എത്ര ശ്രമിച്ചിട്ടും ശരീര ഭാരം കുറയാത്തതിൻറെ കാരണം ചിലപ്പോൾ ഇതായിരിക്കാം...!!!

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 17, 2018 2:33 pm

Menu

Published on May 10, 2018 at 11:58 am

എത്ര ശ്രമിച്ചിട്ടും ശരീര ഭാരം കുറയാത്തതിൻറെ കാരണം ചിലപ്പോൾ ഇതായിരിക്കാം…!!!

why-cant-i-lose-weight

തടി കുറയ്ക്കുന്നതിനെക്കുറിച്ചുള്ള വഴികള്‍ തിരക്കുന്നവരാണ് മിക്കയാളുകളും. ശരീര ഭാരം കുറയ്ക്കുകയെന്നത് ഭൂരിഭാഗം പേരുടേയും ആഗ്രഹമാണ്. ഇതിനായി ആരും പരീക്ഷിച്ച് നോക്കുന്ന വഴികള്‍ ഡയറ്റ്, വ്യായാമം,വിപണിയിൽ ലഭിക്കുന്ന മരുന്നുകൾ എന്നിവയായിരിക്കും. വണ്ണം കുറയ്‌ക്കാന്‍ പലരും അനാരോഗ്യകരമായ മാര്‍ഗങ്ങളാണ് തേടുന്നത്. എന്നാൽ ഇത് പലപ്പോഴും വിപരീതഫലമാണ് ഉണ്ടാക്കുക. എന്നാൽ എത്ര ശ്രമിച്ചിട്ടും ശരീര ഭാരം കുറയാത്തവരുണ്ട്. ഇതിൻറെ പ്രധാന കാരണങ്ങള്‍ പലര്‍ക്കും അറിയില്ല. അതിനു പിന്നിലെ കാരണങ്ങൾ ഇവയൊക്കെയാണ്.

തെറ്റായ ഭക്ഷണ രീതി 
എല്ലാ ഭക്ഷണവും മെറ്റബോളിസം കൂട്ടില്ല . അതിനാൽ വിറ്റാമിൻ സി അടങ്ങിയ ഓറഞ്ചു , നാരങ്ങ , ഗ്രേപ്സ് തുടങ്ങിയവ കഴിച്ചാൽ മെറ്റബോളിസം നന്നായി നടക്കുകയും ഭാരം കുറയുകയും ചെയ്യും .

ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കുക 
ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കുന്നത് തെറ്റായ പ്രവണതയാണ് .പ്രാതൽ ഒഴിവക്കുന്നത് വഴി കലോറി കുറയുന്നില്ല , പകരം പിന്നീട് നിങ്ങൾ കൂടുതൽ ഭക്ഷണം കഴിക്കാൻ കാരണമാകുന്നു. അതിനാൽ നാരുകളും , പ്രോട്ടീനും അടങ്ങിയ പ്രാതൽ ശീലിക്കുക വഴി ശരീരത്തിന്റെ മെറ്റബോളിസം നന്നായി നടക്കുന്നു

രാത്രി വൈകിയുള്ള ഭക്ഷണരീതി
രാത്രി വൈകിയുള്ള ഭക്ഷണം നിങ്ങളുടെ ശരീര ഊഷ്മാവു കൂട്ടുന്നു . കൂടാതെ ബ്ലഡ്‌ ഷുഗർ , ഇൻസുലിൻ എന്നിവയുടെ അളവ് കൂട്ടുന്നു .അതിനാൽ കൊഴുപ്പ് അലിഞ്ഞു പോകാൻ ബുദ്ധിമുട്ടാകുന്നു . അതുകൊണ്ട് ഉറങ്ങുന്നതിനും 3 മണിക്കൂർ മുൻപ് ഭക്ഷണം കഴിക്കുക

ചില ഭക്ഷണങ്ങളുടെ അമിത ഉപയോഗം 
നട്സ് , പഴം ,ഡാർക്ക്‌ ചോക്കളേറ്റ് തുടങ്ങിയ ഭക്ഷണങ്ങൾ ആരോഗ്യകരമാണ് , എന്നാൽ കലോറി ഉള്ളതുമാണ്. അതിനാൽ ശരീരത്തിന് അവശ്യമായ അളവിൽ മാത്രം കഴിക്കുക .

 ഉറക്കകുറവ് 
ഉറക്കക്കുറവ് നിങ്ങളുടെ വിശപ്പ്‌ കൂട്ടും .അങ്ങനെ കൂടുതൽ ഭക്ഷണം കഴിക്കുകയും ചെയ്യും .അതിനാൽ ഭാരം കുറയ്ക്കണമെങ്കിൽ ദിവസവും 7-8 മണിക്കൂർ തീർച്ചയായും ഉറങ്ങണം .

Loading...

More News