ബൈക്കോടിക്കുമ്പോള്‍ മാത്രമല്ല ഈ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജോലി ചെയ്യുമ്പോഴും ഹെല്‍മറ്റ് വയ്ക്കണം

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

February 18, 2018 11:34 pm

Menu

Published on July 14, 2017 at 5:02 pm

ബൈക്കോടിക്കുമ്പോള്‍ മാത്രമല്ല ഈ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജോലി ചെയ്യുമ്പോഴും ഹെല്‍മറ്റ് വയ്ക്കണം

why-staff-of-this-bihar-govt-office-wear-helmets-at-work

പാറ്റ്‌ന: ബിഹാറിലെ ഈസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ ഒരു സര്‍ക്കാര്‍ ഓഫീസുണ്ട്. അവിടുത്തെ ജീവനക്കാരെല്ലാം ബൈക്ക് ഓടിക്കുമ്പോള്‍ മാത്രമല്ല, ജോലി സമയത്തും ഹെല്‍മറ്റ് ധരിക്കുന്നവരാണ്.

ഓഫീസിനുള്ളിലും എന്തിനാണ് ഹെല്‍മറ്റെന്നല്ലേ ചിന്തിക്കുന്നത്. അതിനൊരു കാരണമുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥത മൂലമാണ് ഈ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓഫീസിനുള്ളില്‍ പോലും ഹെല്‍മറ്റ് ധരിക്കേണ്ട ഗതികേടുണ്ടായിരിക്കുന്നത്.

കാരണം ഈ ഓഫീസ് കെട്ടിടം അത്രയും ശോച്യാവസ്ഥയിലാണ്. ഇതാണ് കെട്ടിടത്തിനുള്ളിലും ഹെല്‍മറ്റ് ധരിക്കാന്‍ ഇവരെ നിര്‍ബന്ധിതരാക്കിയിരിക്കുന്നത്. എപ്പോഴാണ് കെട്ടിടത്തിന്റെ മേല്‍ക്കൂര ഇടിഞ്ഞുപൊളിഞ്ഞു വീഴുകയെന്ന് പ്രവചനാതീതമാണെന്ന് ജീവനക്കാര്‍ പറയുന്നു.

അതുകൊണ്ടാണ് ജോലിക്കിടെ അങ്ങനെ ഒരു അപകടമുണ്ടായാല്‍ തലയെങ്കിലും സുരക്ഷിതമാകട്ടെ എന്നു കരുതി ഇവര്‍ ഹെല്‍മറ്റ് ധരിക്കുന്നത്. ജീവനക്കാര്‍ മാത്രമല്ല, ഓഫീസിലെത്തുന്ന സന്ദര്‍ശകരും കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ഹെല്‍മറ്റ് ധരിക്കുന്ന കാഴ്ചയും ഇവിടെ സാധാരണമാണ്.

മഴ പെയ്താല്‍ പിന്നെ പറയുകയും വേണ്ട. കഴിഞ്ഞ വര്‍ഷം തന്നെ ബിഹാര്‍ സര്‍ക്കാരിന്റെ കെട്ടിട നിര്‍മാണ വകുപ്പ് ഈ ഓഫീസ് സമുച്ചയം അപകടാവസ്ഥയിലാണെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പുതിയ കെട്ടിടം നിര്‍മിച്ചു നല്‍കാനോ ജീവനക്കാരെ താല്‍ക്കാലിക സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാനോ സര്‍ക്കാര്‍ തയാറായിട്ടില്ല. ഇതിനോടകം തന്നെ മേല്‍ക്കൂരയുടെ വിവിധ ഭാഗങ്ങള്‍ അടര്‍ന്നുവീണ് നിരവധി ജീവനക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

 

Loading...

More News