വാട്‌സാപ്പില്‍ പുതിയ ഫീച്ചര്‍ ഉടൻ വരുന്നു… whatsapp working on quick edit feature

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 15, 2019 4:21 am

Menu

Published on July 12, 2019 at 5:37 pm

വാട്‌സാപ്പില്‍ പുതിയ ഫീച്ചര്‍ ഉടൻ വരുന്നു…

whatsapp-working-on-quick-edit-feature

വാട്‌സാപ്പ്പുതിയൊരു ഫീച്ചറിനായുള്ള അണിയറ നീക്കങ്ങളിലാണ്. വാട്‌സാപ്പില്‍ ലഭിക്കുന്ന മീഡിയാ ഫയലുകള്‍ വളരെ എളുപ്പം എഡിറ്റ് ചെയ്യുന്നതിനായി ഒരു ക്വിക്ക് എഡിറ്റ് മീഡിയാ ഷോട്ട്കട്ട് അവതരിപ്പിക്കാനാണ് വാട്‌സാപ്പിന്റെ നീക്കം. വാട്‌സാപ്പിന്റെ പദ്ധതികളെ കുറിച്ച് ആധികാരികമായി വിവരങ്ങള്‍ പുറത്തുവിടാറുള്ള വാബീറ്റാ ഇന്‍ഫോ എന്ന വെബ്‌സൈറ്റാണ് ഈ വിവരവും പുറത്തുവിട്ടത്.

നിലവില്‍ നിര്‍മാണ ഘട്ടത്തിലിരിക്കുന്ന ഈ ഫീച്ചര്‍ ഇപ്പോള്‍ എല്ലാവര്‍ക്കും ലഭ്യമാവില്ല. ചെറിയൊരു ഫീച്ചര്‍ ആയതിനാല്‍ വളരെ പെട്ടെന്നുതന്നെ നിലവില്‍ വരാനാണ് സാധ്യതയെന്ന് വാബീറ്റാ ഇന്‍ഫോ പറയുന്നു. ഈ പുതിയ ഫീച്ചര്‍ വഴി ഉപയോക്താക്കള്‍ക്ക് സന്ദേശങ്ങളായി ലഭിക്കുന്ന മീഡിയാ ഫയലുകള്‍ വളരെ എളുപ്പം എഡിറ്റ് ചെയ്യാന്‍ സാധിക്കും.

ചാറ്റില്‍ വരുന്ന മീഡിയാ ഫയല്‍ തുറക്കുമ്പോള്‍ തന്നെ ഒരു ക്വിക്ക് എഡിറ്റ് മാഡിയാ ഷോര്‍ട്ട്കട്ട് പ്രത്യക്ഷപ്പെടും. ഒരു ചിത്രം തുറന്നാല്‍ അതിന് താഴെയായാണ് ഈ എഡിറ്റ് ഷോട്ട് കട്ട് പ്രത്യക്ഷപ്പെടുക. അത് പ്രസ് ചെയ്താല്‍, ഒരു എഡിറ്റിങ് സ്‌ക്രീനിലേക്കാണ് നിങ്ങള്‍ എത്തുക. അവിടെ വെച്ച് ആ ചിത്രത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ നിങ്ങള്‍ക്കാവും.

ഇങ്ങനെ എഡിറ്റ് ചെയ്യുന്ന ചിത്രങ്ങള്‍ പുതിയ ഫയലായി ഫോണില്‍ ശേഖരിക്കപ്പെടും. ഗാലറിയില്‍ നിന്നും അവ തിരഞ്ഞെടുക്കാനും അത് മറ്റുള്ളവര്‍ക്ക് പങ്കുവെക്കാനും സാധിക്കും. വാട്‌സാപ്പിന്റെ ആന്‍ഡ്രോയിഡ് ഐഓഎസ് പതിപ്പുകളില്‍ ഈ ഫീച്ചര്‍ ലഭ്യമാവുമെന്നാണ് വിവരം. എന്നാല്‍ ഇത് സംബന്ധിച്ച് വാട്‌സാപ്പ് ഔദ്യോഗികമായ സ്ഥിരീകരണം നല്‍കിയിട്ടില്ല.

Loading...

More News