വീട്ടിൽ ഐശ്വര്യം പൂവിടുന്നതിന് ഈ ചെടികൾ… which flowers are suitable for garden

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 18, 2021 4:44 pm

Menu

Published on October 10, 2019 at 10:38 am

വീട്ടിൽ ഐശ്വര്യം പൂവിടുന്നതിന് ഈ ചെടികൾ…

which-flowers-are-suitable-for-garden

വീടിന്റെ മുന്നിൽ പൂന്തോട്ടം എല്ലാവരുടെയും ആഗ്രഹമാണ്. എന്ത് ചെടി നടണം? ഏതിനാണ് ഭംഗി? വീട്ടിൽ വയ്ക്കാൻ പാടില്ലാത്ത ചെടികൾ ഏതൊക്കെയാണ്? പലർക്കും ഈ കാര്യങ്ങൾ അറിയില്ല. റോസാചെടികൾ എന്നും പൂന്തോട്ടത്തിലെ റാണിയാണ്. താമരക്കുളം വടക്ക് വശത്തോ വടക്ക് കിഴക്കോ ആണ് നല്ലത് എന്ന് വാസ്തുശാസ്ത്രം പറയുന്നു.

പ്രധാന വാതിലിന് മുമ്പിലായും ഗെയ്റ്റിന്റെ അരികിലായും മഞ്ഞ പൂക്കൾ വിടരുന്ന ബെന്തി, ജമന്തി/ചെണ്ടുമല്ലി പോലുള്ള ചെടികൾ വെച്ചു പിടിപ്പിക്കുന്നത് ഐശ്വര്യം നൽകും എന്ന് ഫെങ്ഷൂയിയിൽ ഉണ്ട്. അത്തരം ചെടികൾ നടാൻ ശ്രമിക്കുക. ഉള്ളവർ അത് പറിച്ചു കളയാതെ പരിപാലിക്കുക.

കള്ളിമുൾ ചെടികൾ (Cactus) വീട്ടുവളപ്പിൽ പാടില്ല. വീട് നിർമിക്കുമ്പോൾ ദൃഷ്ടിദോഷത്തിനായി വയ്ക്കാം. നിർമ്മാണം പൂർത്തിയാക്കിയാൽ അത് ഒഴിവാക്കണം. ബോൺസായ് ചെടികൾ വച്ചാൽ അതുപോലെ നമ്മുടെ വളർച്ചയും മുരടിച്ചു പോകും എന്നാണ് വിശ്വാസം.

ഫലവൃക്ഷങ്ങൾ എല്ലാം വീടിന് ചുറ്റും വയ്ക്കുന്നത് നല്ലതാണ്. പൊന്ന് വിളയുന്ന മരവും പുരയ്ക്കു മേലെ പാടില്ല എന്നൊരു ചൊല്ലുണ്ട്. വലിയ മരങ്ങൾ വെട്ടി നിർത്തിയാൽ മതി. ചെമ്പകം വീട്ടിൽ ഉള്ളത് ഐശ്വര്യമാണ്. എന്നാൽ അത് നടുന്നത് നന്നല്ല എന്നൊരു വാദവും നിലനിൽക്കുന്നു.

വീടിന്റെ മുൻപില്‍ അല്ലെങ്കിൽ കിഴക്കുവശത്ത് തുളസി നട്ടുപിടിപ്പിക്കുന്നതും ഐശ്വര്യപ്രദമാണ്. ഒപ്പം ഒരു മഞ്ഞച്ചെടി കൂടി ആയാൽ ഉത്തമം. രാമതുളസി, കൃഷ്ണതുളസി, അഗസ്ത്യതുളസി, കർപ്പൂരതുളസി എന്നിങ്ങനെ എല്ലാം വീട്ടിൽ നടാം.

Loading...

More News