പുതുതലമുറയിലെ പെൺകുട്ടികൾ വിവാഹം കഴിക്കാൻ ഇഷ്ടപ്പെടാത്തതിന്റെ 5 കാരണങ്ങൾ

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2019 11:26 am

Menu

Published on December 30, 2017 at 11:36 am

പുതുതലമുറയിലെ പെൺകുട്ടികൾ വിവാഹം കഴിക്കാൻ ഇഷ്ടപ്പെടാത്തതിന്റെ 5 കാരണങ്ങൾ

why-new-generation-girls-hating-marriage

കാലം മാറുകയാണ്, ഒപ്പം പുതുതലമുറയുടെ ചിന്തകളും. ജീവിതത്തിന്റ സകല മേഖലകളിലും അത് സ്പഷ്ടവുമാണ്. വിവാഹത്തിന്റെ കാര്യത്തിലും ഇത് വ്യക്തമാണ്. ആണിന്റെയും പെണ്ണിന്റെയും വിവാഹസങ്കല്‍പ്പങ്ങളും കാഴ്ചപ്പാടുകളുമെല്ലാം തന്നെ അത്തരത്തില്‍ മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുമ്പോള്‍ വിവാഹമേ വേണ്ട എന്ന നിലപാടെടുക്കുന്നവരും വിരളമല്ല. അത്തരത്തില്‍ അധികവും ചിന്തിക്കുന്നത് പെണ്‍കുട്ടികളാണ് എന്നതും മറ്റൊരു വാസ്തവം. എന്തുകൊണ്ട് ഇവര്‍ വിവാഹം കഴിക്കാന്‍ ഇഷ്ടപ്പെടുന്നില്ല എന്നതിലേക്ക് വിരല്‍ചൂണ്ടുന്ന ചില കാരണങ്ങളിതാ..

1. സ്വന്തം വീട്ടില്‍ ചെറുപ്പം മുതലേ അച്ഛനും അമ്മയും വഴക്കിട്ട് കഴിയുന്നത് കാണാനിടവരുന്ന പെണ്‍കുട്ടികളെ സംബന്ധിച്ചെടുത്തോളം പൊതുവേ വിവാഹത്തോടുള്ള താല്പര്യം കുറയും. വിവാഹം എന്ന ചിന്ത മനസ്സിലേക്ക് വരുമ്പോഴേക്കും കഷ്ടപ്പാടുകളും വഴക്കും പ്രശ്‌നങ്ങളും നിറഞ്ഞ ഒരു ജീവിതം എന്ന സങ്കല്‍പ്പം മനസ്സില്‍ വരുന്നതോടെ വിവാഹത്തോടുള്ള താല്പര്യം ഈ പെണ്‍കുട്ടികള്‍ക്ക് പൂര്‍ണ്ണമായും നഷ്ടപ്പെടുന്നു.

2. വീട്ടുകാരുടെയും നാട്ടുകാരുടെയും നിര്‍ബന്ധത്തിനു വഴങ്ങി വിവാഹിതരായാലും പിന്നീട് അതൊരു ബാധ്യതയായി തോന്നുന്ന പലരുടെയും ജീവിതം കാണുന്ന പെണ്‍കുട്ടികള്‍, വളര്‍ന്നു വരുംതോറും വിവാഹമെന്ന ചിന്ത അവരെ തന്നെ പേടിപ്പെടുത്തുന്നതാക്കുന്നു.

3. സ്വന്തം ജീവിത ചുറ്റുപാടുകളും കുടുംബവും എല്ലാം വിട്ട് തീരെ പരിചയമില്ലാത്ത ഒരു സ്ഥലത്തേക്ക് പോയി അവിടെയുള്ള അപരിചിതരായ ഒരു കൂട്ടം ആളുകളുടെ കൂടെ ജീവിക്കേണ്ടി വരുന്ന അവസ്ഥ ചില പെണ്‍കുട്ടികളെ സംബന്ധിച്ചെടുത്തോളം ഉള്‍ക്കൊള്ളാന്‍ പറ്റാത്തതാണ്. ഏതൊരു വിവാഹത്തിലും ഈ ഒരു അവസ്ഥ ഒരു പെണ്‍കുട്ടിയെ സംബന്ധിച്ചെടുത്തോളം അനിവാര്യമാണെങ്കിലും ചിലര്‍ക്കാണെങ്കിലും ഇത് ഉള്‍ക്കൊള്ളാന്‍ സാധിക്കില്ല.

4. നല്ല വിദ്യാഭ്യാസം, നല്ല ശമ്പളമില്ല ജോലി, കരിയറിലെ ഉയര്‍ച്ച തുടങ്ങി ജീവിതത്തെപ്പറ്റി വ്യക്തമായ ഒട്ടനവധി കാഴ്ചപ്പാടുകള്‍ ഉള്ളവരെ സംബന്ധിച്ചെടുത്തോളം വിവാഹവും കുടുംബജീവിതവുമൊക്കെ ചിലപ്പോളെങ്കിലും ഒരു തടസ്സമായി തോന്നിയേക്കും.

5. വിവാഹത്തെ കുറിച്ചുള്ള വികലമായ പല ചിന്താഗതികളും ഇന്നും നിലനില്‍ക്കുന്ന ഈ സമൂഹത്തില്‍ വളര്‍ന്നു വരുന്ന പെണ്‍കുട്ടികളെ സംബന്ധിച്ചെടുത്തോളം പല തെറ്റിദ്ധാരണകളും മറ്റും വിവാഹത്തെ കുറിച്ച് വരുത്തിത്തീര്‍ക്കാറുണ്ട്. ഇതും പെണ്‍കുട്ടികളെ സംബന്ധിച്ചെടുത്തോളം വിവാഹമെന്ന ചിന്തയില്‍ നിന്നും അകറ്റി നിര്‍ത്താന്‍ കാരണമാകാറുണ്ട്.

Loading...

More News