapp-launches-new-update-to-fight-forward-messages

വാട്ട്‌സാപ്പ് ഉപപോക്താക്കളെ അലട്ടുന്ന ഒരു പ്രശ്നമാണ് ഫോർവേർഡ് മെസ്സേജുകൾ. പലരിൽ നിന്നും ലഭിക്കുന്ന ദൃശ്യങ്ങളും വീഡിയോകളും ഒട്ടുമിക്ക സമയങ്ങളിലും ഒന്നായിരിക്കും. കുറഞ്ഞ റാം കപ്പാസിറ്റിയുള്ള ഫോണുകൾ ഉപയോഗിക്കുന്നവരാണെങ്കിൽ ഇത്തരത്തിലുള്ള ഫോർവേർഡ് മെസ്സേജുകൾ ഉണ്ടാക്കുന്ന തലവേദന ചില്ലറയല്ല.ഫോർവേർഡ് മെസ്സേജുകൾ നിയന്ത്രിക്കുമ്പോൾ ഇന്റർനെറ്റ് ഡാറ്റയും സ്റ്റോറേജും ലഭിക്കാൻ കഴിയുന്നു.

ഇങ്ങനുള്ള ഫോർവേർഡ് സന്ദേശങ്ങളെ നിയന്ത്രിക്കാനായി പുതിയ ഫീച്ചർ അവതരിപ്പിക്കുകയാണ് വാട്‌സാപ്പ്. ഈ പുതിയ ഫീച്ചർ വന്നാൽ ഫോർവേർഡ് ചെയ്യുന്ന സന്ദേശങ്ങളെ പെട്ടെന്ന് കണ്ടെത്താൻ സാധിക്കും.

വരുന്ന സന്ദേശങ്ങൾ ഫോർവേർഡ് ചെയ്തു വരുന്നതാണെങ്കിൽ വരുന്ന സന്ദേശങ്ങൾക്കെല്ലാം പ്രത്യേകം ലേബൽ കാണും. വാട്‌സാപ്പിന്റെ 2.18.179 എന്ന ബീറ്റാ പതിപ്പിലാണ് പുതിയ ഫീച്ചർ ഉൾപ്പെടുത്തിയിരിക്കുന്നത്.

Loading...

More News