വാട്സാപ് ദുരുപയോഗം ചെയ്യുന്നവർ സൂക്ഷിച്ചോളൂ.. whatsapp taking legal action against entities abusing its platform

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 12, 2019 12:28 pm

Menu

Published on June 15, 2019 at 9:00 am

വാട്സാപ് ദുരുപയോഗം ചെയ്യുന്നവർ സൂക്ഷിച്ചോളൂ..

whatsapp-taking-legal-action-against-entities-abusing-its-platform

വാട്സാപ് ദുരുപയോഗം ചെയ്യുന്നവരെ ഉപദേശിച്ചും താക്കീതു ചെയ്യും ക്ഷമയോടെ കാത്തിരിക്കുകയായിരുന്നു കമ്പനി. ആ കാത്തിരിപ്പ് ഈ ഡിസംബറോടെ അവസാനിപ്പിക്കുകയാണ്. കടുത്ത ചട്ടലംഘകരെ വാട്സാപ്പിൽ നിന്നു വിലക്കുന്നതൊക്കെ ഇതിനോടകം പരീക്ഷിച്ചു കഴിഞ്ഞതാണ്. ഡിസംബർ 7 മുതൽ വാട്സാപ് ചട്ടലംഘനങ്ങൾ നടത്തുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയുമെല്ലാം കമ്പനി കോടതി കയറ്റും.

നാം ആപ് ഇൻസ്റ്റാൾ ചെയ്യുന്നത് ഈ ചട്ടങ്ങളൊക്കെ നമുക്ക് സ്വീകാര്യമാണെന്നും അവയെല്ലാം പാലിക്കുന്നതായിരിക്കും എന്നുറപ്പു നൽകിക്കൊണ്ടാണ്. തുടർന്ന് ഈ ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് ആപ് ഉപയോഗിക്കുന്നത് നിയമപരമായി കുറ്റകൃത്യമാണ്. ഈ കുറ്റകൃത്യത്തോടുള്ള മൃദുസമീപനമാണ് കമ്പനി അവസാനിപ്പിക്കുന്നത്.

വ്യാജവാർത്തകൾ പ്രചരിപ്പിക്കാനുപയോഗിക്കുന്ന ബൾക്ക് മെസ്സേജിങ് സോഫ്റ്റ്‍വെയറുകൾക്കും ബോധപൂർവമുള്ള അത്തരം പ്രവർത്തനങ്ങൾക്കും തടയിടാനാണു പുതിയ നീക്കം. ഉപയോക്താക്കളുടെ പ്രവർത്തനങ്ങൾ കർശനമായി നിരീക്ഷിച്ച് പ്രതിമാസം 20 ലക്ഷം അക്കൗണ്ടുകൾ വീതം നീക്കം ചെയ്യാനാണ് കമ്പനി ലക്ഷ്യമിട്ടിരിക്കുന്നത്.

ഫെയ്സ്ബുക്കും ട്വിറ്ററുമൊക്കെ ഇത്തരം വ്യാജവേട്ട നടത്തി കോടിക്കണക്കിന് ഉപയോക്താക്കളെ നീക്കം ചെയ്തിട്ടുണ്ട്. എന്നാൽ, വ്യാജന്മാർക്കെതിരെ നിയമനടപടി സ്വീകരിക്കാനുള്ള നീക്കം ഇതാദ്യമാണ്.

Loading...

More News